Mysuru: മൈസൂരുവിൽ കൂട്ടബലാത്സംഗത്തിന് (Mysuru Gang Rape) ഇരയായ പെൺകുട്ടി കുടുംബത്തിനൊപ്പം മഹാരാഷ്ട്രയിലേക്ക് പോയെന്ന് പോലീസ് പറഞ്ഞതായി റിപ്പോർട്ട് (report). ചികിത്സയിൽ ആയിരുന്ന പെൺകുട്ടി മൊഴി (Statement) നൽകാതെയാണ് നഗരം വിട്ട് പോയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇത് കേസിനെ കൂടുതൽ ദുർബലപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.
കേസുമായി ബന്ധപ്പെട്ട് തന്റെ മൊഴി രേഖപ്പെടുത്താൻ ഇര തയ്യാറായില്ലെന്ന് എൻഡിടിവി വൃത്തങ്ങൾ പറയുന്നു. കൂട്ടബലാത്സംഗത്തിന് ഇരയായതിന്റെ ആഘാതത്തിലായ പെൺകുട്ടി നേരത്തെയും മൊഴി നൽകാൻ തയാറായിരുന്നില്ലെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നാണ് പെൺകുട്ടിയെ കുടുംബം മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയത്.
Also Read: Mysore Gang Rape: നിര്‍ണ്ണായക വഴിത്തിരിവ്, മലയാളി വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം, കര്‍ണാടക പോലീസ് കേരളത്തിലേയ്ക്ക്
അതേസമയം, കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി കർണാടക ഡിജി, ഐജിപി പ്രവീൺ സൂദ് ശനിയാഴ്ച പറഞ്ഞു. വയറിംഗ്, മരപ്പണി, ഡ്രൈവിംഗ് തുടങ്ങിയ ജോലികൾ ചെയ്തിരുന്നവരാണ് പ്രതികൾ. ഇവർ മൈസൂരുവിൽ പതിവായി പോയിരുന്നതായും പോലീസ് പറയുന്നു.
പതിനേഴുകാരനടക്കം അറസ്റ്റിലായ അഞ്ച് തിരുപ്പൂര്‍ സ്വദേശികളും സ്ഥിരം കുറ്റവാളികളാണ്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും ഇവര്‍ക്കെതിരെ മോഷണക്കേസുണ്ട്. ഒറ്റയ്ക്ക് വാഹനങ്ങളില്‍ പോകുന്നവരെ തടഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയ രണ്ട് കേസുകള്‍ മൈസൂരുവില്‍ ഇവര്‍ക്കെതിരെയുണ്ട്. തമിഴ്നാട് സ്വദേശികളായ രണ്ട് ലോറി ഡ്രൈവര്‍മാര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ക്കായി തമിഴ്നാടും ആന്ധ്രയും കേന്ദ്രീകരിച്ചാണ് അന്വേഷണം.
Also Read: Mysuru Gang Rape : മൈസൂരു കൂട്ടബലാത്സംഗക്കേസിൽ അഞ്ചുപേര്‍ അറസ്റ്റില്‍; ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ കര്‍ശനമായി നിരീക്ഷിക്കണമെന്ന് കര്‍ണാടക പൊലീസിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കും. ഇതിനിടെ രാത്രി പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയുള്ള ഉത്തരവ് മൈസൂരു സര്‍വ്വകലാശാല പിന്‍വലിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൈസൂരിൽ ചാമുണ്ഡി ഹിൽസ് കാണാനെത്തിയ വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയാവുകയിരുന്നു. ശബ്ദം കേട്ടെത്തിയ പ്രദേശവാസികളാണ് വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഹൃത്തിനെയും അവശനിലയിൽ കണ്ടെത്തിയിരുന്നു. സ്ഥലത്ത് ഉണ്ടായിരുന്ന മൊബൈൽ സിമ്മുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...