Murder: രണ്ടു വർഷം മുൻപ് നടന്ന കൊലപാതകം; പ്രതികളുമായി പോലീസ് ഗോവയിൽ!

Crime News: 2021 ല്‍ വാഗത്തോറില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ജെഫിന്റേതാണെന്നും ഉറപ്പിച്ച അന്വേഷണ സംഘം ഏറെ ദുരൂഹതകള്‍ നിറഞ്ഞൊരു കൊലപാതകത്തിന്റെ ചുരുളഴിക്കാനാണ് പ്രതികളെയുംകൊണ്ട് കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് തിരിച്ചത്

Written by - Ajitha Kumari | Last Updated : Sep 23, 2023, 06:29 AM IST
  • 2021 ല്‍ വാഗത്തോറില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ജെഫിന്റേതാണെന്നും ഉറപ്പിച്ച് അന്വേഷണ സംഘം
  • ഏറെ ദുരൂഹതകള്‍ നിറഞ്ഞൊരു കൊലപാതകത്തിന്റെ ചുരുളഴിക്കാനാണ് കേരളാ പോലീസ് ഗോവയിലേക്ക് തിരിച്ചത്.
Murder: രണ്ടു വർഷം മുൻപ് നടന്ന കൊലപാതകം; പ്രതികളുമായി പോലീസ് ഗോവയിൽ!

കൊച്ചി: തേവരയിൽ ജെഫ് ജോണിനെ കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പിനായി ഗോവയിലെ വാഗത്തോറിപോലീസ്.  മൃതദേഹം കുന്നിന്‍ മുകളില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളുമായി ഗോവയിലെത്തിയത്.

Also Read: Crime News: ഹരിയാനയിൽ മൂന്ന് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തു; അക്രമം കുടുംബാംഗങ്ങൾ നോക്കിനിൽക്കെ!

2021 ല്‍ വാഗത്തോറില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ജെഫിന്റേതാണെന്നും ഉറപ്പിച്ച അന്വേഷണ സംഘം ഏറെ ദുരൂഹതകള്‍ നിറഞ്ഞൊരു കൊലപാതകത്തിന്റെ ചുരുളഴിക്കാനാണ് പ്രതികളെയുംകൊണ്ട് കൊച്ചിയില്‍ നിന്ന് ഗോവയിലേക്ക് തിരിച്ചത്.   ജഫ് ജോണിനെ കൊന്നത് ഗോവയില്‍ വെച്ചാണെന്ന് മാത്രമായിരുന്നു പോലീസിന്റെ സ്ഥീരികരണം. എന്നാൽ അത് എപ്പോൾ എവിടെവച്ച്, മൃതദേഹം എവിടെ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരമായിരിക്കുകയാണ്. വടക്കന്‍ ഗോവയില്‍ കടല്‍ തീരത്തോട് ചേര്‍ന്ന വാഗത്തോറില്‍വച്ച് ജെഫിനെ കൊന്നു എന്ന് പ്രതികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

Also Read: Shani Dev Favourite Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട്, നിങ്ങളും ഉണ്ടോ?

കൃത്യ നിർവഹണത്തിന് ശേഷം വാഗത്തോറിലെ കുന്നിന്‍ മുകളില്‍ മൃതദേഹം ഉപേക്ഷിച്ചതായും പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ഇവിടെ എത്തിച്ച് തെളിവെടുത്തു. കൊലപാതകം നടന്നതായി പറയുന്ന ദിവസത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഇതേ മേഖലയില്‍ നിന്ന് അഴുകിത്തുടങ്ങിയ ഒരു അ‍ജ്ഞാത മൃതദേഹം ഗോവാ പോലീസ് കണ്ടെത്തിയിരുന്നു. ഇത് ജെഫ് ജോണിന്റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ശാസ്ത്രീയ പരിശോധനയും ഉടന്‍ പൂര്‍ത്തിയാക്കും എന്നാണ് റിപ്പോർട്ട്.

Also Read: Trigrahi Yoga: കന്നിരാശിയിൽ ത്രിഗ്രഹിയോഗം; ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തെളിയും! 

കോട്ടയം സ്വദേശികളായ അനില്‍‍ ചാക്കോ, വയനാട് സ്വദേശി വിഷ്ണു, സ്റ്റെഫിന്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പേര്‍ക്കു കൂടി കുറ്റകൃത്യത്തില്‍ പങ്കുള്ളതായാണ് പോലീസ് സംശയിക്കുന്നത്. ജെഫ് ജോണുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. പ്രതികളെ നാട്ടില്‍ എത്തിച്ച ശേഷവും ചോദ്യം ചെയ്യല്‍ തുടരും. എറണാകുളം സൗത്ത് ഇന്‍സ്‍പെക്ടര്‍ എം.എസ് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News