Crime News: പതിനാലുകാരിയ്ക്ക് നേരെ കണ്ണിറുക്കല്‍, ഒപ്പം ഫ്‌ളൈയി൦ഗ് കിസും, കഠിന തടവ് വിധിച്ച്‌ മുംബൈ കോടതി

ഇരുപതുകാരന്  തടവു ശിക്ഷയും പിഴയും  വിധിച്ച്  മുംബൈ പോക്‌സോ കോടതി... 

Written by - Zee Malayalam News Desk | Last Updated : Apr 12, 2021, 12:08 AM IST
  • പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കണ്ണിറുക്കിക്കാണിച്ച് ഫ്‌ളൈയി൦ഗ് കിസ് നല്‍കിയെന്നതാണ് യുവവിനെതിരെയുള്ള കേസ്.
  • പ്രതിയ്ക്ക് പോക്‌സോ കോടതി ഒരു വര്‍ഷത്തെ തടവും പതിനയ്യായിരം രൂപ പിഴയും വിധിച്ചത്.
  • ഇതില്‍ പതിനായിരം രൂപ പതിനാലുകാരിയായ പെണ്‍കുട്ടിക്കാണ് നല്‍കേണ്ടത്.
Crime News: പതിനാലുകാരിയ്ക്ക് നേരെ കണ്ണിറുക്കല്‍, ഒപ്പം ഫ്‌ളൈയി൦ഗ് കിസും, കഠിന തടവ്  വിധിച്ച്‌ മുംബൈ കോടതി

Mumbai: ഇരുപതുകാരന്  തടവു ശിക്ഷയും പിഴയും  വിധിച്ച്  മുംബൈ പോക്‌സോ കോടതി... 

പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ കണ്ണിറുക്കിക്കാണിച്ച്  ഫ്‌ളൈയി൦ഗ്  കിസ് നല്‍കിയെന്നതാണ് യുവവിനെതിരെയുള്ള കേസ്. പ്രതിയ്ക്ക്  പോക്‌സോ കോടതി ഒരു വര്‍ഷത്തെ തടവും പതിനയ്യായിരം രൂപ പിഴയും വിധിച്ചത്. ഇതില്‍ പതിനായിരം രൂപ പതിനാലുകാരിയായ  പെണ്‍കുട്ടിക്കാണ് നല്‍കേണ്ടത്. 

കഴിഞ്ഞ വര്‍ഷമാണ്  കേസിനാസ്പദമായ  സംഭവം നടക്കുന്നത്. ഫെബ്രുവരി 29ന് സഹോദരിയോടൊപ്പം പുറത്തിറങ്ങിയപ്പോള്‍ അയല്‍വാസിയായ പ്രതി കണ്ണിറുക്കിയെന്നും ഫ്‌ളൈയി൦ഗ്  കിസ് നല്‍കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. കൂടാതെ മുന്‍പും  ഇത്തരം പ്രവൃത്തികള്‍ പ്രതിയില്‍ നിന്നുണ്ടായിട്ടുണ്ടെന്നും പരാതിയിലുണ്ട്.

അതേസമയം, ശിക്ഷയില്‍ നിന്നും രക്ഷപെടാന്‍ പ്രതി നിരത്തിയ  വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല.  താന്‍ ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്തത് പന്തയത്തിന്‍റെ പേരിലാണ് എന്നായിരുന്നു പ്രതി കോടതിയെ അറിയിച്ചത്.  താനും പെണ്‍കുട്ടിയുടെ ബന്ധുവും തമ്മില്‍ 500 രൂപയ്ക്ക് പന്തയം വെച്ചിരുന്നുവെന്നും പ്രതി കോടതിയെ അറിയിച്ചു. എന്നാല്‍,  പ്രതിയുടെ പെരുമാറ്റത്തെക്കുറിച്ച്‌ മകള്‍ തന്നോട് പരാതിപ്പെട്ടിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ മൊഴി നല്കിയിരുന്നു.

പ്രതിയ്ക്ക് നേരെയുള്ള ആരോപണങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള ലൈംഗിക ഉള്ളടക്കം ഉള്ളവയല്ല എന്നായിരുന്നു പ്രതിഭാഗം വക്കീലിന്‍റെ വാദം.   പരാതിയില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്നും അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ പ്രതിക്കെതിരെ വ്യജ കുറ്റം ചുമത്താന്‍ എതെങ്കിലും തരത്തിലുള്ള കാരണം കാണുന്നില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചത്.

Also read: നിശാപാർട്ടികൾക്കായി വ്യാപകമായി മയക്കുമരുന്ന് എത്തുന്നു: കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ റെയ്ഡ്

കണ്ണിറുക്കുന്നതും ഫ്‌ളൈയി൦ഗ് കിസ് നല്‍കുന്നതും ലൈംഗിക ആംഗ്യമാണെന്നും അതുവഴി ഇരയെ ലൈംഗികമായി ഉപദ്രവിക്കുകയാണെന്നും കോടതി ശിക്ഷാവിധിയില്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News