Son Buried Mother: അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ച് മൂടി മകൻ, മരണത്തിൽ ദുരൂഹത

Son Buried Mother: മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Dec 19, 2024, 02:47 PM IST
  • അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാൻ മകന്റെ ശ്രമം
  • വെണ്ണല സ്വദേശിനി അല്ലി (72) യാണ് മരിച്ചത്
  • സംഭവത്തിൽ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Son Buried Mother: അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ച് മൂടി മകൻ, മരണത്തിൽ ദുരൂഹത

കൊച്ചി: കൊച്ചി വെണ്ണലയിൽ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാൻ മകന്റെ ശ്രമം. വെണ്ണല സ്വദേശിനി അല്ലി (72) യാണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമിക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

അല്ലിയുടെ മരണകാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. 

Read Also: നിയന്ത്രണങ്ങളില്ല; ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ഇന്ന് പുലർച്ചെ നാലുമണിയോടെ പ്രദീപ് സമീപത്തെ വീടുകളിലെത്തി അമ്മ മരിച്ചു സംസ്കരിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ സ്ഥിരം മദ്യപാനി ആയതുകൊണ്ട് ആരുമത് വിശ്വസിച്ചില്ല. പിന്നീട് വീട്ടുമുറ്റത്ത് കുഴിയെടുത്ത് പ്രദീപ് അമ്മയെ കുഴിച്ചിടുന്ന കാഴ്ച കണ്ട നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. 

തുടർന്ന് പാലാരിവട്ടം പൊലീസെത്തി പ്രദീപിനെ അറസ്റ്റ് ചെയ്തു. ഈ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. അമ്മ മരിച്ചു, അപ്പോൾ കുഴിച്ചിട്ടുവെന്നായിരുന്നു പ്രദീപ് പൊലീസിനോട് പറഞ്ഞത്. 

പ്രദീപിന് ഒരു ടയർ കടയാണുള്ളത്. എല്ലാ ദിവസം അത് തുറക്കാറില്ലെന്നും കുറച്ച് ദിവസങ്ങളായി അത് അടഞ്ഞു കിടക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിനാൽ ഭാര്യ ഇയാളിൽ നിന്ന് പിരിഞ്ഞ് സ്വന്തം വീട്ടിലാണ് നിൽക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News