Terrorism Link : പ്രതിഷേധം നടത്തിയ കോൺ​ഗ്രസുകാ‍ർക്കെതിരെ തീവ്രവാദ പരാ‍മർശം; പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കോൺ​ഗ്രസുകാ‍ർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 12, 2021, 04:01 PM IST
  • ആലുവ സ്റ്റേഷനിലെ എസ്.ഐമാരായ ആ‍ർ.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
  • കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കോൺ​ഗ്രസുകാ‍ർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ചത്.
  • അൽ അമീൻ, അനസ്, നജീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
  • ഇവരുടെ കസ്റ്റഡി ആവശ്യപ്പെട്ട് കൊണ്ട് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഇവർക്ക് തീവ്രവാദ ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്.
Terrorism Link : പ്രതിഷേധം നടത്തിയ കോൺ​ഗ്രസുകാ‍ർക്കെതിരെ തീവ്രവാദ പരാ‍മർശം; പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു

Kochi : മൊഫിയയുടെ (Mofia) പരാതിയിൽ നടപടിയെടുക്കത്തതിനെതീരെ സമരം നടത്തിയ കോൺ​ഗ്രസുകാ‍ർക്കെതിരെ (Congress) തീവ്രവാദ പരാമർശം (Terrorism Link) നടത്തിയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‍പെൻഡ് ചെയ്തു.ആലുവ സ്റ്റേഷനിലെ  എസ്.ഐമാരായ ആ‍ർ.വിനോദ്, രാജേഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കോൺ​ഗ്രസുകാ‍ർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ചത്.

അൽ അമീൻ, അനസ്, നജീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ കസ്റ്റഡി ആവശ്യപ്പെട്ട് കൊണ്ട് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഇവർക്ക് തീവ്രവാദ ബന്ധമുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. സമരത്തിനിടയിൽ ഇവർ വൻ നാശനഷ്ടം വരുത്തിയിരുന്നു.

ALSO READ: Mofia Suicide Case : മൊഫിയ കേസ് : പ്രതിഷേധവുമായി എത്തിയ കോൺഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയം

സമരത്തിന്റെ ഭാഗമായി ഡിഐജിയുടെ കാര്‍ തടയുകയും, ജലപീരങ്കിയുടെ  മേൽ ഓടി കെട്ടുകയും ഒക്കെ ഇവർ ചെയ്തിരുന്നു. കേസിൽ ആകെ 12 പെറീയാൻ അറസ്റ്റ് ചെയ്തിരിക്കുന്നത്.  എന്നാൽ ഇവരിൽ മൂന്ന് പേരുടെ കസ്റ്റഡി മാത്രമാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കെഎസ്‌യു ആലുവ മണ്ഡലം പ്രസിഡന്റ് അല്‍ അമീന്‍, കോണ്‍ഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റ്  നജീബ്, ബൂത്ത് വൈസ് പ്രസിഡന‍്റ് അനസ് എന്നിവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്.

ALSO READ: Mofia suicide case | മൊഫിയയെ സുഹൈൽ തലാക്ക് ചൊല്ലിയിരുന്നു; നിയമനടപടിക്കൊരുങ്ങി മൊഫിയയുടെ കുടുംബം

മാത്രമല്ല ഇവരെ മൂന്ന് പേരെയും പുറത്ത് വിടുന്നത് അപകടമാണെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇവരെ പുറത്ത് വിട്ടാൽ കലാപങ്ങൾക്ക് നേതൃത്വം നല്കാൻ സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോർട്ടിൽ ആരോപിച്ചു. ജലപീരങ്കിയുടെ മുകളിൽ നിൽക്കുന്ന ചിത്രങ്ങളും പ്രതികൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക്‌വെച്ചിരുന്നു. ഇതിന് തീവ്രവാദവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും.

ALSO READ:  Mofia suicide case | മൊഫിയയെ ഭർതൃവീട്ടുകാർ ക്രൂരമായി പീഡിപ്പിച്ചു; സുഹൈൽ ലൈം​ഗികവൈകൃതത്തിന് അടിമയെന്നും റിമാൻഡ് റിപ്പോർട്ട്

മൊഫിയ പ്രവീൺ പരാതി നൽകി, ഒരു മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെയാണ് പ്രതിഷേധം നടത്തിയത്.  മൊഫിയയെ ആത്മഹത്യയിലേക്ക് തള്ളിയിട്ട സിഐയെ സസ്പെന്റ് ചെയ്യണം എന്നായിരുന്നു ആവശ്യം. മൂന്ന് ദിവസങ്ങളായിരുന്നു സമരം നീണ്ട് നിന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News