Attempt to Murder : പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; കാരണം പ്രണയത്തെ ചൊല്ലിയുള്ള കലഹം

കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുമായി പിടിയിലായ ജംഷീർ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.  

Written by - Zee Malayalam News Desk | Last Updated : Aug 25, 2021, 01:47 PM IST
  • അയല്‍വാസിയായ യുവാവാണ് കേസിൽ അറസ്റ്റിലായത്.
  • കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുമായി പിടിയിലായ ജംഷീർ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
  • ഇരുവരും ഒരുകൊല്ലത്തിലേറെയായി പ്രണയത്തിലായിരുന്നു. എന്നാൽ ഇത് കണ്ടെത്തിയ പെൺകുട്ടിയുടെ ബന്ധുക്കളെ പെൺകുട്ടിയെ താകീത് ചെയ്തിരുന്നു.
  • പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായോയെന്ന് പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
Attempt to Murder : പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; കാരണം പ്രണയത്തെ ചൊല്ലിയുള്ള കലഹം

Palakkad : മണ്ണാർക്കാട് പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് കാരണം പ്രണയത്തെ തുടർന്നുള്ള കലഹമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ. അയല്‍വാസിയായ യുവാവാണ് കേസിൽ അറസ്റ്റിലായത്. കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടിയുമായി പിടിയിലായ ജംഷീർ ഏറെക്കാലമായി പ്രണയത്തിലായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇരുവരും ഒരുകൊല്ലത്തിലേറെയായി പ്രണയത്തിലായിരുന്നു. എന്നാൽ ഇത് കണ്ടെത്തിയ പെൺകുട്ടിയുടെ ബന്ധുക്കളെ പെൺകുട്ടിയെ താകീത് ചെയ്തിരുന്നു. എന്നാൽ ഇത് കഴിഞ്ഞും ഇരുവരും ബന്ധം തുടർന്നിരുന്നു. പെൺകുട്ടിക്ക് നേരെ  ലൈംഗിക അതിക്രമം   ഉണ്ടായോയെന്ന് പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.

ALSO READ: പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമം; അയൽവാസി അറസ്റ്റിൽ

സംഭവം നടന്നത് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ്.  സംഭവ സമയം വീട്ടിൽ പെണ്‍കുട്ടിയും, ഇളയ സഹോദരനും, മുത്തശ്ശിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ശബ്ദം കേട്ട് പെണ്‍കുട്ടിയുടെ മുറിയിലെത്തിയ മുത്തശ്ശിയെ ചവിട്ടി വീഴ്ത്തി പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു

ALSO READ: Drown Death: തിരുവോണദിവസം മുതലപ്പൊഴിയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

ജംഷീർ പെണ്‍കുട്ടിയുടെ വായില്‍ തുണി തിരുകി കയറ്റിയ ശേഷം കഴുത്തില്‍ തോര്‍ത്ത് ചുറ്റി ശ്വാസം മുട്ടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആദ്യം വടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ALSO READ: Moral policing: മലപ്പുറത്ത് വീണ്ടും സദാചാര ​ഗുണ്ടകളുടെ ആക്രമണം; യുവാവിനെ സംഘം ചേർന്ന് മർദിച്ചു

പെണ്‍കുട്ടിയുടെ നട്ടെല്ലിനും ഗുരുതര പരിക്കുണ്ട്. മാത്രമല്ല പലതവണ രക്തം ഛര്‍ദ്ദിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി വന്ന ശേഷമേ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്നറിയാന്‍ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയുള്ളൂ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News