ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. അംബേദ്കര്‍ വിവാദത്തില്‍ ഇരുസഭകളിലും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. പുറത്തെ പ്രതിഷേധം ചര്‍ച്ച ചെയ്യാന്‍ രാവിലെ പത്തരക്ക് ഇന്ത്യ സഖ്യം എംപിമാരുടെ യോഗം ചേരുമെന്നാണ് റിപ്പോർട്ട്. അതിന് മുന്നോടിയായി കോണ്‍ഗ്രസ് എംപിമാര്‍ ചര്‍ച്ച നടത്തും.
Also Read: ഉറങ്ങുന്നതിനിടെ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ശബരിമല തീർത്ഥാടകന് ദാരുണാന്ത്യം; സംഭവം നിലയ്ക്കലിൽ
ഇതിനിടയിൽ രാഹുല്‍ ഗാന്ധിക്കെതിരെ വനിത എംപിയടക്കം നല്കിയ പരാതിയില്‍ നടപടികള്‍ ശക്തമാക്കാൻ ബിജെപി നീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. പാർലമെന്റ് വളപ്പിലെ സംഘർഷത്തിൽ രാഹുൽ ഗാന്ധി എംപിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
ബിജെപി എംപി നല്കിയ പരാതിയിൽ ഡൽഹി പോലീസാണ് കേസെടുത്തത്. ഗുജറാത്ത് എംപി ഹേമങ് ജോഷി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷമാണ് പോലീസ് നടപടി. അംബേദ്കര്‍ വിവാദത്തിലെ പ്രതിഷേധത്തിലാണ് പാര്‍ലമെന്റ് കവാടത്തില്‍ ഭരണപക്ഷ എംപിമാരും ഇന്ത്യ സഖ്യം എംപിമാരും ഏറ്റുമുട്ടിയത്. രാവിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ അമിത് ഷാ രാജി വയക്കണമെന്നാവശ്യപ്പെട്ട് അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ നിന്ന് മകര്‍ ദ്വാറിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Also Read: കർക്കടക രാശിക്കാർക്ക് കഠിനാധ്വാനം ഏറും, മീന രാശിക്കാർക്ക് ധനനേട്ടം, അറിയാം ഇന്നത്തെ രാശിഫലം!
ഇതേ സമയം മകര്‍ ദ്വാറില്‍ അംബേദ്കറെ നെഹ്റു വഞ്ചിച്ചെന്ന മുദ്രാവാക്യവുമായി ഭരണപക്ഷമെത്തി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ എംപിമാര്‍ മാര്‍ച്ചുമായി ഭരണപക്ഷത്തിനിടയിലേക്ക് ഇരച്ചു കയറിയതോടെയാണ് ഉന്തും തള്ളുമായത്. തുടർന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ സഖ്യം എംപിമാര്‍ പാര്‍ലമെന്റിലേക്ക് കയറാന്‍ ശ്രമിച്ചതോടെ സംഘര്‍ഷം കടുക്കുകയായിരുന്നു. സംഘർഷത്തിൽ ബിജെപി എംപിമാരായ പ്രതാപ് സാരംഗിക്കും, മുകേഷ് രാജ് പുതിനും പരിക്കേറ്റിരുന്നു. രാഹുല്‍ ഗാന്ധി തങ്ങളെ തൊഴിച്ചിട്ടെന്ന് എംപിമാര്‍ ആരോപിക്കുന്നത്.
പരിക്കേറ്റ എംപിമാരെ ആര്‍എംഎല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം രാഹുല്‍ പെരുമാറിയെന്ന് നാഗാലന്‍ഡിലെ വനിത എംപി ഫാംഗ്നോന്‍ കൊന്യാക് രാജ്യസഭയില്‍ പരസ്യമായി പറയുകയും ചെയര്മാന് രേഖാമൂലം പരാതിയും നല്കുകയുമുണ്ടായി. ഇതിനിടയിൽ പ്രിയങ്കാ ഗാന്ധിയേയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയേയും ഭരണപക്ഷ എംപിമാര്‍ തള്ളിയിട്ടെന്ന് കോണ്‍ഗ്രസും ആരോപിച്ചു. അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച രാഹുല്‍ ഗാന്ധി പ്രശ്നമുണ്ടാക്കിയത് ബിജെപി അംഗങ്ങളാണെന്ന് വാര്‍ത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.