Shiv Ratan Agarwal: പണ്ടത്തെ എട്ടാം ക്ലാസുകാരന്‍; ഇന്ന് 15,000 കോടിയുടെ ആസ്തി; 73കാരനായ ഇന്ത്യൻ കോടീശ്വരനെ അറിയാം

Shiv Ratan Agarwal: 2024-ലെ ഫോർബ്‌സിന്റെ 'ലോക ശതകോടീശ്വരൻമാരുടെ പട്ടിക'യിൽ ഈ 73കാരൻ ഇടം നേടി

Last Updated : Dec 19, 2024, 03:11 PM IST
  • ഭക്ഷ്യ വ്യവസായത്തില്‍ പേരുകേട്ട വ്യവസായിയാണ് ശിവ് രത്തൻ അഗർവാൾ
  • 1993 ൽ അദേഹം ബിക്കാജി ബ്രാൻഡ് അവതരിപ്പിച്ചു
  • 2024-ലെ ഫോർബ്‌സിന്റെ ലോക ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടി
Shiv Ratan Agarwal: പണ്ടത്തെ എട്ടാം ക്ലാസുകാരന്‍; ഇന്ന് 15,000 കോടിയുടെ ആസ്തി; 73കാരനായ ഇന്ത്യൻ കോടീശ്വരനെ അറിയാം

ഭക്ഷ്യ വ്യവസായത്തില്‍ പേരുകേട്ട ഒരു വ്യവസായിയാണ് 73കാരനായ ശിവ് രത്തൻ അഗർവാൾ. ഇന്ത്യൻ ലഘു ഭക്ഷണങ്ങളുടെയും മധുരപലഹാരങ്ങളുടെയും നിർമ്മാതാക്കളായ 'ബിക്കാജി ഫുഡ്സ് ഇന്റർനാഷണലി'ന്റെ സ്ഥാപക ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് അദേഹം. എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ശിവ് രത്തൻ അഗർവാൾ 1986 ലാണ് ' ശിവദീപ് പ്രൊഡക്ട്സ്' എന്ന പേരിൽ ഒരു കമ്പനി ആരംഭിച്ചു.

തന്റെ കഠിനാധ്വാനത്തിലൂടെ അദ്ദേഹം 1993 ൽ ബിക്കാജി ബ്രാൻഡ് അവതരിപ്പിച്ചു. രാജസ്ഥാനിലെ ബിക്കാനീർ നഗരത്തിന്റെ സ്ഥാപകനായ ബിക്കാ റാവുവിൽ നിന്നാണ് 'ബിക്കാജി' എന്ന പേര് തെരഞ്ഞെടുത്തത്. രാജസ്ഥാനിലെ ബിക്കാനീർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിക്കാജി ഫുഡ്‌സ് പ്രശസ്തമായ ഭുജിയ (Bhujia), നാംകീൻ (Namkeen), പാക്കറ്റ് ചെയ്ത മധുരപലഹാരങ്ങൾ, പപ്പടം, മറ്റ് ലഘുഭക്ഷണങ്ങൾ എന്നിവ വിൽക്കുന്നു.

Also read-Elephant Procession Kerala: നിയന്ത്രണങ്ങളില്ല; ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി



31 വർഷത്തെ കഠിനപ്രയത്നത്തിലൂടെ ഇപ്പോൾ 2024-ലെ ഫോർബ്‌സിന്റെ ലോക ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടി. ഫോർബ്‌സിന്റെ കണക്കുകൾ പ്രകാരം 15,279 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. പെപ്‌സികോയെപ്പോലുള്ള ആഗോള ഭീമൻമാരോട് ബിക്കാജി വിപണിയിൽ ശക്തമായ മത്സരമാണ് നൽകുന്നത്.

ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് കമ്പനിയുടെ ബ്രാൻഡ് അംബാസഡർ. അദ്ദേഹത്തിന്റെ മുത്തച്ഛനായ ഗംഗാബിഷൻ അഗർവാളാണ് ഇന്ത്യൻ സ്നാക്ക്സിൽ പ്രശസ്തമായ ഹൽദിറാം ബ്രാൻഡ് സ്ഥാപിച്ചത്. ശിവ് രത്തൻ അഗർവാളിന്റെ നേതൃത്വ മികവിലൂടെ 'ബിക്കാജി'യെ മുന്നോട്ട് നയിക്കുകയും മികവ് നിലനിർത്തുകയും വിജയം ഉറപ്പാക്കുകയും ചെയ്തു.

Also read-Kulgam Encounter: കുൽ​ഗാമിൽ ഏറ്റുമുട്ടൽ: 5 ഭീകരരെ വധിച്ചു, രണ്ട് സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് പരിക്ക്

ബസന്ത് വിഹാർ ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ്, മാസ്‌കിൻ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ബീച്ച്‌വാൾ ഇക്കോ ഫ്രണ്ട്‌ലി ഫൗണ്ടേഷൻ എന്നിവയുൾപ്പെടെ നിരവധി പ്രമുഖ കമ്പനികളിലും ശിവ് രത്തൻ അഗർവാൾ ഡയറക്ടർ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള സംരംഭകർക്ക് ഒരു പ്രചോദനമായി മാറുന്നതാണ് അഗർവാളിന്റെ വിജയയാത്ര.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News