വയനാട്: ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ച കേസിൽ രണ്ട് പേർ കൂടി പിടിയിലായി. പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരെയാണ് പിടികൂടിയത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിൽ കണിയാമ്പറ്റ് സ്വദേശികളായ അഭിരാം, ഹർഷിദ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
പ്രതികൾക്കെതിരെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ കുറ്റം ചുമത്തും. വാക്കുതർക്കത്തെ തുടർന്നാണ് ഇവർ ആദിവാസി യുവാവിനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ചത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പോലീസ് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ALSO READ: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; രണ്ട് പേർ കൂടി പിടിയിൽ
ഇവരെ കോഴിക്കോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. മാനന്തവാടി പോലീസ് ഇൻസ്പെക്ടർ സുനിൽ ഗോപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളിൽ രണ്ട് പേരെ പിടികൂടാൻ സാധിക്കാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദിവാസി യുവാവ് ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.