Crime News: ക്ഷേത്രനിർമാണത്തിന് എത്തിയ തമിഴ്നാട്ടുകാരനെ കൊലപ്പെടുത്തി; കോട്ടയം സ്വദേശി അറസ്റ്റിൽ

Murder: നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീ ക്ഷേത്രത്തിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം നടന്നത്.  സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ അറസ്റ്റു ചെയ്തു. 

Written by - Zee Malayalam News Desk | Last Updated : May 12, 2023, 08:51 AM IST
  • ക്ഷേത്രനിർമാണത്തിന് എത്തിയ തമിഴ്നാട്ടുകാരനെ കൊലപ്പെടുത്തി
  • ഇന്നലെ രാത്രി ഇവർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി
  • ശേഷം പുലർച്ചെ ഒന്നരയോടെ മഹാലിംഗത്തിന്റെ തല കമ്പിവടി കൊണ്ട് ബിജു തല്ലിത്തകർത്തു
Crime News: ക്ഷേത്രനിർമാണത്തിന് എത്തിയ തമിഴ്നാട്ടുകാരനെ കൊലപ്പെടുത്തി; കോട്ടയം സ്വദേശി അറസ്റ്റിൽ

ചവറ: ക്ഷേത്രനിർമാണത്തിന് എത്തിയ തമിഴ്നാട്ടുകാരനെ കൊലപ്പെടുത്തിയ കേസിൽ കോട്ടയം സ്വദേശി അറസ്റ്റിൽ. നിർമ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയായ മഹാലിംഗത്തെയാണ് സഹപ്രവർത്തകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. തമിഴ്നാട് മധുര ഇല്യാസ് നഗർ, ബോഡി ഡെയ്ൽ ബാലാജി അപ്പാർട്മെന്റിലെ താമസക്കാരനാണ് കൊല്ലപ്പെട്ട മഹാലിംഗം.  ഇയാൾക്ക് 54 വയസായിരുന്നു.  

Also Read: വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവിനെ ചവറ പൊലീസ് അറസ്റ്റു ചെയ്തു. നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീക്ഷേത്രത്തിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം നടന്നത്.  ഇരുവരും ക്ഷേത്ര നിർമ്മാണത്തിന് എത്തിയവരാണ്. ഇന്നലെ രാത്രി ഇവർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായതായിട്ടാണ് വിവരം.  ശേഷം പുലർച്ചെ ഒന്നരയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തിന്റെ തല കമ്പിവടി കൊണ്ട് ബിജു തല്ലിത്തകർക്കുകയും ശേഷം ഇയാൾത്തന്നെ പുലർച്ചെ 2 മണിയോടെ 108 ൽ വിളിച്ച് ആംബുലൻസ് വരുത്തുകയുമായിരുന്നു.

Also Read: ലക്ഷ്മീ ദേവിക്ക് പ്രിയം ഈ നാല് രാശിക്കാരോട്, ജീവിതത്തിൽ ലഭിക്കും ധനാഭിവൃദ്ധി! 

ആംബുലൻസ് ജീവനക്കാർ എത്തിയപ്പോഴാണ് മഹാലിംഗത്തെ അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തുടർന്ന് ഇവർ ചവറ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പൊലീസ് കാവലിൽ സംഭവ സ്ഥലത്തുതന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഫൊറൻസിക് വിഭാഗം എത്തി പരിശോധന നടത്തിയ ശേഷം ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം ബോഡി പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കും.

ഡോ. വന്ദന ദാസിന്‍റെ കൊലപാതകം: കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം:  കേരളത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിൽ  അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കൊല്ലം റൂറൽ ഡിവൈഎസ്പി എം എം ജോസിനാണ് അന്വേഷണ ചുമതല ലഭിച്ചിരിക്കുന്നത്.  ആരോഗ്യ മേഖലാ സംഘടനയുടെ ആവശ്യ പ്രകാരമാണ് ഈ നടപടി.

Also Read: Viral Video: വിവാഹ വേദിയില്‍ വച്ച് ബൈക്ക് സ്ത്രീധമായി ആവശ്യപ്പെട്ട് വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

പ്രതിയുടെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച ഒരു  വിവരവും ലഭിച്ചിട്ടില്ല.  അതുപോലെ പ്രതി അക്രമത്തിന് മുൻപ് എടുത്ത വീഡിയോ അയച്ചത് ആര്‍ക്കെന്നും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. പൂജപ്പുര സെൻട്രൽ ജയിലിലുള്ള പ്രതിയെ 24 മണിക്കൂറും പോലീസ് നിരീക്ഷിക്കുകയാണ്. ഇയാൾക്ക് യാതൊരുവിധ മാനസിക പ്രശ്നനങ്ങളൊന്നും ഇല്ലെന്നാണ് പോലീസ് നിഗമനം.  ജയിലിൽ പ്രവേശിപ്പിച്ച ആദ്യ ദിവസം ഇയാൾ സെല്ലിനുള്ളിൽ അലറി വിളിച്ചതും വന്ദനയെ കുത്തിയശേഷം ബഹളം നടത്തിയതും വെറും അഭിനയമാണെന്നാണ് പോലീസ് നിഗമനം. മാത്രമല്ല ഇയാൾ നല്ല ബോധത്തോടെയാണ് കൃത്യം നിർവഹിച്ചതെന്നും മാരകമായ ലഹരി വസ്തുക്കൾ ഉപോയോഗിക്കുന്ന ആളാണെന്നത് തെറ്റായ പ്രചാരണമാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇയാൾ മദ്യം മാത്രം ഉപയോഗിക്കുന്നയാളാണെന്നും അത് കുറയ്ക്കാനാണ് ലഹരി വിംജുക്തി കേന്ദ്രത്തിൽ ഇയാളെ ചികിത്സയ്ക്ക് കൊണ്ടുപോയതെന്നും പോലീസ് പറയുന്നു.  

ഇതിനിടയിൽ സന്ദീപ് വാട്സ്ആപ്പിൽ നിന്നും സുഹൃത്തിന് മെസേജ് അയച്ച ശേഷം ഡിലീറ്റ് ചെയ്തുവെന്നും വിവരമുണ്ട്. ഈ സുഹൃത്ത് ആരാണെന്ന് പോലീസിന് ഇതുവരെ കണ്ടെത്തനായിട്ടില്ല. അതേസമയം പ്രതി പോലീസിനെ ഫോണിൽ വിളിക്കുന്നതിന് മുമ്പ് രാത്രി രണ്ട് മണിയോടെ ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അധ്യാപികയ്ക്ക് ഒരു വീഡിയോ സന്ദേശം അയക്കുകയും അതിൽ തന്നെ ചിലര്‍ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് പറയുകയുമായിരുന്നു.  ഈ വീഡിയോ സന്ദേശം പ്രാഥമിക പരിശോധനയിൽ പോലീസ് കണ്ടെത്തിയതാണ്. സന്ദീപിന്റെ നില മെച്ചപ്പെട്ടു വരുന്നുണ്ടെന്നും ഇയാളെ 2 ദിവസത്തിനുള്ളിൽ കൗൺസിലിംഗിന് വിധേയനാക്കുമെന്നും റിപ്പോർട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News