Crime: യുവതിയും യുവാവും തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തു, പിറ്റേന്ന് യുവതി കട്ടിലിൽ മരിച്ച നിലയിൽ; ദുരൂഹ മരണം കൊലപാതകം

Young women death case in Thrissur lodge: ജാർഖണ്ഡ് സ്വദേശിനി 30 വയസ്സുള്ള മുനിക കിഷ്കു എന്ന യുവതിയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : May 11, 2023, 06:07 PM IST
  • ഒഡീഷ സ്വദേശി ബെസേജ ശാന്തയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
  • പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് യുവതിയുടെ മരണമെന്ന് കണ്ടെത്തിയിരുന്നു.
  • യുവാവിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.
Crime: യുവതിയും യുവാവും തൃശൂരിലെ ലോഡ്ജിൽ മുറിയെടുത്തു, പിറ്റേന്ന് യുവതി കട്ടിലിൽ മരിച്ച നിലയിൽ; ദുരൂഹ മരണം കൊലപാതകം

തൃശൂർ: തൃശൂ‍ർ നഗരത്തിലെ ലോഡ്ജിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതം. ജാർഖണ്ഡ് സ്വദേശിനി 30 വയസ്സുള്ള മുനിക കിഷ്കു ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ കൂടെ ലോഡ്ജിൽ മുറിയെടുത്തിരുന്ന ഒഡീഷ സ്വദേശി ബെസേജ ശാന്തയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് യുവതിയുടെ മരണമെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിന് മൊഴി നല്‍കി. 

ALSO READ: ആശുപത്രിയിൽ വീണ്ടും അക്രമം; പോലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒമ്പതോടെയാണ് ജാർഖണ്ഡ് സ്വദേശി മുനികയും ഒഡീഷ സ്വദേശി ബെസേജയും ലോഡ്ജിലെത്തിയത്. പോസ്റ്റ് ഓഫീസ് റോഡിലെ ‘അൽ അമാൻ’ ലോഡ്ജിൽ 105-ാം നമ്പർ റൂമിലാണ് ഇവർ താമസിച്ചത്. രാവിലെ മുറി ഒഴിയും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ രാവിലെ 8.30ന് യുവാവ് പുറത്തുപോയി. ഉച്ചയായിട്ടും റൂം ഒഴിയാതായതോടെ ജീവനക്കാരൻ റൂമിന് മുന്നിലെത്തി പരിശോധിച്ചപ്പോൾ മുറി പുറത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. പിന്നീട് ഡ്യൂപ്ളിക്കേറ്റ് കീ ഉപയോഗിച്ച് റൂം തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതി കട്ടിലിൽ മരിച്ചുകിടക്കുന്നത് കണ്ടത്.

ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഒളിവിൽ പോയ യുവാവിനായി തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രി തന്നെ ഇയാൾ കസ്റ്റഡിയിലായി. യുവതി ഹൃദ്രോഗ ബാധിതയാണെന്നും മരുന്ന് കഴിക്കാറുണ്ടെന്നുമാണ് ഇയാളുടെ ആദ്യ മൊഴി. ശ്വാസം മുട്ടിയാണ് യുവതിയുടെ മരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതോടെ യുവാവിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News