തിരുവനന്തപുരം : പോക്സോ കേസിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. അയിരൂർ സ്വദേശി പ്രകാശ് (55) ആണ് അറസ്റ്റിലായത്. പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സുപ്രവൈസറാണ് അറസ്റ്റിലായ പ്രകാശ്. ഇരയായ കുട്ടിയെ ചെറുപ്പം മുതൽ തന്നെ പ്രതി ലൈംഗികമായി ചൂഷ്ണം ചെയ്തതായി പെൺകുട്ടി ചൈൽഡ് ലൈനോട് വ്യക്തമാക്കി.
പ്രതിക്ക് ഇരയായ പെണകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. പെൺകുട്ടിക്ക് പത്ത് വയസ് പ്രായം മുതൽ തന്നെ പലവട്ടം പ്രതി ശാരീരികമായി ചൂഷ്ണം ചെയ്തു. കുട്ടിയുടെ വീട്ടിലും പ്രകാശിന്റെ വീട്ടിലും വച്ച് കുട്ടിയെ ഉപദ്രവിച്ചതായിട്ടാണ് കുട്ടിയുടെ മൊഴി നൽകിയിരിക്കുന്നത്.
ALSO READ : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് 14കാരിയെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടു വന്നു; എറണാകുളത്ത് 21കാരൻ അറസ്റ്റിൽ
കുട്ടിയുടെ പെരുമാറ്റത്തിൽ സാരമായ വ്യത്യാസം കണ്ടതോടെ അധ്യാപകർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പ്രകാശ് തന്നെ ശാരീരികമായി ചൂഷണം ചെയ്തിരുന്നു എന്ന് കുട്ടി വെളിപ്പെടുത്തുന്നത്. തുടർന്ന് കുട്ടിയുടെ മൊഴിയുടെയും രക്ഷകർത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയിരൂർ പോലീസ് കേസെടുക്കുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിൽ ആയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...