Crime: യുഎസിൽ വെടിയേറ്റ മീരയുടെ ആരോഗ്യനില ഗുരുതരം; ഭർത്താവ് അമൽ അറസ്റ്റിൽ

America: ഗര്‍ഭിണിയായ മീരയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളെ തുടന്നാണ് ഭര്‍ത്താവ് വെടിവെച്ചതെന്നാണ് സൂചന.

Written by - Zee Malayalam News Desk | Last Updated : Nov 15, 2023, 08:58 AM IST
  • ഭർത്താവിന്‍റെ വെടിയേറ്റ ഗർഭിണിയായ മലയാളി യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു
  • സംഭവം നടന്നത് അമേരിക്കയിലെ ഷിക്കാഗോയിലാണ്
  • ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് വെടിയേറ്റത്.
Crime: യുഎസിൽ വെടിയേറ്റ മീരയുടെ ആരോഗ്യനില ഗുരുതരം; ഭർത്താവ് അമൽ അറസ്റ്റിൽ

ഷിക്കാഗോ: ഭർത്താവിന്‍റെ വെടിയേറ്റ ഗർഭിണിയായ മലയാളി യുവതി ഗുരുതരാവസ്ഥയിൽ തുടരുന്നു. സംഭവം നടന്നത് അമേരിക്കയിലെ ഷിക്കാഗോയിലാണ്. ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്കാണ് വെടിയേറ്റത്.

Also Read: സുരേഷ് ഗോപി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

ഗര്‍ഭിണിയായ മീരയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളെ തുടന്നാണ് ഭര്‍ത്താവ് വെടിവെച്ചതെന്നാണ് സൂചന. ഏറെക്കാലമായി അമൽ റെജിയും മീരയും അമേരിക്കയിലാണ് താമസം. മീരയുടെ ഭർത്താവ് ഏറ്റുമാനൂര്‍ പഴയമ്പള്ളി സ്വദേശി അമല്‍ റെജിയാണ്. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.  ഇതിനെ തുടർന്ന് അമല്‍ റെജിയെ ഷിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Also Read: ഗണേശ കൃപയാൽ ഈ നാല് രാശിക്കാരുടെയും ഭാഗ്യം ഇന്ന് തെളിയും, ലഭിക്കും വൻ ധനനേട്ടം!

ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. അമൽ റെജിയുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മീരയുടെ നില ഗുരുതരമാണെന്നാണ് വിവരം. വെടിയേറ്റതിനെ തുടർന്ന് വയറ്റിലെ രക്തസ്രാവം നിലയ്ക്കാത്ത അവസ്ഥയാണിപ്പോൾ എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News