Gold Smuggling : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു കോടി രൂപയുടെ സ്വർണ മിശ്രിതം പിടികൂടി

Gold Smuggling Case : സംഭവത്തെ തുടർന്ന് മലപ്പുറം അമരമ്പലം സ്വദേശി പാനോലൻ നവാസ്, കോഴിക്കോട് ചെങ്ങാട്ടുകാവ് സ്വദേശി മേത്തര നിസാർ  എന്നിവരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 22, 2022, 02:04 PM IST
  • 2.1 കിലോഗ്രാം സ്വർണം മിശ്രിത രൂപത്തിലാണ് പിടികൂടിയത്.
  • സംഭവത്തെ തുടർന്ന് മലപ്പുറം അമരമ്പലം സ്വദേശി പാനോലൻ നവാസ്, കോഴിക്കോട് ചെങ്ങാട്ടുകാവ് സ്വദേശി മേത്തര നിസാർ എന്നിവരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്.
  • മരമ്പലം സ്വദേശി പാനോലൻ നവാസ് ജിദ്ദയിൽ നിന്നും, ചെങ്ങാട്ടുകാവ് സ്വദേശി മേത്തര നിസാർ ദുബായിൽ നിന്നും എത്തിയതായിരുന്നു.
  • പാനോലൻ നവാസിൽ നിന്ന് 1056 ഗ്രാം സ്വർണ മിശ്രിതവും മേത്തര നിസാറിൽ നിന്ന് 1060 ഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്.
Gold Smuggling : കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു കോടി രൂപയുടെ സ്വർണ മിശ്രിതം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വൻതോതിൽ സ്വർണം പിടികൂടി. ഒരു കോടി രൂപ വില വരുന്ന സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. 2.1 കിലോഗ്രാം സ്വർണം മിശ്രിത രൂപത്തിലാണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് മലപ്പുറം അമരമ്പലം സ്വദേശി പാനോലൻ നവാസ്, കോഴിക്കോട് ചെങ്ങാട്ടുകാവ് സ്വദേശി മേത്തര നിസാർ  എന്നിവരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. മരമ്പലം സ്വദേശി പാനോലൻ നവാസ്  ജിദ്ദയിൽ നിന്നും, ചെങ്ങാട്ടുകാവ് സ്വദേശി മേത്തര നിസാർ ദുബായിൽ നിന്നും എത്തിയതായിരുന്നു.

പാനോലൻ നവാസിൽ നിന്ന് 1056 ഗ്രാം സ്വർണ മിശ്രിതവുംമേത്തര നിസാറിൽ നിന്ന് 1060 ഗ്രാം സ്വർണ മിശ്രിതവുമാണ് പിടികൂടിയത്. സ്വർണ മിശ്രിതം ക്യാപ്സ്യുൾ  രൂപത്തിലായിരുന്നു. ഇരുവരും സ്വർണം കാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്.

ALSO READ: Gold smuggling: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വ‍‍ർണവേട്ട; 50 ലക്ഷത്തിന്റെ സ്വർണം പിടികൂടി

അതേസമയം കഴിഞ്ഞ ദിവസം  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട നടത്തിയിരുന്നു. രണ്ട് പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൾ ഷബീർ, കണ്ണൂർ സ്വദേശി സയ്യിദ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 

ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ എത്തിയ അബ്ദുൾ ഷബീറിൽ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. സയ്യിദിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 301 ഗ്രാം സ്വർണമാണ് പിടികൂടിയത്. സയ്യിദ് കമ്പി രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ എയർപോർട്ട് എയർ കസ്റ്റംസ് വിഭാ​ഗമാണ് സ്വർണം പിടികൂടിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News