Gold smuggling: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വ‍‍ർണവേട്ട; 50 ലക്ഷത്തിന്റെ സ്വർണം പിടികൂടി

Gold seized from Kannur airport: ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൾ ഷബീർ, കണ്ണൂർ സ്വദേശി സയ്യിദ് എന്നിവരിൽ നിന്നാണ് കണ്ണൂർ എയർപോർട്ട് എയർ കസ്റ്റംസ് വിഭാ​ഗം സ്വർണം പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 20, 2022, 05:36 PM IST
  • ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ എത്തിയ അബ്ദുൾ ഷബീറിൽ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം സ്വർണമാണ് പിടികൂടിയത്
  • സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു
  • സയ്യിദിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 301 ഗ്രാം സ്വർണമാണ് പിടികൂടിയത്
  • സയ്യിദ് കമ്പി രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്
Gold smuggling: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വ‍‍ർണവേട്ട; 50 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. രണ്ട് പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപയുടെ സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൾ ഷബീർ, കണ്ണൂർ സ്വദേശി സയ്യിദ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 

ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിൽ എത്തിയ അബ്ദുൾ ഷബീറിൽ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം സ്വർണമാണ് പിടികൂടിയത്. സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു. സയ്യിദിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 301 ഗ്രാം സ്വർണമാണ് പിടികൂടിയത്. സയ്യിദ് കമ്പി രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ എയർപോർട്ട് എയർ കസ്റ്റംസ് വിഭാ​ഗമാണ് സ്വർണം പിടികൂടിയത്. 

കൊടുവള്ളിയിൽ വൻ ലഹരിവേട്ട; എംഡിഎംഎ പിടികൂടി, ഒരാൾ അറസ്റ്റിൽ

കോഴിക്കോട്: കൊടുവള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട. പോലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ പിടികൂടി. സംഭവത്തിൽ കൊടുവള്ളി കളരാന്തിരി ചന്ദനംപുറത്ത് ജിസാറിനെ (33) പോലീസ് അറസ്റ്റ് ചെയ്തു. വാഹന പരിശോധനക്കിടെയാണ് എംഡിഎംഎ പിടികൂടിയത്.

അഞ്ച് ​ഗ്രാമോളം എംഡിഎംഎ ആണ് ഇയാളിൽ നിന്ന് പിടികൂടിയത്. മയക്കുമരുന്ന് ഉപയോ​ഗിക്കുന്നതിനുള്ള വസ്തുക്കളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ലഹരിക്കടത്തിന് ഉപയോ​ഗിച്ച കാറും കൊടുവള്ളി പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്വർണക്കള്ളക്കടത്തിന് കുപ്രസിദ്ധമായ സ്ഥലമായിരുന്ന കൊടുവള്ളിയിൽ ഇപ്പോൾ വലിയ തോതിൽ മയക്കുമരുന്ന് കച്ചവടവും നടക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ശക്തമായ പരിശോധനയാണ് പോലീസും എക്സൈസ് വകുപ്പും നടത്തുന്നത്.

കൊടുവള്ളി എസ്.ഐ അനൂപ് അരീക്കര, എസ്ഐ രശ്മി.എസ്.ആർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലിനീഷ്.കെ. കെ, അബ്ദുൽ റഹീം, ജയരാജൻ. എൻ. എം സിവിൽ പൊലീസ് ഓഫീസറായ ഷെഫീഖ് നീലിയാനിക്കൽ, ഡ്രൈവർ സത്യരാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News