ബെംഗളൂരു: ഗോവയിൽ വച്ച് നാലുവയസുകാരനായ മകനെ കൊന്ന് ബാഗിലാക്കിയ സ്റ്റാർട്ടപ്പ് സിഇഒ സുചന സേത്ത് ആത്മഹത്യക്ക് ശ്രമിച്ചതായി പോലീസ്. മകനെ കൊലപ്പെടുത്തിയതിന് ശേഷം കൈഞരമ്പ് മുറിച്ചാണ് സുചന സേത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കുന്നു. ഗോവയിൽ ഇവർ താമസിച്ചിരുന്ന സർവീസ് അപ്പാർട്ട്മെന്റിലെ കിടക്കയിലെ പുതപ്പിലുള്ളത് സുചനയുടെ രക്തക്കറയാണെന്നും കൈയിൽ മുറിവുകൾ ഉണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു.
മകൻ മരിച്ച ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് സുചന മൊഴി നൽകിയെന്നും പോലീസ് പറഞ്ഞു. അപ്പാർട്ട്മെന്റിൽ വച്ച് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് സുചന പോലീസിൽ മൊഴി നൽകി. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് കുട്ടിയുടെ ഓട്ടോപ്സി റിപ്പോർട്ടിലുണ്ട്. കുട്ടിയുടെ ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല. മാപുസ കോടതിയിൽ ഹാജരാക്കിയ സുചന സേത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ALSO READ: ഗോവയിൽ വച്ച് നാല് വയസുള്ള മകനെ കൊലപ്പെടുത്തി സ്റ്റാർട്ട്അപ്പ് സിഇഒ; അറസ്റ്റിലായത് കർണാടകയിൽ നിന്ന്
ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് വിട്ടത്. പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് സുചനയുടെ ഭർത്താവ് വെങ്കട്ട് ഇന്ത്യയിലെത്തിയിരുന്നു. ചിത്രദുർഗയിലെ ആശുപത്രിയിലെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ട് പോസ്റ്റുമോർട്ടത്തിന് അനുമതി നൽകി. കഴിഞ്ഞ മൂന്ന് വർഷമായി സുചന സേത്തും ഭർത്താവും പിരിഞ്ഞ് കഴിയുകയായിരുന്നു. ഇവരുടെ വിവാഹമോചനക്കേസ് അന്തിമഘട്ടത്തിലാണ്. അതേസമയം കുട്ടിയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് സുചന മൊഴി നൽകിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.
കുട്ടിയുടെ മുഖത്ത് തലയിണ വച്ച് അമർത്തിയത് പെട്ടെന്നുള്ള ദേഷ്യത്തിലാണ്, കുട്ടി മരിച്ചെന്ന് തിരിച്ചറിഞ്ഞപ്പോൾ പരിഭ്രാന്തയായി, അപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും സുചന മൊഴി നൽകി. കോടതി വിധിയെ തുടർന്ന് ഭർത്താവും കുടുംബവും കുഞ്ഞിനെ കാണാനെത്തുന്നത് ഒഴിവാക്കാനാണ് ഗോവയ്ക്ക് പോയതെന്നും ഇവർ മൊഴി നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.