മയക്കുമരുന്ന് കടത്തിയ കാർ അപകടത്തിൽ പെട്ടു; പരിക്കേറ്റവർ പോലീസ് പിടിയിൽ

വാഹനം ഓടിച്ച ഷാജിയുടെ പേരില്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ കേസുള്ളതായി വൈത്തിരി പൊലീസ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 12, 2023, 09:50 PM IST
  • വയനാട് തളിപ്പുഴയില്‍ അപകടത്തില്‍പ്പെട്ട വാഹനത്തിൽ നിന്നുമാണ് കഞ്ചാവും ഒരു ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെത്തിയത്.
  • ഇന്ന് നവംബർ 12 ഞായറാഴ്ച ഉച്ചയോടെയാണ് തളിപ്പുഴയില്‍ ലോറിയും സ്‌കോര്‍പ്പിയോ കാറും കൂട്ടിയിടിച്ചത്.
മയക്കുമരുന്ന് കടത്തിയ കാർ അപകടത്തിൽ പെട്ടു; പരിക്കേറ്റവർ പോലീസ് പിടിയിൽ

വയനാട് : അപകടത്തിൽ പെട്ട കാറിൽ നിന്നും കഞ്ചാവും മാരക മയക്കുമരുന്നായ എംഡിഎംഎയും പിടികൂടി. വയനാട് തളിപ്പുഴയില്‍ അപകടത്തില്‍പ്പെട്ട വാഹനത്തിൽ നിന്നുമാണ് കഞ്ചാവും ഒരു ഗ്രാം എംഡിഎംഎയും പോലീസ് കണ്ടെത്തിയത്. ഇന്ന് നവംബർ 12 ഞായറാഴ്ച ഉച്ചയോടെയാണ് തളിപ്പുഴയില്‍ ലോറിയും സ്‌കോര്‍പ്പിയോ കാറും കൂട്ടിയിടിച്ചത്.

അപകടത്തില്‍ ഡ്രൈവർ ഷാജി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനം ഓടിച്ച ഷാജിയുടെ പേരില്‍ താമരശ്ശേരി പോലീസ് സ്റ്റേഷനില്‍ കേസുള്ളതായി വൈത്തിരി പൊലീസ് അറിയിച്ചു.

നേരത്തെ പടിഞ്ഞാറത്തറ കുറ്റിയാംവയലില്‍ ലോറി മറിഞ്ഞ് അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചിരുന്നു. കണ്ണൂർ ഉളിക്കൽ സ്വദേശി ദിലീപാണ് മരിച്ചത്. റോഡിന്റെ അരിക് ഇടിഞ്ഞ് വീണാണ് അപകടം സംഭവിക്കുന്നത്. അപകടകത്തെ തുടർന്ന് ലോറി തലകീഴായിട്ടാണ് തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ സീറ്റിൽ നിന്നും ദിലീപ് തെറിച്ച് വീഴുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News