Murder Case: തടിമില്ലിലെ താമസ സ്ഥലത്ത് രണ്ട് അതിഥിത്തൊഴിലാളികൾ കഴുത്തിനു വെട്ടേറ്റ് മരിച്ച നിലയിൽ

Murder News: ഇവരുടെ കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ മുറിവുണ്ടെന്നാണ് റിപ്പോർട്ട്. ദേഹത്തും പരിക്കുണ്ട്. ഇവരുടെ കൂടെയുണ്ടായിരുന്ന ഗോപാല്‍ മാലിക്കിനെ കാണാനില്ല.

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 02:30 PM IST
  • തടിമില്ലിലെ താമസ സ്ഥലത്ത് രണ്ട് അതിഥി തൊഴിലാളികളെ കഴുത്തിനു വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
  • ഇവരുടെ കൂടെയുണ്ടായിരുന്ന ഒഡീഷ സ്വദേശിയെ കാണാനില്ല
  • ഇവരുടെ കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ മുറിവുണ്ടെന്നാണ് റിപ്പോർട്ട്
Murder Case: തടിമില്ലിലെ താമസ സ്ഥലത്ത് രണ്ട് അതിഥിത്തൊഴിലാളികൾ കഴുത്തിനു വെട്ടേറ്റ് മരിച്ച നിലയിൽ

മൂവാറ്റുപുഴ: തടിമില്ലിലെ താമസ സ്ഥലത്ത് രണ്ട് അതിഥി തൊഴിലാളികളെ കഴുത്തിനു വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.  ഇവരുടെ കൂടെയുണ്ടായിരുന്ന ഒഡീഷ സ്വദേശിയെ കാണാനില്ല. മൂവാറ്റുപുഴ ആനിക്കാട് കമ്പനിപ്പടിയില്‍ മാറാടി സ്വദേശി റിയാസ് നടത്തുന്ന തടിമില്ലിലാണ് അസം സ്വദേശികളുമായ മോഹന്ത സ്വര്‍ഗിയാരി, ദീപാങ്കര്‍ ബസുമ്മ) എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. 

Also Read: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ

ഇവരുടെ കഴുത്തില്‍ ആഴത്തില്‍ വെട്ടേറ്റ മുറിവുണ്ടെന്നാണ് റിപ്പോർട്ട്. ദേഹത്തും പരിക്കുണ്ട്. ഇവരുടെ കൂടെയുണ്ടായിരുന്ന ഗോപാല്‍ മാലിക്കിനെ കാണാനില്ല. ഇരുവരെയും കൊലപ്പെടുത്തിയ ശേഷം ഗോപാല്‍ നാടുവിട്ടതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  ഇവരുടെ മുറിക്കു പിന്നിലായി താമസിക്കുന്ന ഇവര്‍ക്കൊപ്പം പണിയെടുക്കുന്ന മറ്റൊരു അതിഥി തൊഴിലാളി സന്തോഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മില്ലിനു മുന്നിലുള്ള ഒറ്റമുറിയില്‍ നിലത്ത് കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച നാട്ടില്‍നിന്ന് ഇവരുടെ ഭാര്യമാര്‍ വിളിച്ചിട്ട് ഫോണെടുത്തില്ല.  ഇക്കാര്യം ഇവർ മില്ലിലെ മാനേജറീ അറിയിക്കുകയും അദ്ദേഹം വൈകീട്ട് മൂന്നോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതും. 

Also Read: ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ: ഇവിടെ നിന്നും നിങ്ങൾക്ക് രാജ്യത്തിന്റെ ഏത് കോണിലേക്കും ട്രെയിനുകൾ ലഭിക്കും

മരിച്ചവരുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പണമോ മറ്റ് സാധനങ്ങളോ നഷ്ടമായിട്ടുണ്ടോ എന്നത് അന്വേഷിച്ചു വരികയാണ്. റൂറല്‍ എസ്.പി.യും വിരലടയാള വിദഗ്ധരടക്കമുള്ള ശാസ്ത്രീയ പരിശോധനാ സംഘവും രാത്രിതന്നെ  സ്ഥലത്തെത്തിയിരുന്നു.  മില്ലില്‍ ഒരു മലയാളി മാനേജര്‍ അടക്കം അഞ്ച് തൊഴിലാളികളാണുണ്ടായിരുന്നത്. മരിച്ച രണ്ടുപേരും പ്രതിയെന്നു സംശയിക്കുന്ന ഗോപാലും ഒരുമിച്ചാണ് ഒരു വര്‍ഷത്തോളമായി താമസിക്കുന്നത്.  മോഹന്തയും ദീപാങ്കറും വര്‍ഷങ്ങളായി ഒരുമിച്ചു താമസിച്ചുവരുന്നു.  ശനിയാഴ്ച രാത്രി പത്തുമണി വരെ നാലുപേരും ഒരുമിച്ചുണ്ടായിരുന്നു. സന്തോഷ് അയാള്‍ താമസിക്കുന്ന മുറിയിലേക്ക് മടങ്ങിയ ശേഷമാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് പോലീസ് നിഗമനം. ഗോപാല്‍ മാലിക് നാടുവിട്ടതായാണ് സൂചന.  ശനിയാഴ്ച എല്ലാവര്‍ക്കും ശമ്പളം നല്‍കിയിരുന്നു. ശേഷം ഒരുമിച്ച് മദ്യപിച്ച് ഉറങ്ങിക്കിടക്കുമ്പോഴാവാം കൃത്യം നടത്തിയതെന്നും സംശയമുണ്ട്.  

Also Read: സ്ത്രീ ശരീരത്തിന്റെ ഈ ഭാഗം പറയും അവർ എങ്ങനെയുള്ള സ്ത്രീയാണെന്ന്!

മുറിയില്‍ ചെറിയ രീതിയിൽമല്‍പ്പിടിത്തം നടന്ന ലക്ഷണമുണ്ട്. കഴുത്തില്‍ ആഴത്തില്‍ മുറിവുകളുണ്ടെങ്കിലും മുറിയില്‍ നിന്ന് ആയുധങ്ങളൊന്നും ലഭിച്ചിട്ടില്ല. ഒറ്റമുറിയില്‍ ചെറിയ മേശയും മറ്റത്യാവശ്യ സൗകര്യങ്ങളും മാത്രമാണുള്ളത്. ഡിവൈ.എസ്.പി. മുഹമ്മദ് റിയാസ്, സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.എം. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.  പ്രതി ഉടന്‍ പിടിയിലാകുമെന്ന് റൂറല്‍ എസ്.പി. വിവേക് കുമാര്‍ വ്യക്തമാക്കി. കുറ്റവാളി കാണാതായ ഗോപാലാണ് എന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നും ഇയാളെ പിടികൂടിയ ശേഷം കാര്യങ്ങളില്‍ വ്യക്തത വരുമെന്നുമാണ് റൂറല്‍ എസ്.പി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News