Lucknow: ഉത്തര്‍പ്രദേശി(Uttar Pradesh)ല്‍ ദളിത് പെണ്‍ക്കുട്ടി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി UP Police. പെണ്‍ക്കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ പ്രതികളെ പ്രേരിപ്പിച്ചത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള പകയാണെന്ന് പോലീസ്.
ബലാത്സംഗത്തിനിരയായ പെണ്‍ക്കുട്ടിയുടേയും പ്രതികളുടേയും കുടുംബങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടായിരുന്നു. 2001-ല്‍ പെണ്‍ക്കുട്ടിയുടെ മുത്തച്ഛനെ മര്‍ദിച്ച കേസില്‍ നരേന്ദ്ര, രവി എന്നിവര്‍ 20 ദിവസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അന്ന് മുതലുള്ള ശത്രുതയാണ് നിരപരാധിയായ പെണ്‍ക്കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കാന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്ന് UP Police വ്യക്തമാക്കി.
ALSO READ | COVID 19 സെന്ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍
കൂട്ടബാലാത്സംഗ കേസില്‍ അറസ്റ്റിലായ രവി, സന്ദീപ്, രാമു എന്നിവര്‍ ബന്ധുക്കളാണ്. പെണ്‍ക്കുട്ടിയുടെ വീടിന് സമീപത്തായി താമസിച്ചിരുന്ന ഇവര്‍ ഇതിന് മുന്‍പും ബലാത്സംഗത്തിന് ശ്രമിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പോലീസ് അന്വേഷണത്തി അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതിയില്‍ പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.
ALSO READ | Hathras Gang Rape Case: 19-കാരിയുടെ കുടുംബത്തിനു 25 ലക്ഷം ധനസഹായം
പെണ്‍ക്കുട്ടി മരിച്ച ദിവസം തന്നെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലീസ് നിര്‍ബന്ധിച്ചതായും അടുത്ത ദിവസം പുലര്‍ച്ചെ ബന്ധുക്കളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട് പെണ്‍ക്കുട്ടിയുടെ മൃതദേഹം സംസ്കരിച്ചെന്നും കുടുംബം ആരോപിക്കുന്നു. ഈ ആരോപണം നിലനില്‍ക്കെ നിഷ്പക്ഷ അന്വേഷണം സാധ്യമല്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
ALSO READ | ഭാര്യയെ സംശയം; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു
കേസന്വേഷണം സിബിഐയ്ക്ക് കൈമാറുകയോ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘ൦ കേസ് അന്വേഷിക്കയോ ചെയ്യണം എന്നാണ് ആവശ്യം. കൂടാതെ, കേസ് ഡല്‍ഹിയിലേക്ക് മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) പെണ്‍ക്കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പെണ്‍ക്കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും കുറ്റക്കാരയവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. 25 ലക്ഷം രൂപ ധനസഹായത്തിന് പുറമേ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വീടും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.