Crime News: മൈദയ്ക്കൊപ്പം കടത്തിയത് രണ്ടര കോടിയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ; പാലക്കാട് 2 പേർ പിടിയിൽ

ആന്റി നെര്‍ക്കോടിക് സെല്ലും ചെര്‍പ്പുളശ്ശേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രണ്ടര കോടിയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയത്.  

Written by - Zee Malayalam News Desk | Last Updated : Feb 26, 2023, 10:01 AM IST
  • കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് പിടിച്ചെടുത്തിരിക്കുന്നത്.
  • ഹാന്‍സ് ഉള്‍പ്പെടെയുള്ളവ ഇതിലുണ്ട്.
  • 781 ചാക്കുകളിലായി 5,76,031 (5.7 ലക്ഷം) പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് കണ്ടെത്തിയത്.
Crime News: മൈദയ്ക്കൊപ്പം കടത്തിയത് രണ്ടര കോടിയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ; പാലക്കാട് 2 പേർ പിടിയിൽ

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ രണ്ടര കോടി രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കരുവാരകുണ്ട് സ്വദേശി ഹാരിഫ്, മണ്ണാർക്കാട് കാരാകുർശ്ശി സ്വദേശി മുഹമ്മദ് ഹനീഫ് എന്നിവരാണ് അറസ്റ്റിലായത്. 800 ചാക്കുകളിലായി 5 ലക്ഷത്തിലധികം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. മൈദ ചാക്കുകള്‍ക്കൊപ്പമാണ് ഇവ കണ്ടെടുത്തത്. ലഹരി ഉൽപ്പന്നങ്ങളുമായി ചരക്കു ലോറി ചെർപ്പുള്ളശ്ശേരിയിൽ നിന്നും പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ആർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. 

കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ള ലോറിയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരമാണ് പിടിച്ചെടുത്തിരിക്കുന്നത്. ഹാന്‍സ് ഉള്‍പ്പെടെയുള്ളവ ഇതിലുണ്ട്. 781 ചാക്കുകളിലായി 5,76,031 (5.7 ലക്ഷം) പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളാണ് കണ്ടെത്തിയത്. ആന്റി നെര്‍ക്കോടിക് സെല്ലും ചെര്‍പ്പുളശ്ശേരി പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് വിപണയില്‍ ഏകദേശം രണ്ടര കോടിയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു. 

Also Read: Wayanad: കൃത്യമായ ബില്ലോ മറ്റുവിവരങ്ങളോ ഇല്ല; വയനാട് വ്യാജ ആയുര്‍വേദ മരുന്നുകള്‍ പിടികൂടി

 

അടുത്തിടെ കേരളത്തിലും പാലക്കാട് ജില്ലയിലും നടന്നതിൽ ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇതെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നിൽ കേരളത്തിലേക്ക് ലഹരി ഉത്‌പന്നങ്ങള്‍ എത്തിക്കുന്ന വന്‍ റാക്കറ്റ് ഉണ്ടെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. ഇതിന്റെ ഉറവിടം സംബന്ധിച്ചും മറ്റ് കാര്യങ്ങളും വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News