ഗോണ്ട: ഉത്തർ പ്രദേശിൽ ദളിത് യുവാവിനെ മുൻ സൈനികൻ വെടിവച്ചുകൊന്നതായി റിപ്പോർട്ട്. സംഭവം നടന്നത് ഉത്തർ പ്രദേശിലെ ഗോണ്ടയിലെ ഉമ്റി ബീഗംഗഞ്ചിൽ തിങ്കളാഴ്ചയായിരുന്നു.
Also Read: നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; മൃതദേഹം ശുചിമുറിയിൽ, ഒളിപ്പിച്ചത് അമ്മയും ആൺസുഹൃത്തും
കൊല്ലപ്പെട്ടത് രമേഷ് ഭാരതി എന്ന 46 കാരനാണ്. എസ് സി വിഭാഗത്തിലുള്ള യുവാവുമായി മുൻ സൈനികനായ അരുൺ സിംഗിന് വസ്തു തർക്കം ഉണ്ടായിരുന്നു. ഇതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ തിങ്കളാഴ്ച വൈകുന്നേരം ഗ്രാമത്തിലെ പാർഖി ദുബേയ് സമീപത്തു വച്ച് അരുൺ സിംഗ് രമേഷിനെ തടഞ്ഞു വയ്ക്കുകയും സ്ഥലത്തേ ചൊല്ലിയുള്ള വാക്ക് തർക്കത്തിനിടെ ക്ലോസ് റേഞ്ചിൽ വച്ച് അരുൺ സിംഗ് രമേശ് ഭാരതിയെ വെടി വയ്ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read:
വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോഴേയ്ക്കും രമേഷ് ഭാരതി മരിച്ചിരുന്നു. തുടർന്ന് ഫോറൻസിക് സംഘം മേഖലയിലെത്തി പരിശോധനകൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കൊണ്ടുപോയി. തുടർന്ന് രമേഷിന്റെ മകന്റെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ പിടികൂടാനായി വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read:
ഇതിനിടയിൽ ഹരിയാനയിൽ 12ാം ക്ലാസ് വിദ്യാർത്ഥിയെ ഗോരക്ഷാ പ്രവർത്തകർ വെടിവച്ചുകൊന്നുതായി റിപ്പോർട്ട് വരുന്നുണ്ട്. സംഭവം നടന്നത് ഹരിയാനയിലെ ഗന്ധപുരിയിലാണ്. ആര്യൻ മിശ്രയെന്ന പ്ലസ് ടു വിദ്യാർത്ഥിയെ കാറിലെത്തി കാലികളെ കടത്തുന്നു എന്നാരോപിച്ചാണ് വെടിവച്ച് വീഴ്ത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy