Crime News: ഭർത്താവിന്‍റെ വീട്ടിൽ ടോയ്‌ലറ്റ് ഇല്ലാത്തതിൽ മനംനൊന്ത് നവവധു ജീവനൊടുക്കി.
കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു കടലൂർ ജില്ലയിലെ അരിശിപെരിയങ്കുപ്പം ഗ്രാമത്തിൽ നിന്നുള്ള 27 കാരിയായ രമ്യയും കാർത്തികേയനും തമ്മിലുള്ള വിവാഹം നടന്നത്. MSc ബിരുദധാരിയായ യുവതി സ്വകാര്യ മെഡിക്കൽ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.
എന്നാല്‍, ഭർത്താവിന്‍റെ വീട്ടിൽ ശൗചാലയമില്ലാത്തതിനാൽ രമ്യ വിവാഹശേഷം അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. കൂടാതെ, ചെന്നൈയില്‍ നിന്ന് അകലെ കടലൂർ നഗരത്തിൽ ടോയ്‌ലറ്റുള്ള ഒരു വീട് കണ്ടെത്താൻ യുവതി കാർത്തികേയനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് അവർക്കിടയിൽ ആവർത്തിച്ചുള്ള വഴക്കിന് കാരണമായി.
Also Read: ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി മധ്യവയസ്ക്കന് ദാരുണാന്ത്യം
തിങ്കളാഴ്ച പുതിയ വീട്ടിലേയ്ക്ക് മാറുന്നത് സംബന്ധിച്ച് ഇരുവരും തമ്മില്‍ സംസാരമുണ്ടായി. അത് വാക്ക് തര്‍ക്കത്തില്‍ കലാശിച്ചു. നിസാര കാര്യത്തെച്ചൊല്ലി നിരന്തരമുള്ള വഴക്കില്‍ മനം നൊന്താണ് രമ്യ ആത്മഹത്യ ചെയ്തത് എന്നാണ് നിഗമനം.
അമ്മയാണ് രമ്യയെ വീട്ടിലെ ഫാനിൽ തൂങ്ങിനില്‍ക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കടലൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. രമ്യയെ പിന്നീട് പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലേക്ക് (ജിപ്മർ) മാറ്റിയെങ്കിലും ചികിത്സയ്ക്കിടെ അവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
രമ്യയുടെ അമ്മ മഞ്ജുള തിരുപ്പതിരുപുലിയൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന ഇരുവരും ഏപ്രിൽ 6 ന് മാതാപിതാക്കളുടെ ആഗ്രഹപ്രകാരമായിരുന്നു വിവാഹിതരായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...