ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് തൈര്.
എന്നാൽ ചില ഭക്ഷണങ്ങൾ തൈരിനൊപ്പം കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാനും അത് കുടലിന്‍റെ ആരോഗ്യം മോശമാക്കാനും കാരണമാകും.
തണുപ്പ് സ്വഭാവമുള്ള തൈരും ചൂട് കൂട്ടുന്ന ഉള്ളിയും ചേരുമ്പോള്‍ അത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്കും ചര്‍മ്മത്തില്‍ അലര്‍ജിക്കും കാരണമാകും. അതിനാൽ ഈ കോമ്പിനേഷൻ ഒഴിവാക്കുന്നതാണ് നല്ലത്.
ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. അതിനാല്‍ ഈ കോമ്പിനേഷൻ പരമാവധി ഒഴിവാക്കുന്നതാണ് കുടലിന്റെ ആരോഗ്യത്തിന് നല്ലത്.
തൈരിനൊപ്പം മീൻ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്കും കുടലിന്‍റെ ആരോഗ്യം മോശമാകാനും കാരണമാകും.
മാമ്പഴത്തിനൊപ്പം തൈര് കഴിക്കുന്നത് ചിലരില്‍ ദഹനക്കേടും അസിഡിറ്റിയും ഉണ്ടാക്കാം. കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതല്ല.
എണ്ണയില്‍ പൊരിച്ച ഭക്ഷണത്തോടൊപ്പവും തൈര് കഴിക്കുന്നത് നല്ലതല്ല. അസിഡിറ്റി, ദഹനക്കേട് എന്നിവയ്ക്ക് ഇവ കാരണമാകും. കൂടാതെ കുടലിന്‍റെ ആരോഗ്യം മോശമാവുകയും ചെയ്യും.
തക്കാളി വഴുതനങ്ങ പോലുള്ള അസിഡിക് ഭക്ഷ്യവസ്തുക്കൾ തൈരിനൊപ്പം കഴിക്കുന്നത് ചിലരുടെ വയറില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാം.
തണ്ണിമത്തന്‍, വെള്ളരിക്ക തുടങ്ങിയ വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ തൈരിനൊപ്പം കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും കുടലിന്‍റെ ആരോഗ്യം മോശമാക്കുകയും ചെയ്യും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)