ലോകം കണ്ട ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ.
ജീവിതത്തിൽ പലപ്പോഴും പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നു. എന്നാൽ അത്തരം സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യണം എന്നത് ഒരു ചോദ്യം തന്നെയാണ്.ഇക്കാര്യങ്ങളെക്കുറിച്ച് ചാണക്യൻ തന്റെ ചാണക്യ നീതിയിൽ പരാമർശിക്കുന്നുണ്ട്.
ജീവിതത്തിൽ വിജയം നേടാനായി എന്ത് ചെയ്യാനും എത്രയൊക്കെ കഠിനാധ്വാനം ചെയ്യുന്നതിനും ഇന്ന് നാം തയ്യാറാണ്. പക്ഷേ, വിജയത്തിനായി നാം പരിശ്രമിക്കുമ്പോൾ വിവിധ പ്രശ്നങ്ങളെയും തരണം ചെയ്യേണ്ടി വന്നേക്കാം.
അത്തരം സാഹചര്യങ്ങളില്‍ എങ്ങനെ മുന്നോട്ട് പോവണം, എന്തൊക്കെ ശ്രദ്ധിക്കണം, എങ്ങനെ അവയെ നേരിടണം തുടങ്ങിയ കാര്യങ്ങളെ പറ്റി ചാണക്യനീതിയില്‍ ചാണക്യന്‍ പരാമർശിക്കുന്നു.
വ്യക്തിപരമായ വളർച്ചയ്ക്ക് സ്വയം നിയന്ത്രണം അനിവാര്യമാണ്. പ്രലോഭനങ്ങളില്‍ വീണു പോവാതെ സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. അതുപോലെ ലക്ഷ്യങ്ങള്‍ കൃത്യമായി പ്ലാന്‍ ചെയ്ത് മുന്നോട്ട് പോവുന്നതിനും ശ്രദ്ധിക്കണം.
ഒരു കാരണവശാലും ഭാഗ്യത്തില്‍ മാത്രം വിശ്വസിച്ച് ഇരിക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വിജയമല്ല പരാജയമാണ് നല്‍കുന്നത്. ഏത് സാഹചര്യത്തിലും കഠിനാധ്വാനം ചെയ്യുന്നതിനും ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിനും ശ്രദ്ധിക്കണം.
നിങ്ങളുടെ ബലഹീനതകള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് കൃത്യമായി അറിയാം. എന്നാല്‍ അവയൊന്നും ഒരിക്കലും തുറന്ന് പറയരുത്. അത് നിങ്ങളുടെ വിജയത്തിന് തടസ്സം സൃഷ്ടിക്കുന്നു.
നിങ്ങളുടെ ബലഹീനത എതിരാളികള്‍ നിങ്ങൾക്കെതിരെയുള്ള ആയുധമാക്കുന്നു. അതുകൊണ്ട് തന്നെ സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും ബലഹീനതയെക്കുറിച്ച് സംസാരിക്കരുത്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)