Crime News | മകനെ കൊന്ന് കത്തിച്ചു, മധുരയില്‍ ദമ്പതികൾ അറസ്റ്റിൽ

കൊല്ലപ്പെട്ട മണിമാരന്‍ മദ്യപിച്ച് മാതാപിതാക്കളോട് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Jan 30, 2022, 06:47 PM IST
  • അരപാളയം സ്വദേശികളായ മുരുകേശനും ഭാര്യ കൃഷ്ണവേണിയും ചേര്‍ന്നാണ് മകന്‍ മണിമാരനെ കൊലപ്പെടുത്തിയത്.
  • ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
  • കൊലപ്പെടുത്തിയ ശേഷം ഇവർ മണിമാരന്റെ മൃതദേഹം കത്തിക്കുകയായിരുന്നു.
Crime News | മകനെ കൊന്ന് കത്തിച്ചു, മധുരയില്‍ ദമ്പതികൾ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട് മധുരയില്‍ മദ്യപിച്ച് വഴക്കിട്ട മകനെ മാതാപിതാക്കൾ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അരപാളയം സ്വദേശികളായ മുരുകേശനും ഭാര്യ കൃഷ്ണവേണിയും ചേര്‍ന്നാണ് മകന്‍ മണിമാരനെ കൊലപ്പെടുത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തിയ ശേഷം ഇവർ മണിമാരന്റെ മൃതദേഹം കത്തിക്കുകയായിരുന്നു. 

മണിമാരൻ നിരന്തരം മദ്യപിച്ച് എത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. മദ്യപിച്ച ശേഷം തങ്ങളോട് കയര്‍ത്ത് സംസാരിച്ച മകനെ ഇരുവരും ചേര്‍ന്ന് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

Also Read: ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായ സംഭവം; യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

പ്രായം ചെന്ന ദമ്പതികൾ ഒരു ചാക്ക് സൈക്കിളില്‍ വെച്ചുകൊണ്ട് വൈഗൈ-തെങ്കാരൈ റോഡിലൂടെ വരുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. വൈഗൈ-തെങ്കാരൈ റോഡിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം ഉള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പ്രതികള്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. 

കൊല്ലപ്പെട്ട മണിമാരന്‍ മദ്യപിച്ച് മാതാപിതാക്കളോട് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി നടന്ന തര്‍ക്കം രൂക്ഷമാകുകയും മാതാപിതാക്കള്‍ വടിയെടുത്ത് മണിമാരനെ തല്ലി ബോധം കെടുത്തുകയുമായിരുന്നു. മര്‍ദിച്ചപ്പോഴാണോ ശരീരം കത്തിച്ചപ്പോഴാണോ മണിമാരന്‍ മരിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് പോലീസ് പറഞ്ഞു.

Also Read: ATM | ഏറ്റുമാനൂരിൽ എടിഎം തകർത്ത് കവർച്ചാ ശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ഐപിസി 302, 201 വകുപ്പുകൾ പ്രകാരം കരിമേട് പോലീസ് കേസെടുത്ത് ദമ്പതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News