Newborn Murder: നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; മൃതദേഹം ശുചിമുറിയിൽ, ഒളിപ്പിച്ചത് അമ്മയും ആൺസുഹൃത്തും

തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറിയെന്നായിരുന്നു ആശ ആദ്യം പറഞ്ഞത്

Written by - Zee Malayalam News Desk | Last Updated : Sep 2, 2024, 09:39 PM IST
  • രതീഷിന്റെ വീട്ടിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
  • കുഞ്ഞിന്റെ മൃതദേഹം ആദ്യം വീട്ടുവളപ്പിൽ കുഴിച്ചിടുകയാണ് ചെയ്തത്.
Newborn Murder: നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവം; മൃതദേഹം ശുചിമുറിയിൽ, ഒളിപ്പിച്ചത് അമ്മയും ആൺസുഹൃത്തും

ആലപ്പുഴ: ചേർത്തലയിൽ കാണാതായ നവജാത ശിശുവിനെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് ചേർത്തലയിലെ പള്ളിപ്പുറം സ്വദേശി ആശ (35), ആൺ സുഹൃത്ത് രതീഷ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. രതീഷിന്റെ വീട്ടിലെ ശുചിമുറിയിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം ആദ്യം വീട്ടുവളപ്പിൽ കുഴിച്ചിടുകയാണ് ചെയ്തത്. എന്നാൽ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ അത് പുറത്തെടുത്ത് ശുചിമുറിയിൽ ഒളിപ്പിക്കുകയായിരുന്നു എന്ന് രതീഷ് മൊഴി നൽകി. 

തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറിയെന്നാണ് കുഞ്ഞിന്റെ മാതാവ് ആശ ആദ്യം പറഞ്ഞത്. പിന്നീട് ഇവർ പറഞ്ഞത് എറണാകുളത്തെ അമ്മത്തൊട്ടിലിൽ ഉപേക്ഷിച്ചെന്നാണ്. എന്നാൽ രണ്ട് മൊഴികളും കളവാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തായത്. 

Also Read: Mullaperiyar Dam: ഒടുവിൽ കേരളത്തിന്റെ ആവശ്യം അം​ഗീകരിച്ചു; മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷാ പരിശോധനക്ക് കേന്ദ്ര ജല കമ്മീഷന്റെ അനുമതി

 

കുഞ്ഞിനെ കാണാനില്ലെന്ന് ആശാ വർക്കറാണ് പൊലീസിൽ‌ പരാതിപ്പെട്ടത്. കഴിഞ്ഞ 26നായിരുന്നു ആശ ആൺകുഞ്ഞിനെ പ്രസവിച്ചത്. പ്രസവ ശേഷം കുഞ്ഞുമായി ആശ ശനിയാഴ്ച വീട്ടിലേക്ക് പോയിരുന്നു. എന്നാൽ ആശാ പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെ കണ്ടില്ല. കുഞ്ഞിനെ കുറിച്ചു തിരക്കിയപ്പോൾ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികൾക്ക് നൽകിയെന്ന് ആശ ഇവരോട് പറഞ്ഞു. പിന്നീട് ആശാ പ്രവർത്തകർ അറിയച്ചതനുസരിച്ച് പൊലീസ് കേസെടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News