Franco Mulakkal Verdict | സാക്ഷികളുടേത് എല്ലാം കൃത്യമായ മൊഴി, പിന്നെ എന്ത് സംഭവിച്ചെന്ന് അറിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

അംഗീകരിക്കാനാവാത്ത വിധിയെന്നാണ് കോട്ടയം മുൻ എസ്.പി എസ്.ഹരിശങ്കർ പ്രതികരിച്ചത്. അപ്പീൽ പോകുമെന്നാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ജിതേഷ് ബാബു

Written by - Zee Malayalam News Desk | Last Updated : Jan 14, 2022, 12:29 PM IST
  • വിധി പ്രസ്താവിക്കാൻ മൂന്ന് വർഷത്തിലധികം വേണ്ടി വന്നു
  • 2014- മുതൽ 16 വരെ 13 തവണയാണ് ഇര ലൈംഗീക പീഢനത്തിന് വിധേയ ആവേണ്ടി വന്നത്
  • ശാസ്ത്രീയ തെളിവുകളുടെ അഭാവം കോടതിയിൽ വിനയായോ?
Franco Mulakkal Verdict | സാക്ഷികളുടേത് എല്ലാം കൃത്യമായ മൊഴി, പിന്നെ എന്ത് സംഭവിച്ചെന്ന് അറിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ

കോട്ടയം: ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസിൽ എല്ലാ സാക്ഷികളും നൽകിയത് കൃത്യമായ മൊഴിയാണെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി സുഭാഷ്. കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റ വിമുക്തനാക്കിയുള്ള കോടതി വിധിക്ക് പിന്നാലെയാണ് ഡി.വൈ.എസ്.പിയുടെ പ്രതികരണം.

അംഗീകരിക്കാനാവാത്ത വിധിയെന്നാണ് കോട്ടയം മുൻ എസ്.പി എസ്.ഹരിശങ്കർ പ്രതികരിച്ചത്. അപ്പീൽ പോകുമെന്നാണ് കേസിലെ പബ്ലിക്ക് പ്രോസിക്യൂട്ടർ ജിതേഷ് ബാബു പ്രതികരിച്ചത്.

എന്ത് സംഭവിച്ചു കേസിൽ?

2018 ജൂൺ 29-ന് രജിസ്റ്റർ ചെയ്ത കേസിൽ വിധി പ്രസ്താവിക്കാൻ മൂന്ന് വർഷത്തിലധികം വേണ്ടി വന്നു.  2014- മുതൽ 16 വരെ 13 തവണയാണ് ഇര ലൈംഗീക പീഢനത്തിന് വിധേയ ആവേണ്ടി വന്നതെന്നാണ് പോലീസ് റിപ്പോർട്ട്.

ALSO READ: Nun Rape Case | കന്യാസ്ത്രീ ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കുറ്റ വിമുക്തൻ

25 കന്യാസ്ത്രീകൾ, 11 വൈദീകർ എന്നിവരടക്കം 80 സാക്ഷികളെയാണ് കേസിൽ വിസ്തരിച്ചത്.വിസ്തരിച്ച 39 സാക്ഷികളും കൂറുമാറിയതുമില്ല, അല്ലാതെ തന്നെ സാക്ഷി മൊഴികൾ കള്ളമാണെന്ന് തെളിഞ്ഞെന്നുമാണ് അഭിഭാഷകൻ പറയുന്നത്. 

ശാസ്ത്രീയ തെളിവുകളുടെ അഭാവം കോടതിയിൽ വിനയായെന്നാണ് സൂചന. മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ കേസിൽ ഹജരാക്കിയിട്ടില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നു.

ALSO READ: Nun Rape Case | രണ്ട് തവണയും ഫ്രാങ്കോ മുളക്കലിന് ജാമ്യം 105 ദിവസ വിചാരണ, ബലാത്സംഗ കേസിലെ നാൾ വഴികൾ

 

ബലാത്സംഗത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീക്കെതിരെ ബിഷപ്പ് നടത്തിയ അന്വേഷണമാണ്  ഇത്തരം കേസ് കെട്ടി ചമക്കാൻ കാരണമെന്നാണ് പ്രതിഭാഗം ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അടക്കം കേസിൽ എന്ത് നടന്നുവെന്ന് അറിയില്ലെന്നാാണ്  പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News