Attack: പാറശാല സർക്കാർ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റിന് നേരെ ആക്രമണം; പോലീസ് കേസെടുത്തു

Attack against nursing assistant: ചെങ്കൽ സ്വദേശി ഹരികുമാരൻ നായർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. മർദ്ദനമേറ്റ ഹരികുമാരൻ നായർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

Written by - Zee Malayalam News Desk | Last Updated : Jan 15, 2023, 12:34 PM IST
  • നഴ്സിങ് അസിസ്റ്റന്റ് ഇല്ലാതിരുന്നത് സംബന്ധിച്ച ഷിജിമോളുടെ ബന്ധുക്കളുടെ ചോദ്യത്തിന് താൻ മോർച്ചറിയിൽ മറ്റ് ജോലികളിൽ ആയിരുന്നുവെന്ന് ഹരികുമാരൻ നായർ മറുപടി നൽകി
  • എന്നാൽ, പിന്നീട് വാക്കേറ്റം ഉണ്ടാകുകയും പരിക്കേറ്റയാളുടെ ബന്ധുക്കൾ ഹരികുമാരൻ നായരെ മർദ്ദിക്കുകയുമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു
  • മർദ്ദനമേറ്റ ഹരികുമാരൻ നായർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്
  • ആശുപത്രി ജീവനക്കാരുടെ പരാതിയിൽ പാറശാല പോലീസ് കേസെടുത്തു
Attack: പാറശാല സർക്കാർ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റിന് നേരെ ആക്രമണം; പോലീസ് കേസെടുത്തു

തിരുവനന്തപുരം: പാറശാല സർക്കാർ ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റിന് നേരെ ആക്രമണം. ചെങ്കൽ സ്വദേശി ഹരികുമാരൻ നായർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആറയൂർ സ്വദേശിയായ ഷിജിമോൾ വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ എത്തിയിരുന്നു. ഡോക്ടറെ കണ്ട ശേഷം മുറിവുകൾ കെട്ടാൻ  എത്തിയപ്പോൾ നഴ്സിങ് അസിസ്റ്റന്റ് ഇല്ലാതിരുന്നതാണ് വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തിയത്.

നഴ്സിങ് അസിസ്റ്റന്റ് ഇല്ലാതിരുന്നത് സംബന്ധിച്ച ഷിജിമോളുടെ ബന്ധുക്കളുടെ ചോദ്യത്തിന് താൻ മോർച്ചറിയിൽ മറ്റ് ജോലികളിൽ ആയതിനാൽ എത്താൻ കഴിയാത്തതാണെന്ന് ഹരികുമാരൻ നായർ മറുപടി നൽകി. എന്നാൽ, പിന്നീട് വാക്കേറ്റം ഉണ്ടാകുകയും പരിക്കേറ്റയാളുടെ ബന്ധുക്കൾ ഹരികുമാരൻ നായരെ മർദ്ദിക്കുകയുമായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. മർദ്ദനമേറ്റ ഹരികുമാരൻ നായർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി ജീവനക്കാരുടെ പരാതിയിൽ പാറശാല പോലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ

തിരുവനന്തപുരം: ശ്രീകാര്യത്ത് മദ്യപാനത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. അനീഷ്, വിനോദ് എന്നിവരാണ് പിടിയിലായത്. മദ്യപിച്ചുണ്ടായ തർക്കത്തിനിടെ കല്ലും വടിയും ഉപയോഗിച്ച് മർദ്ദിച്ചാണ് പ്രതികൾ സുഹൃത്തിനെ കൊലപ്പെടുത്തിയത്. ശ്രീകാര്യം അമ്പാടി നഗർ സ്വദേശി സാജു (39) ആണ് മരിച്ചത്. പുലർച്ചെയോടെയാണ് സാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി കട്ടേലയിലുള്ള സുഹൃത്തുക്കളുമായി സാജു മദ്യപിക്കാനായി ഒത്തുകൂടിയിരുന്നു. മദ്യപാനത്തിനിടെ കൂടെയുണ്ടായിരുന്നവർ സാജുവിന്റെ മൊബൈൽ ബലമായി പിടിച്ചു വാങ്ങി. ഫോൺ തിരികെ വാങ്ങാനെത്തിയ സാജുവും രണ്ട് സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. തർക്കത്തെത്തുടർന്ന് കല്ലും വടിയും ഉപയോഗിച്ച് ഇവർ സാജുവിനെ ഇവർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

അവശനായ സാജുവിനെ വഴിയിൽ ഉപേക്ഷിച്ച് ഇവർ രക്ഷപ്പെടുകയായിരുന്നു. കട്ടേല ഹോളിട്രിനിറ്റി സ്കൂളിന് സമീപത്താണ് സംഭവം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അനീഷ് വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News