Attingal Doctor Attack:ആറ്റിങ്ങലിൽ ഡോക്ടർക്ക് നേരെ ചെരിപ്പെറിഞ്ഞവർ കസ്റ്റഡിയിൽ

ഡോക്ടർ പരാതി നൽകി തൊട്ട് പിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്

Written by - Zee Malayalam News Desk | Last Updated : Aug 15, 2021, 05:42 PM IST
  • ശനിയാഴ്ട രാത്രിയാണ് കയ്യിൽ മുറിവുമായി ഇരുവരും ആശുപത്രിയിലെത്തുന്നത്.
  • മുറിവിനെ പറ്റി ചോദിച്ചപ്പോൾ ഇവർക്ക് വ്യക്തത ഇല്ലായിരുന്നു.
  • ചെരിപ്പൂരി കിടക്കാൻ പറഞ്ഞതോടെ ഇവർ ചെരിപ്പ് ഡോക്ടറിന് നേരെ എറിയുകയായിരുന്നു എന്നാണ് പരാതി.
Attingal Doctor Attack:ആറ്റിങ്ങലിൽ ഡോക്ടർക്ക് നേരെ ചെരിപ്പെറിഞ്ഞവർ കസ്റ്റഡിയിൽ

തിരുവനന്തപുരം: ആറ്റിങ്ങലിലെ സ്വകാര്യ മെഡിക്കൽ സെൻറർ ഡോക്ടർക്ക് നേരെ ചെരിപ്പെറിഞ്ഞവർ കസ്റ്റഡിയിൽ. സെബിൻ അനസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും മദ്യപിച്ചെത്തി മോശമായി പെരുമാറുകയായിരുന്നെന്ന് ആശുപത്രിയിലെ ഡോക്ടർ ജയശാലിനി പരാതി നൽകിയിരുന്നു.

ഡോക്ടർ പരാതി നൽകി തൊട്ട് പിന്നാലെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ട രാത്രിയാണ് കയ്യിൽ മുറിവുമായി ഇരുവരും ആശുപത്രിയിലെത്തുന്നത്. മുറിവിനെ പറ്റി ചോദിച്ചപ്പോൾ ഇരുവർക്കും വ്യക്തത ഇല്ലായിരുന്നു. ചെരിപ്പൂരി കിടക്കാൻ പറഞ്ഞതോടെ ഇവർ ചെരിപ്പ് ഡോക്ടറിന് നേരെ എറിയുകയായിരുന്നു എന്നാണ് പരാതി.

Also ReadZika Virus: സിക്ക വൈറസ് നിയന്ത്രണ വിധേയം,മുഴുവന്‍ ഗര്‍ഭിണികളേയും നവജാത ശിശുക്കളേയും സംരക്ഷിക്കാനായെന്ന് മന്ത്രി

അതേസമയം ഡോക്ടർമാരെ അക്രമിക്കുന്നവർക്കെതിരെ കർശന നപടി ഉണ്ടാവുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്ഥാവനക്ക് തൊട്ട് പിന്നാലെയായിരുന്നു സംഭവം. തിരുവനന്തപുരത്തെ ആശുപത്രികളിൽ പലയിടത്തും ഇതിപ്പോൾ സ്ഥിര സംഭവമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News