Alappuzha : ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാനെ (SDPI Leader Shan) കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർ പോലീസ് പിടിയിൽ. 5 പേരും കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണെന്നാണ് സൂചന. അതുൽ, ജിഷ്ണു, അഭിമന്യു, വിഷ്ണു, സനന്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
നേരത്തെ ഷാനിനെ കൊലപ്പെടുത്തിയ സംഘത്തിന് കാര്‍ ഉപേക്ഷിച്ചശേഷം രക്ഷപ്പെടാന്‍ ആംബുലന്‍സ് വാഹനം ഒരുക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഖിലടക്കം പിടിയിലായിരുന്നു. 2 പേരെ ഇന്ന് പിടികൂടിയിരുന്നു. ഇവർ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചിരുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. തൃശൂർ വരന്തരപ്പിള്ളി സ്വദേശിയെയും ആലുവ സ്വദേശിയെയും ആണ് കസ്റ്റഡിയിലായത്.
Also Read: Alappuzha Twin Murder Case : ആലപ്പുഴ ഇരട്ട കൊലപാതക കേസിൽ രണ്ട് പേർ കൂടി പിടിയിൽ
പ്രതികളെത്തിയ കാർ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ വെച്ചാണ് എസ്ഡിപിഐ പ്രവർത്തകനായ ഷാൻ ആക്രമിക്കപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
അതേസമയം ബിജെപി നേതാവ് രൺജീത് വധക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നുവന്ന സംശയം ഉള്ള സഹാചര്യത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലും അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് രഞ്ജിത്ത് കൊല്ലപ്പെടുന്നത്. ഞായര്‍ പുലര്‍ച്ച ആറരയോടെ ഒരു സംഘം വീട്ടില്‍ക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...