പഴം-പച്ചക്കറി വ്യാപരത്തിന്റെ മറവിൽ ബ്രൗൺ ഷുഗർ വിൽപന; കോട്ടയത്ത് അസം സ്വദേശി പിടിയിൽ

നാല് ലക്ഷം രൂപ വിലമതിക്കുന്ന ബ്രൗൺ ഷുഗറാണ് കോട്ടയത്ത് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത്

Written by - Zee Malayalam News Desk | Last Updated : Jun 29, 2023, 06:59 PM IST
  • കോട്ടയം നഗരത്തിൽ പഴം - പച്ചക്കറി വ്യാപരത്തിന്റെ മറവിലായിരുന്നു യുവാക്കളെയും വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ലക്ഷ്യമാക്കി ലഹരി ഉല്പന്നങ്ങൾ വിറ്റിരുന്നത്.
  • നാല് ലക്ഷം രൂപ വിലവരുന്ന ബ്രൗൺഷുഗറും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു.
  • 78 ചെറിയ പ്ലാസ്റ്റിക്ക് കണ്ടൈനറുകളിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്
പഴം-പച്ചക്കറി വ്യാപരത്തിന്റെ മറവിൽ ബ്രൗൺ ഷുഗർ വിൽപന; കോട്ടയത്ത് അസം സ്വദേശി പിടിയിൽ

കോട്ടയം: നാല് ലക്ഷം രൂപ വിലവരുന്ന മാരക മയക്കുമരുന്നായ ബ്രൗൺ ഷുഗറുമായി ആസാം സ്വദേശി കോട്ടയത്ത് എക്‌സൈസ് പിടിയിൽ. അസം സോണിപൂർ സ്വദേശി രാജ്കൂൾ ആലമാണ് (33) എക്സൈസിൻ്റെ പിടിയിലായത്. കോട്ടയം നഗരത്തിൽ പഴം - പച്ചക്കറി വ്യാപരത്തിന്റെ മറവിലായിരുന്നു യുവാക്കളെയും വിദ്യാർത്ഥി വിദ്യാർത്ഥിനികളെയും ലക്ഷ്യമാക്കി ലഹരി ഉല്പന്നങ്ങൾ വിറ്റിരുന്നത്.

നാല് ലക്ഷം രൂപ വിലവരുന്ന ബ്രൗൺഷുഗറും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. 78 ചെറിയ പ്ലാസ്റ്റിക്ക് കണ്ടൈനറുകളിൽ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 100 മില്ലിഗ്രാമിന് 5,000 രൂപ നിരക്കിൽ ഇയാൾ വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ALSO READ : Bike Theft : മൂന്നാറിൽ ലക്ഷങ്ങൾ വില വരുന്ന ആഢംബര ബൈക്കുകളുടെ വ്യാപക മോഷണം; പിന്നിൽ +2 വിദ്യാർഥികൾ

നഗരത്തിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ ഇയാളെ ഒരാഴ്ച നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഒരിക്കൽ ഉപയോഗിച്ചാൽ ദിവസം മുഴുവൻ ലഹരിയിലേക്ക് മയങ്ങി വീഴുന്ന തരത്തിൽ ഉള്ള മാരക മയക്കമരുന്നാണ് കറുപ്പ് ചെടിയിൽ നിന്നും സംസ്ക്കരിച്ചെടുക്കുന്ന ഹെറോയിൻ അഥവാ ബ്രൗൺ ഷുഗറെന്നും എക്സൈസ് അധികൃതർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കമ്മീഷണർ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസ്, ഇന്റലിജൻസ് ബ്യുറോ പ്രിവന്റീവ് ഓഫീസർ രഞ്ജിത്ത്. കെ. നന്ദ്യാട്ട് കോട്ടയം എക്‌സൈസ് സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ വിനോദ്, അനു. വി. ഗോപിനാഥ്, ജി.അനിൽ കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ നിമേഷ്. കെ.എസ്, പ്രശോഭ് കെ.വി, ശ്യാം ശശിധരൻ, വനിത സിവിൽ എക്‌സൈസ് ഓഫീസർ വിജയരശ്മി.വി എന്നിവരുമാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News