കുട്ടികൾക്ക് ഏറെ ഇഷ്ടമുളള ഒന്നാണ് ചോക്ളേറ്റ് ബ്രൗണി. കാണുമ്പോൾ കേക്ക് പോലെയിരിക്കുമെങ്കിലും സ്വാദിന്റെ കാര്യത്തിൽ കേക്കിനേക്കാളും ഒരുപടി മുന്നിലാണ് ഇത്. മാത്രമല്ല വളരെ വേഗത്തിൽ തന്നെ തയ്യാറാക്കിയെടുക്കുവാനും സാധിക്കും.
ഉണ്ടാക്കുന്ന രീതി
ആദ്യം 150 ഗ്രാം ഡാർക്ക് കോമ്പൗണ്ട് ഡബിൾ ബോയിൽ ചെയ്യുക. ഇനി പൊടിച്ച പഞ്ചസാര, 2 മുട്ട, ഒരു സ്പൂൺ വാനില എസ്സൻസ്, 2 സ്പൂൺ ബട്ടർ എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അരച്ചെടുക്കുക. അടുത്തതായി ഒട്ടും നനവില്ലാത്ത ഒരു പാത്രത്തിൽ ഒരു കപ്പ് മൈദ, 3 സ്പൂൺ കൊക്കോ പൗഡർ, ഒരു സ്പൂൺ ഇൻസ്റ്റന്റ് കോഫി പൗഡർ, 1/4 ടീ സ്പൂൺ ബേക്കിംഗ് പൗഡർ, ഒരു നുള്ള് ഉപ്പ് എന്നിവ ഒരു തവണ അരിച്ചെടുക്കുക.
ALSO READ: ചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്
ഇനി അതിലേക്ക് ആദ്യം അടിച്ചെടുത്ത മുട്ടയുടെ മിക്സ് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഡബിൾ ബോയിൽ ചെയ്ത ഡാർക്ക് കോമ്പൗണ്ട് ഇതിലേക്ക് ഒഴിച്ച് വിസ്ക് ഉപയോഗിച്ച് മിക്സ് ചെയ്യുക. ഇനി ചതുരാകൃതിയിലുളള ഒരു ട്രേ എടുത്ത് അതിൽ എണ്ണ തടവി ബട്ടർ പേപ്പർ വെച്ചതിന് ശേഷം ഈ ബ്രൗണിയുടെ മിക്സ് ഒഴിക്കുക. ഒരു ചെറിയ ഡയറി മിൽക് കഷ്ണങ്ങളാക്കി ബ്രൗണി മിക്സിനുള്ളിൽ വെക്കുക. ഇനി പ്രീ-ഹീറ്റ് ചെയ്ത പാത്രത്തിലേക്ക് കേക്ക് ട്രേ ഇറക്കി വെക്കുക.
Also Read: Health News: വേനൽക്കാലത്ത് ഓറഞ്ച് കഴിക്കുന്നതുകൊണ്ടുള്ള 5 മാന്ത്രിക ഗുണങ്ങൾ അറിയാം!
മീഡിയം ഫ്ലെയ്മിൽ 25 മിനിറ്റ് വേവിക്കുക. ശേഷം ലോ ഫ്ലെയ്മിൽ 20 മിനിറ്റ് വരെ വേവിക്കുക. ഇനി തീ ഓഫ് ചെയ്ത് ട്രേ പുറത്തെടുത്ത് തണുക്കാൻ വെക്കുക (ബ്രൗണി മറ്റൊരു പാത്രത്തിലേക്ക് മാറ്റണം). ഗണാഷ് തയ്യാറാക്കുവാനായി 2 സ്പൂൺ പാൽ ചൂടാക്കി അതിലേക്ക് 100 ഗ്രാം ഡാർക്ക് കോമ്പൗണ്ട് ചേർത്ത് മെൽറ്റ് ചെയ്യുക. അതിലേക്ക് 2 സ്പൂൺ ബട്ടർ കൂടെ ചേർക്കുക. ഇത് തണുത്തതിനു ശേഷം നേരത്തെ എടുത്ത് വെച്ച ബ്രൗണിയിലേക്ക് ഒഴിച്ച് കഷ്ണങ്ങളാക്കി മുറിച്ച് കഴിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy