Airtel Prepaid plans: എയർടെല്‍ ഏറ്റവും വില കുറഞ്ഞ പ്ലാന്‍ പിന്‍വലിച്ചു, പുതിയ നിരക്കുകള്‍ അറിയാം

Airtel Prepaid plans:  എയര്‍ടെല്‍ നല്‍കുന്ന ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാനിന് ഇനി മുതല്‍ പ്രതിമാസം 155 രൂപയാണ് നല്‍കേണ്ടത്.  

Written by - Zee Malayalam News Desk | Last Updated : Feb 22, 2023, 02:52 PM IST
  • എയര്‍ടെല്‍ നല്‍കുന്ന ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാനിന് ഇനി മുതല്‍ പ്രതിമാസം 155 രൂപയാണ് നല്‍കേണ്ടത്.
Airtel Prepaid plans: എയർടെല്‍ ഏറ്റവും വില കുറഞ്ഞ പ്ലാന്‍ പിന്‍വലിച്ചു, പുതിയ നിരക്കുകള്‍ അറിയാം

Airtel Prepaid plans: ഉപയോക്താക്കളെ വീണ്ടും ഞെട്ടിച്ച് എയർടെൽ. കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനിന്‍റെ വില വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍ ഈ ടെലികോം കമ്പനി. 

രാജ്യത്തെ മുന്‍ നിര ടെലികോം ഭീമനായ ഭാരതി എയർടെൽ അടുത്തിടെ രാജ്യത്തെ പല നഗരങ്ങളിലും എൻട്രി ലെവൽ പ്രീപെയ്ഡ് പ്ലാനിന്‍റെ വില വര്‍ദ്ധിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ വില വര്‍ദ്ധനവ്‌ രണ്ട് സംസ്ഥാനങ്ങളില്‍ കൂടി വ്യാപിപ്പിച്ചിരിയ്ക്കുകയാണ്. എയര്‍ടെല്‍ ഇപ്പോള്‍ നടത്തിയിരിയ്ക്കുന്ന നിരക്ക് വര്‍ദ്ധന കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ബാധകമാവുക. 

Also Read:  CBSE Board Exams 2023: ആശയവിനിമയത്തിന് വാട്ട്‌സ്ആപ്പ് പാടില്ല, സ്‌കൂളുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നല്‍കി സിബിഎസ്ഇ ബോര്‍ഡ്

 

രതി എയര്‍ടെല്‍ നല്‍കുന്ന പ്രീപെയ്ഡ് പ്ലാനുകള്‍ അനുസരിച്ച് ഏറ്റവും വില കുറഞ്ഞ പ്ലാന്‍ 99 രൂപയുടേത്‌ ആയിരുന്നു. അതായത്, 99 രൂപയ്ക്ക് റീചാർജ്  ചെയ്‌താല്‍, ഉപഭോക്താക്കൾക്ക് 200എംബി ഡാറ്റയും ലോക്കൽ, എസ്ടിഡി കോളുകൾക്ക് ഓരോ കോളിനും 2.5 പൈസ നിരക്കിലും ലഭിച്ചിരുന്നു. 

Also Read: HDFC Bank FD Rate Hike: സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് എച്ച്‌ഡിഎഫ്‌സി, പുതിയ നിരക്കുകള്‍ അറിയാം 
 
കമ്പനി പുറത്തുവിട്ട അറിയിപ്പ് അനുസരിച്ച് 99 രൂപയുടെ ഈ വില കുറഞ്ഞ പ്ലാന്‍ ആണ് ഇപ്പോള്‍ പിൻവലിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് എയര്‍ടെല്‍ നല്‍കുന്ന ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാനിന് ഇനി മുതല്‍ പ്രതിമാസം 155 രൂപയാണ് നല്‍കേണ്ടത്.  അതേസമയം, ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത, ഈ റീ ചാര്‍ജ്ജില്‍ ഉപയോക്താക്കൾക്ക് ചില അധിക ആനുകൂല്യങ്ങളും ലഭിക്കും എന്നതാണ്.  

അതായത്, 155 രൂപ പ്രീപെയ്ഡ് പ്ലാൻ ലോക്കൽ, എസ്ടിഡി എന്നിവയ്‌ക്കായി പരിധിയില്ലാത്ത കോളിംഗ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ 1 ജിബി ഡാറ്റയും 300 എസ്എംഎസും ലഭിക്കുന്നു. ഈ പ്ലാന്‍ 24 ദിവസത്തെ വാലിഡിറ്റിയാണ് നല്‍കുന്നത്. 

അതുകൂടാതെ, ഈ പ്ലാനില്‍ വിങ്ക് സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹലോ ട്യൂൺസ് എന്നിവയും  ഉൾപ്പെടുന്നു. ഡാറ്റ തീർന്നതിന് ശേഷം, ഉപയോക്താക്കളിൽ നിന്ന് ഒരു എംബിക്ക് 50 പൈസയും എസ്എംഎസിനായി ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.50 രൂപയും ഈടാക്കും.

എയര്‍ടെല്‍ 99 രൂപയുടെ വില കുറഞ്ഞ പ്ലാന്‍ പിന്‍വലിച്ചതോടെ ഏറ്റവും കുറഞ്ഞ റീ ചാര്‍ജ്ജിനായി ഉപയോക്താക്കൾക്ക് 155 രൂപയാണ് മുടക്കേണ്ടത്‌. ഈ സാഹചര്യത്തില്‍ അല്പം കൂടി പണം മുടക്കി കൂടുതല്‍ പ്രയോജനം  ലഭിക്കുന്ന  പ്രീപെയ്ഡ് പ്ലാൻ ആണ് ഇപ്പോള്‍ ഉപയോക്താക്കൾ തേടുന്നത്. അത്തരത്തില്‍ കൂടുതല്‍ പ്രയോജനകരമായ ഒരു പ്രീപെയ്ഡ് പ്ലാൻ പരിചയപ്പെടാം. 

എയർടെൽ Rs 299 പ്രീപെയ്ഡ് പ്ലാൻ (Airtel Rs 299 prepaid plan)

എയർടെൽ നല്‍കുന്ന 299 രൂപയുടെ  പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. എയർടെല്ലിന്‍റെ ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകളില്‍ ഒന്നാണ് ഇത്. ഇതുകൂടാതെ, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, എയർടെൽ താങ്ക്സ് ആനുകൂല്യങ്ങൾ എന്നിവയും ലഭ്യമാണ്. 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാന്‍ ലഭിക്കുന്നത്. 

എയർടെൽ Rs.319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ (Airtel Rs 319 prepaid plan)

എയർടെൽ അവതരിപ്പിക്കുന്ന 319 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പ്രതിദിനം 2 ജിബി ഡാറ്റ നല്‍കുന്നു.  ഈ പ്ലാന്‍  1 മാസത്തെ വാലിഡിറ്റി, അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി പ്രതിദിന ഡാറ്റ എന്നിവ ലഭ്യമാണ്. എയർടെൽ താങ്ക്സ് ആനുകൂല്യങ്ങളും പ്ലാനിൽ ലഭ്യമാണ്.

എയര്‍ടെല്‍ നിലവില്‍ 99 രൂപയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ പിന്‍ വലിച്ചതോടെ 299 രൂപയുടെ അൺലിമിറ്റഡ് കോളിംഗ് നല്‍കുന്ന പ്രീപെയ്ഡ് പ്ലാൻ  ഉപയോക്താക്കൾ കൂടുതല്‍ പരിഗണിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News