മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (Reliance industries Ltd) ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് അംബ്രി ഇൻകോർപറേഷനിൽ നിക്ഷേപം പ്രഖ്യാപിച്ചു. പോൾസൺ ആന്റ് കമ്പനി, ബിൽ ഗേറ്റ്സ് എന്നിവരും കൂടാതെ മറ്റ് നിക്ഷേപകരും അംബ്രി ഇൻകോർപറേഷനിൽ നിക്ഷേപം (Investment) പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയിലെ മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള ഊർജ സംഭരണ കമ്പനിയാണ് അംബ്രി ഇൻകോർപറേഷൻ. അംബ്രിയുടെ 42.3 മില്യൺ ഓഹരികൾ സ്വന്തമാക്കാൻ റിലയൻസ് ന്യൂ എനർജി സോളാർ (Solar) ലിമിറ്റഡ് 50 മില്യൺ ഡോളർ നിക്ഷേപമാണ് നടത്തുക.
ALSO READ: Future Retail deal: സുപ്രീംകോടതിയിൽ ആമസോണിന് വിജയം; റിലയൻസിന് തിരിച്ചടി
റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ്, അംബ്രിയുമായി ചേർന്ന് ഇന്ത്യയിൽ വലിയ ബാറ്ററി നിർമാണ കേന്ദ്രം ആരംഭിക്കാനും ചർച്ചകൾ നടത്തുന്നുണ്ട്. അംബ്രിക്ക് 10 MWh മുതൽ 2 GWh വരെയുള്ള ഊർജ സംഭരണ സംവിധാനങ്ങൾ നൽകാനുള്ള ശേഷിയുണ്ട്.
ജാംഗറിൽ ജിഗാ ഫാക്ടറി നിർമിക്കാൻ പദ്ധതിയുണ്ടെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി (Mukesh Ambani) പ്രഖ്യാപിച്ചിരുന്നു. ധീരുഭായ് അംബാനി ഗ്രീൻ എനർജി കോംപ്ലക്സ് പദ്ധതിയുടെ ഭാഗമായുള്ള ഇന്റർമിറ്റന്റ് എനർജി സംഭരിച്ച് വയ്ക്കാനുള്ള പദ്ധതിയാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...