ഓരോ ഗ്രഹങ്ങളും നിശ്ചിത കാലയളവിൽ രാശിമാറ്റം നടത്തുന്നു. ഇത് ഓരോ രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു.
നവഗ്രഹങ്ങളിലെ രണ്ട് പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് ശനിയും ശുക്രനും. 2024വും 2025ലും ആയി ശനിയും ശുക്രനും രണ്ട് തവണയാണ് സംയോഗം നടത്തുന്നത്.
ശനി-ശുക്ര ഇരട്ട സംയോഗം മൂന്ന് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഇവർക്ക് ജോലിയിലും ബിസിനസിലും നേട്ടങ്ങളും ലാഭവും ഉണ്ടാകും. ഏതെല്ലാം രാശിക്കാർക്കാണ് വലിയ ഭാഗ്യം വന്നുചേരുന്നതെന്ന് അറിയാം.
കുംഭം (Aquarius): ശനിയുടെ രാശിയായ കുഭം രാശിക്കാർക്ക് ശനി-ശുക്ര ഇരട്ട സംയോഗം നിരവധി ഗുണങ്ങൾ നൽകും. കുംഭം രാശിയുടെ ലഗ്ന ഭാവത്തിലാണ് ആദ്യത്തെ സംയോഗം നടക്കുന്നത്. അതിനാൽ കുംഭം രാശിക്കാർക്ക് വലിയ ഗുണങ്ങളുണ്ടാകും. സമ്പത്ത് വർധിക്കും. ബിസിനസിൽ വളർച്ചയുണ്ടാകും. ബിസിനസ് വിപുലീകരിക്കാൻ സാധിക്കും. പങ്കാളിത്ത ബിസിനസുകളിലും ലാഭം ഉണ്ടാകും.
മകരം (Capricorn): മകരം രാശിയുടെ മൂന്നാം ഭാവത്തിലാണ് ശനിയുടെയും ശുക്രൻറെയും ഇരട്ട സംയോഗം നടക്കുന്നത്. ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടവും ബിസിനസിൽ ലാഭവും ഉണ്ടാകും. ജോലിയിൽ ഉയർച്ചയുണ്ടാകും. സാമ്പത്തിക സ്ഥിതി മികച്ചതാകും.
ഇടവം (Taurus): ശനി-ശുക്ര ഇരട്ട സംയോഗം ഇടവം രാശിക്കാർക്ക് ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരും. ജോലിയിലും ബിസിനസിലും ഈ രാശിക്കാർക്ക് ഉയർച്ചയുണ്ടാകും. വരുമാനം വർധിക്കും. സന്തോഷവും സമാധാനവും ഉണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)