LPG Cylinder in Rs 500: എൽപിജി സിലിണ്ടർ വെറും 500 രൂപയ്ക്ക്, എങ്ങനെ? അറിയാം

LPG Cylinder Price 500 Only in Rajasthan: രാജസ്ഥാൻ സർക്കാർ ഉജ്ജ്വല പദ്ധതിയും ബിപിഎൽ കാർഡ് ഉടമകൾക്ക് 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ നൽകുന്ന പദ്ധതിയും 2023 ഏപ്രിൽ 1 മുതൽ നടപ്പിലാക്കിയിട്ടുണ്ട്. 

Written by - Ajitha Kumari | Last Updated : Apr 11, 2023, 02:13 PM IST
  • ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുതിക്കുകയാണ്
  • കുറഞ്ഞ വരുമാനമുള്ളവർക്ക് ഗ്യാസ് സിലിണ്ടറുകൾ വാങ്ങുന്ന കാര്യം ബുദ്ധിമുട്ടാകുന്നു
  • ബിപിഎൽ കുടുംബങ്ങൾക്കായി സർക്കാർ ഉജ്ജ്വല പദ്ധതി ആരംഭിച്ചിരിക്കുകയാണ്
LPG Cylinder in Rs 500: എൽപിജി സിലിണ്ടർ വെറും 500 രൂപയ്ക്ക്, എങ്ങനെ? അറിയാം

ന്യൂഡൽഹി: രാജസ്ഥാൻ സർക്കാർ ഉജ്ജ്വല പദ്ധതിയും ബിപിഎൽ കാർഡ് ഉടമകൾക്ക് 500 രൂപയ്ക്ക് എൽപിജി സിലിണ്ടർ (LPG Cylinder in Rs 500) നൽകുന്ന പദ്ധതിയും 2023 ഏപ്രിൽ 1 മുതൽ നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ 76 ലക്ഷത്തോളം കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭിക്കും. പദ്ധതി പ്രകാരം ഒരു വർഷം 12 സിലിണ്ടറുകൾ ഉപഭോക്താക്കൾക്ക് സർക്കാർ നൽകും. നിലവിൽ എൽപിജി സിലിണ്ടറിന്റെ വില 1000 രൂപ കടന്നിരിക്കുകയാണ്.

Also Read: Banking Scam: നിങ്ങള്‍ക്കും ഈ സന്ദേശം ലഭിച്ചിട്ടുണ്ടോ? ഉടൻ ഡിലീറ്റ് ചെയ്തോളൂ, അല്ലെങ്കിൽ അക്കൗണ്ട് ശൂന്യമാകും

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് (CM Ashok Gehlot) 2023-24 ബജറ്റ് അവതരിപ്പിക്കുമ്പോൾ ഈ വർഷം ഫെബ്രുവരിയിൽ എൽപിജി ഗ്യാസ് സിലിണ്ടർ 500 രൂപയ്ക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു, ഇത് 2023 ഏപ്രിൽ 1 മുതൽ നടപ്പിലാക്കുകയും ചെയ്തു.  ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ സംസ്ഥാനത്തെ ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കളായ 76 ലക്ഷം കുടുംബങ്ങൾക്കും ബിപിഎൽ റേഷൻ കാർഡ് ഉടമകൾക്കും എൽപിജി സിലിണ്ടറുകൾ ഏകദേശം പകുതി വിലയ്ക്ക് അതായത് 500 രൂപയ്ക്ക് ലഭിക്കും. 

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

ബാങ്ക് അക്കൗണ്ട് ജൻ ആധാറുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ് (It is necessary to link bank account with Jan Aadhaar)

രാജസ്ഥാനിലെ ജനങ്ങൾക്ക് 500 രൂപയ്ക്ക് സിലിണ്ടർ ലഭിക്കാൻ അവരുടെ ബാങ്ക് അക്കൗണ്ട് ജൻ ആധാറുമായി ലിങ്ക് ചെയ്യേണ്ടത് നിർബന്ധമാണ്.   കാരണം സബ്‌സിഡി തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്കാണ് (Bank Account to link with Jan Aadhaar) വരുന്നത്. ബാങ്ക് അക്കൗണ്ട് ജൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടില്ല. 

സബ്‌സിഡി പണം നേരിട്ട് അക്കൗണ്ടിൽ വരും (Subsidy money will come directly into the account)

പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് ഉപഭോക്താക്കൾക്ക് ഗ്യാസ് സിലിണ്ടർ കമ്പനിക്ക് മുഴുവൻ വിലയും നൽകണം. അതായത് ഗ്യാസ് സിലിണ്ടറിന്റെ വില 1040 രൂപയാണെങ്കിൽ ഉപഭോക്താവ് മുഴുവൻ തുകയും സിലിണ്ടർ വിതരണ കമ്പനിക്ക് നൽകും.  ശേഷം ഇതിൽ 540 രൂപ സബ്‌സിഡിയായി സംസ്ഥാന സർക്കാർ ഉപഭോക്താവിന്റെ ജൻ ആധാർ ലിങ്ക് ചെയ്‌ത അക്കൗണ്ടിലേക്ക് തിരികെ നൽകും. ഈ സബ്‌സിഡിയിലൂടെ സംസ്ഥാന സർക്കാരിന് പ്രതിവർഷം 750 കോടി രൂപയുടെ ബാധ്യതയാൻ ഉണ്ടാകുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News