LPG Cylinder: Paytm ലൂടെ Cylinder ബുക്ക് ചെയ്യൂ സൗജന്യ cashback offer നേടൂ..!

എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും വലിയ പ്ലാറ്റ്ഫോമായി പേടിഎം ഇപ്പോൾ മാറിയിരിക്കുകയാണ് എന്നതാണ് സത്യം.  

Written by - Ajitha Kumari | Last Updated : Jan 23, 2021, 09:19 AM IST
  • എൽ‌പി‌ജി സിലിണ്ടർ ബുക്കിംഗിനായി നിരവധിപേർ ഇപ്പോൾ ആശ്രയിക്കുന്നത് പേടിഎമ്മിനെയാണ്.
  • മാത്രമല്ല പേടിഎം തങ്ങളുടെ ഉപയോക്താക്കൾക്കായി നിരവധി ഓഫറുകൾ ദിവസവും കൊണ്ടുവരുന്നുണ്ട്.
  • Paytm ന്റെ ഈ ഓഫർ നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് ഒരു ഗ്യാസ് സിലിണ്ടറിന്റെതന്നെ പൈസ സേവ് ചെയ്യാൻ കഴിയും.
LPG Cylinder: Paytm ലൂടെ Cylinder ബുക്ക് ചെയ്യൂ സൗജന്യ cashback offer നേടൂ..!

LPG Cyclinder: എൽ‌പി‌ജി സിലിണ്ടർ ബുക്കിംഗിനായി (LPG Cylinder Booking) നിരവധിപേർ ഇപ്പോൾ ആശ്രയിക്കുന്നത് പേടിഎമ്മിനെയാണ്.  എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിനുള്ള ഏറ്റവും വലിയ പ്ലാറ്റ്ഫോമായി പേടിഎം ഇപ്പോൾ മാറിയിരിക്കുകയാണ് എന്നതാണ് സത്യം.  മാത്രമല്ല പേടിഎം (Paytm) തങ്ങളുടെ ഉപയോക്താക്കൾക്കായി നിരവധി ഓഫറുകൾ ദിവസവും കൊണ്ടുവരുന്നുണ്ട് . എൽപിജി ഉപഭോക്താക്കൾക്കായി പേടിഎം വീണ്ടും ഒരു മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ്.  Paytm ന്റെ ഈ ഓഫർ നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് ഒരു ഗ്യാസ് സിലിണ്ടറിന്റെതന്നെ പൈസ സേവ് ചെയ്യാൻ കഴിയും.  അതായത് നിങ്ങൾക്ക് എൽപിജി ഗ്യാസ് സിലിണ്ടർ സൗജന്യമായി ലഭിക്കും എന്ന്. 

Also Read: Paytm വഴി ഗ്യാസ് ബുക്ക് ചെയ്യൂ.. 500 രൂപ ലാഭിക്കൂ!

പക്ഷേ, Paytm ൽ നിന്ന് ആദ്യമായി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ആളുകൾക്ക് മാത്രമേ ഈ ഓഫറിന്റെ പ്രയോജനം ലഭിക്കൂ. ഓഫർ പ്രയോജനപ്പെടുത്തുന്നതിന് ആദ്യം നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ മൊബൈലിൽ Paytm download ചെയ്യുക എന്നതാണ്. Paytm ൽ നിന്ന് നിങ്ങൾ എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് വലിയ ക്യാഷ്ബാക്ക് ലഭിക്കും. അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഗ്യാസ് സിലിണ്ടർ Paytm വഴി ബുക്ക് ചെയ്യുക. ചിലപ്പോൾ നിങ്ങൾക്ക് 700 രൂപ വരെ ക്യാഷ്ബാക്ക് ലഭിച്ചേക്കാമെന്നാണ് റിപ്പോർട്ട്. വീണ്ടും ഓർമ്മിപ്പിക്കുകയാണ് ഈ ആനുകൂല്യം ആദ്യമായി പേടിഎമ്മിൽ നിന്നും ഗ്യാസ് സിലിണ്ടർ ബുക്കിംഗ് ചെയ്യുന്നവർക്ക് മാത്രമാണ്.

പേടിഎമ്മിൽ നിന്ന് 700 രൂപ വരെ ക്യാഷ്ബാക്കിനായി ഈ സ്റ്റെപ്പുകൾ ശ്രദ്ധിക്കുക 

നിങ്ങളുടെ ഫോണിൽ പേടിഎം ആപ്പ് ഇല്ലെങ്കിൽ ആദ്യം download ചെയ്യുക
ഇനി നിങ്ങളുടെ ഫോണിൽ Paytm അപ്ലിക്കേഷൻ തുറക്കുക.
അതിനുശേഷം 'recharge and pay bills' എന്നതിലേക്ക് പോകുക.
ഇനി 'book a cylinder' ഓപ്ഷൻ തുറക്കുക.
ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് അല്ലെങ്കിൽ ഇൻഡെയ്ൻ എന്നിവയിൽ നിന്നും നിങ്ങളുടെ ഗ്യാസ് ദാതാവിനെ തിരഞ്ഞെടുക്കുക.
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോ അല്ലെങ്കിൽ നിങ്ങളുടെ LPG ID യോ നൽകുക.
അതിനുശേഷം നിങ്ങൾക്ക് പേയ്‌മെന്റ് ഓപ്ഷൻ കാണാം. 
ഇനി പേയ്‌മെന്റ് ചെയ്യുന്നതിന്  മുൻപ് ഓഫറിൽ 'FIRSTLPG' പ്രൊമോ കോഡ് ഇടുക.

Also Read: PM Kisan: കർഷകർക്ക് 6000 രൂപയ്ക്ക് പകരം 10000 രൂപ ലഭിക്കും! ബജറ്റിൽ പ്രഖ്യാപിക്കാൻ സാധ്യത 

നിങ്ങളുടെ ബുക്കിംഗ് തുക 500 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ മാത്രമേ ഈ പേടിഎം ഓഫർ Paytm Offer പ്രവർത്തിക്കൂ. ഈ ഓഫർ ജനുവരി 31 വരെ മാത്രമാണ് നടപ്പിലാകുന്നത്.  നിങ്ങൾ പേയ്‌മെന്റ് നടത്തുമ്പോൾ നിങ്ങൾക്ക് ഒരു സ്ക്രാച്ച് കൂപ്പൺ ലഭിക്കും. ബുക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളിലായിരിക്കും നിങ്ങൾക്ക് ഈ കൂപ്പൺ ലഭിക്കുക. 7 ദിവസത്തിനുള്ളിൽ ഈ കൂപ്പൺ നിങ്ങൾക്ക് തുറക്കാം. ശേഷം നിങ്ങളുടെ അക്കൗണ്ടിൽ ക്യാഷ്ബാക്ക് വരും.

അഞ്ഞൂറ് രൂപ വരെയുള്ള ഈ ക്യാഷ്ബാക്ക് ആദ്യമായി പേടിഎം ആപ്പ് വഴി എൽപിജി ഗ്യാസ് സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ലഭിക്കും. ഉപയോക്താക്കൾക്ക് 2021 ജനുവരി 31 വരെ മാത്രമേ Paytm LPG Cylinder Booking Cashback Offer ലഭിക്കുകയുളളു എന്നത് പ്രത്യേകം ശ്രദ്ധിക്കുക അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് ബുക്ക് ചെയ്യൂ ഓഫർ നേടൂ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News