Kerosene Price Hike : പെട്രോളിനും ഗ്യാസിനും മാത്രമല്ല! മണ്ണെണ്ണയ്ക്കും വില കൂട്ടി, ഒറ്റയടിക്ക് കൂട്ടിയത് 8 രൂപ

Kerosene Price - ഈ മാസം പുതുക്കിയ വിലയാണ് എണ്ണ കമ്പനികൾ റേഷൻ വ്യാപാരികളിൽ നിന്ന് ഈടാക്കുന്നത്. അതിനാൽ എല്ലാ കാർഡ് ഉടമകൾക്ക് പുതുക്കിയ വില ഇന്ന് മുതൽ നൽകേണ്ടി വരും.

Written by - Zee Malayalam News Desk | Last Updated : Nov 2, 2021, 02:52 PM IST
  • ഇനി മുതൽ ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് നൽകേണ്ടത് 55 രൂപയാണ്.
  • ഒക്ടോബർ 31 വരെ 47 രൂപയായിരുന്നു.
  • ഹോൾസെയിൽ വില 6.70 രൂപയാണ് വർധിച്ചിരിക്കുന്നത്.
  • പുതിയ വില ഇന്ന് മുതൽ പ്രബല്യത്തിൽ വരും.
Kerosene Price Hike : പെട്രോളിനും ഗ്യാസിനും മാത്രമല്ല! മണ്ണെണ്ണയ്ക്കും വില കൂട്ടി, ഒറ്റയടിക്ക് കൂട്ടിയത് 8 രൂപ

Thiruvanathapuram : രാജ്യത്തെ വില വർധിപ്പിച്ച ഇന്ധനങ്ങളുടെ പട്ടികയിൽ മണ്ണെണ്ണെയും (Kerosene) എത്തി. നവംബർ മാസം മുതലുള്ള റേഷൻ മണ്ണെണ്ണയ്ക്ക് (Kerosene Ration) എട്ട് രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇനി മുതൽ ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് നൽകേണ്ടത് 55 രൂപയാണ്. ഒക്ടോബർ 31 വരെ 47 രൂപയായിരുന്നു. പുതിയ വില ഇന്ന് മുതൽ പ്രബല്യത്തിൽ വരും.

ഹോൾസെയിൽ വില 6.70 രൂപയാണ് വർധിച്ചിരിക്കുന്നത്. 45 രൂപയായ അടിസ്ഥാന വിലയ്ക്കൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരിന്റെ GST, ഡീലർ കമ്മീഷൻ, യാത്ര നിരക്ക് ഇതെല്ലാം കൂട്ടി 51 രൂപയാണ് ഹോൾസെയിൽ വിൽപന. ഇത് സാധാരണക്കാരൻ വാങ്ങിക്കുമ്പോൾ 55 രൂപയാകും.

ALSO READ : Fuel price hike | നിർത്താതെ കൊള്ള; ഇന്ധനവിലയിൽ ഇന്നും വർധന, തിരുവനന്തപുരത്ത് പെട്രോൾ വില 112 കടന്നു

ഈ മാസം പുതുക്കിയ വിലയാണ് എണ്ണ കമ്പനികൾ റേഷൻ വ്യാപാരികളിൽ നിന്ന് ഈടാക്കുന്നത്. അതിനാൽ എല്ലാ കാർഡ് ഉടമകൾക്ക് പുതുക്കിയ വില ഇന്ന് മുതൽ നൽകേണ്ടി വരും.

ALSO READ : Petrol Diesel Price| കേറി കേറി എങ്ങോട്ടാ? ഇന്ധന വില ഇന്നും കൂട്ടി

അതേസമയം മണ്ണെണ്ണയ്ക്ക് പുറമെ ഇന്ന് രാജ്യത്ത് പെട്രോളിനും വില കൂട്ടി. ഇന്ന് കൂട്ടിയത്  37 പൈസയാണ്. കഴിഞ്ഞ 40 ദിവസത്തിനിടെ പെട്രോളിന് ഉയർത്തിയത് 8.86 രൂപയാണ്. ഡീസലിനാകട്ടെ 10.33 രൂപയുമാണ്. ഇന്നത്തെ വില വർധനയോടെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തത് 112.41 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്.

ALSO READ : Fuel price hike | ഇന്ധന വില ഇന്നും വർധിപ്പിച്ചു പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു

ഇവയ്ക്ക് പുറമെ പാചക വാതകത്തിനും എണ്ണ കമ്പിനികൾ വില വർധിപ്പിച്ചിരുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിൻഡറിന് വർധിപ്പിച്ചത് 268 രൂപയാണ്. ഈ വർഷം ഇതുവരെ വാണിജ്യ സിലിൻഡറിന് വർധിപ്പിച്ചത് 400 രൂപയും LPG -ക്ക് 205 രൂപയുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News