Hero Bike Price: ഹീറോ ബൈക്കുകളുടെ വില കൂട്ടും, കൂടുന്നത് ഇത്രയും; അറിയേണ്ടത്

Hero Bike Price Hike: ഉത്പാദന ചിലവ്, നിർമ്മാണത്തിൽ വന്നിരിക്കുന്ന പുതിയ മാർഗ നിർദ്ദേശങ്ങൾ എന്നിവയാണ് ഇത് ഉയരാണ് കാരണമായത്

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 04:07 PM IST
  • മോഡലുകളും വിപണികളും അനുസരിച്ച് വില വ്യത്യാസപ്പെട്ടേക്കാം
  • ഉത്പാദന ചിലവ് വർധിച്ചതാണ് ബൈക്കുകളുടെ വില കൂടാൻ കാരണമെന്ന് ഹീറോ
  • നേരത്തെ ടാറ്റയും തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു
Hero Bike Price: ഹീറോ ബൈക്കുകളുടെ വില കൂട്ടും, കൂടുന്നത് ഇത്രയും; അറിയേണ്ടത്

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ മോട്ടോർ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില 2023 ഏപ്രിൽ 1 മുതൽ വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.ഹീറോയുടെ തിരഞ്ഞെടുത്ത ഇരുചക്ര വാഹനങ്ങൾക്ക് അടുത്ത മാസം മുതൽ 2 ശതമാനം വരെ വില കൂടും. മോഡലുകളും വിപണികളും അനുസരിച്ച് ഇത് വ്യത്യാസപ്പെട്ടേക്കാം.

Hero MotoCorp വില വർദ്ധന

ഉത്പാദന ചിലവ് വർധിച്ചതാണ് ബൈക്കുകളുടെ വില കൂടാൻ കാരണമെന്ന് ഹീറോ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്നാൽ പരമാവധി ഇത് പരിഹരിക്കാനാണ് കമ്പനിയുടെ ശ്രമം. നേരത്തെ ടാറ്റയും തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെ വില വർധിപ്പിച്ചിരുന്നു. 5 ശതമാനം വർധയാണ് ടാറ്റ നടപ്പാക്കാൻ ഒരുങ്ങുന്നത്. ഇതും ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.

ഹീറോ മോട്ടോകോർപ്പിന്റെ ഏറ്റവും പുതിയ ലോഞ്ചുകൾ
 
ഹീറോ മോട്ടോകോർപ്പ് അടുത്തിടെയാണ് ഏറ്റവും പുതിയ Xoom 110 ഇന്ത്യയിൽ അവതരിപ്പിച്ചത്. 68,599 രൂപ മുതലാണ് വാഹനത്തിൻറെ എക്സ്-ഷോറൂം വില. Xoom ഒരു ഫീച്ചർ സമ്പന്നമായ 110cc സ്കൂട്ടറാണ്. ഇതിൻറെ ലോഞ്ചോടെ ഹോണ്ട ആക്ടിവ H-Smart, TVS Jupiter മുതലായവയ്ക്ക് വലിയ വെല്ലുവിളിയാണുണ്ടാകാൻ പോകുന്നത്. കൂടാതെ സൂപ്പർ സ്പ്ലെൻഡറിന്റെ ഒരു പുതിയ ഹൈടെക് XTEC വേരിയന്റും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.83,368 രൂപ മുതലാണ് എക്‌സ് ഷോറൂം വില, ഇതിന് എൽഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ ലഭിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News