Savings Scheme Latest Interest Rate: ഇനി നിക്ഷേപിച്ചാൽ ബമ്പർ, ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കൂട്ടി

 small savings schemes Interest Rate 2023: പുതിയ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ നിക്ഷേപകർക്ക് മികച്ച നേട്ടമായിരിക്കും ഇത് വഴി ലഭിക്കുക

Written by - Zee Malayalam News Desk | Last Updated : Apr 1, 2023, 06:52 AM IST
  • പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്ക് 7.1% തന്നെ
  • പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകൾക്കും മാറ്റം
  • സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്കും 7.6
Savings Scheme Latest  Interest Rate: ഇനി നിക്ഷേപിച്ചാൽ ബമ്പർ, ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കൂട്ടി

ന്യൂഡൽഹി: ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്ര സർക്കാർ  വർദ്ധിപ്പിച്ചു. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം, പ്രതിമാസ വരുമാന സമ്പാദ്യ പദ്ധതി, ദേശീയ സമ്പാദ്യ സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ, സുകന്യ സമൃദ്ധി അക്കൗണ്ട് സ്‌കീം തുടങ്ങിയ സ്‌കീമുകളുടെ പലിശ നിരക്കുകളാണ് വർധിപ്പിച്ചത്. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ (പിപിഎഫ്) പലിശ നിരക്ക് 7.1% ആയി നിലനിർത്തിയിട്ടുണ്ട്.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം

സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിന്റെ പലിശ നിരക്ക് 2023 ജനുവരി-മാർച്ച് പാദത്തിലെ 8 ശതമാനത്തിൽ നിന്ന് 2023 ഏപ്രിൽ-ജൂൺ പാദത്തിൽ 8.2 ശതമാനമായി ഉയർത്തിയതായി ധനമന്ത്രാലയം അറിയിച്ചു.

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്

2023 ജനുവരി - മാർച്ച് പാദത്തിലെ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റിന്റെ (എൻഎസ്‌സി) പലിശ നിരക്ക് 7 ശതമാനത്തിൽ നിന്ന് 2023 ഏപ്രിൽ - ജൂൺ പാദത്തിൽ 7.7 ശതമാനമായി കേന്ദ്രം വർദ്ധിപ്പിച്ചു.

പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റുകൾ

മറുവശത്ത്, എല്ലാ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകളുടെയും (1,2,3, 5 വർഷത്തെ കാലാവധിയുള്ള) പലിശ നിരക്ക് 10 മുതൽ 50 ബേസിസ് പോയിന്റുകൾ വരെ വർദ്ധിപ്പിച്ചു.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജനയുടെ പലിശ നിരക്കും 7.6 ശതമാനത്തിൽ നിന്ന് 8 ശതമാനമായി ഉയർത്തി.

പുതിയ പലിശ നിരക്കുകൾ പരിശോധിക്കുക

കിസാൻ വികാസ് പത്രയുടെ പലിശ നിരക്ക് 7.2 ശതമാനത്തിൽ നിന്ന് 7.6 ശതമാനമായി ഉയർത്തി. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് വർഷങ്ങളിലെ ടൈം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും സർക്കാർ വർദ്ധിപ്പിച്ചു. monthly income account programme പലിശ നിരക്കും  7.1 ശതമാനത്തിൽ നിന്ന് 7.4 ശതമാനമായി ഉയർത്തിയിട്ടുണ്ട്.

ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ കൃത്യമായ ഇടവേളകളിൽ മാറ്റാറുണ്ട്.  2022 ഡിസംബർ 30-ൽ നിരവധി സ്കീമുകളുടെ പലിശ നിരക്ക് 20 - 110 ബേസിസ് പോയിന്റുകൾ വരെ വർദ്ധിപ്പിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News