Small Finance Banks: 9.5% വരെ പലിശ കിട്ടും; പക്ഷേ ഈ ബാങ്കുകൾ സുരക്ഷിതമാണോ?

സ്ഥിര നിക്ഷേപം നടത്താൻ ആലോചിക്കുന്നവരിൽ ആശങ്ക സൃഷ്ടിക്കുന്നത് ഏത് ബാങ്കിൽ നിക്ഷേപിക്കണം എന്ന കാര്യമാണ്. പലിശ കൂടുതൽ എവിടെ, നല്ല ബാങ്ക് ഏത് തുടങ്ങി നിരവധി ചോദ്യങ്ങൾ നിക്ഷേപകരിൽ ഉയരും.   

Written by - Zee Malayalam News Desk | Last Updated : Mar 13, 2023, 04:12 PM IST
  • ആർബിഐയുടെ നിയന്ത്രണത്തിലുള്ള സ്മോൾ ഫിനാൻസ് ബാങ്ക് ആയതിനാൽ യൂണിറ്റി ബാങ്കിനെ കുറിച്ച് നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല.
  • സാധാരണക്കാരുടെയും, മുതിർന്നവരുടെയും നിക്ഷേപങ്ങൾക്ക് അതിഗംഭീര പലിശയാണ് യൂണിറ്റി ബാങ്ക് വാഗ്ദാനം ചെയ്തത്.
  • 5.5 ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് ഉണ്ട്.
Small Finance Banks: 9.5% വരെ പലിശ കിട്ടും; പക്ഷേ ഈ ബാങ്കുകൾ സുരക്ഷിതമാണോ?

സ്ഥിരനിക്ഷേപകർക്ക് ഇപ്പോൾ വളരെ നല്ല സമയമാണെന്ന് തന്നെ പറയാം. കാരണം സ്‌മോൾ ഫിനാൻസ് ബാങ്കുകളിൽ നിന്നുള്ള പലിശ നിരക്ക് കുതിച്ചുയരുകയാണ്. ഇപ്പോൾ ഏറ്റവും ലാഭകരമായ ഒരു അവസ്ഥയിലാണ് ഇവർ. സ്മോൾ ഫിനാൻസ് ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളുടെ ഭൂരിഭാഗവും ബാങ്ക് നിക്ഷേപത്തേക്കാൾ ഉയർന്ന നിരക്കിലാണ് വരുന്നത്. 2022 മെയ് മുതലാണ് രാജ്യത്തെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഉയർത്താൻ തുടങ്ങിയത്. ആർബിഐ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയതിന് ശേഷം ബാങ്കുകളുടെ നിക്ഷേപ നിരക്കുകൾ നിക്ഷേപകർക്ക് കൂടുതൽ ആകർഷകമായെന്ന് തന്നെ പറയാം. 

ഫിക്സഡ് ഡിപ്പോസിറ്റ് നിക്ഷേപകർക്ക് കൂടുതൽ സന്തോഷിക്കാനുള്ള വകയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കാരണം മറ്റൊന്നുമല്ല പലിശ നിരക്ക് ഇനിയും വർധിച്ചേക്കാം എന്നാണ് സൂചന. ഈ ഒരു അവസരത്തിൽ ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നവർ റിസ്ക് തീരെയില്ലാത്ത ഇടം തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സ്ഥിര നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്നവരിൽ ആദ്യം ഉയർന്ന് വരുന്ന ചോദ്യമാണ് ഏത് ബാങ്കിൽ നിക്ഷേപിക്കണം എന്നത്. ഏത് ബാങ്കാണ് നല്ലത്, ഉയർന്ന പലിശ കിട്ടുന്നത് എവിടെ, തുടങ്ങി ഒരുപാട് ആശയക്കുഴപ്പം നിങ്ങൾക്ക് ഉണ്ടായെന്ന് വരാം. നിക്ഷേപകർക്ക് അതിശയകരമായ പലിശ നിരക്കുകൾ നൽകുന്ന ബാങ്കുകളെ കുറിച്ചും അവ സുരക്ഷിതമാണോ എന്നതും പരിശോധിക്കാം... 

യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്

ആർബിഐയുടെ നിയന്ത്രണത്തിലുള്ള സ്മോൾ ഫിനാൻസ് ബാങ്ക് ആയതിനാൽ യൂണിറ്റി ബാങ്കിനെ കുറിച്ച് നിക്ഷേപകർ ആശങ്കപ്പെടേണ്ടതില്ല. സാധാരണക്കാരുടെയും, മുതിർന്നവരുടെയും നിക്ഷേപങ്ങൾക്ക് അതിഗംഭീര പലിശയാണ് യൂണിറ്റി ബാങ്ക് വാഗ്ദാനം ചെയ്തത്. 5.5 ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഇൻഷുറൻസ് ഉണ്ട്. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്കിൽ 1001 ദിവസത്തെ നിക്ഷേപം സ്ഥിര നിക്ഷേപകർക്ക് 9% പലിശയും മുതിർന്ന പൗരന്മാർക്ക് 9.5% പലിശയും വാഗ്ദാനം ചെയ്യുന്നു. ഒരാൾക്ക് ലഭിക്കുന്ന പരമാവധി പലിശ നിരക്കാണിത്.

Also Read: Good News! ഭവനവായ്പ എടുക്കുന്നവർക്ക് സന്തോഷവാർത്ത, പലിശ നിരക്ക് കുറച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര

സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് 

സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്കിലെ 999 ദിവസത്തെ നിക്ഷേപം സ്ഥിര നിക്ഷേപങ്ങൾക്ക് 8.51% പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 8.76% പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു. സാധാരണ വ്യക്തികൾക്കുള്ള നിക്ഷേപങ്ങൾക്ക് മേൽപ്പറഞ്ഞ 1 വർഷം 6 മാസം മുതൽ 2 വർഷം വരെയുള്ള നിക്ഷേപത്തിന് ഓപ്‌ഷനുണ്ട്. അവിടെ ബാങ്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് സാധാരണ നിക്ഷേപകർക്ക് 8.01% ഉം മുതിർന്ന പൗരന്മാർക്ക് 8.51% ഉം ആണ്. നിക്ഷേപകർക്ക് സൂര്യോദയ് സ്‌മോൾ ഫിനാൻസിൽ നിക്ഷേപങ്ങൾ അൽപ്പം ദൈർഘ്യമേറിയ കാലയളവിൽ നോക്കാവുന്നതാണ്.

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 

ഉജ്ജീവനിൽ നിന്ന് പ്ലാറ്റിന സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുകയാണെങ്കിൽ, ഫിക്സഡ് ഡിപ്പോസിറ്റുകളിൽ നിങ്ങൾക്ക് 8.65% പലിശ ലഭിക്കും. 60 വയസിൽ താഴെയുള്ളവർക്ക് ഉയർന്ന നിരക്ക് നേടാൻ സാധിക്കുന്ന നിക്ഷേപമാണ് പ്ലാറ്റിന സ്ഥിര നിക്ഷേപം. കുറഞ്ഞത് 15 ലക്ഷം രൂപ നിക്ഷേപിക്കണം. 2 കോടി വരെയെ നിക്ഷേപിക്കാനാകൂ. കാലാവധിക്ക് മുൻപ് ഇത് പിൻവലിക്കാൻ കഴിയില്ല. മുതിർന്ന പൗരന്മാർക്ക് പ്ലാറ്റിന ഫിക്സഡ് ഡിപ്പോസിറ്റുകളിൽ ആ അധിക പലിശ അനുവദിക്കില്ല. 

ഇന്ന് രാജ്യത്തെ മിക്ക സ്മോൾ ഫിനാൻസ് ബാങ്കുകളും വലിയ സമ്പൂർണ വാണിജ്യ ബാങ്കുകളെ അപേക്ഷിച്ച് ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ചെറുകിട ധനകാര്യ ബാങ്കുകളുടെ സുരക്ഷയെക്കുറിച്ച് ആളുകൾ പലപ്പോഴും ചോദ്യങ്ങൾ ഉന്നയിക്കാറുണ്ട്. എന്നാൽ സ്മോൾ ഫിനാൻസ് ബാങ്കുകളിൽ സ്ഥിര നിക്ഷേപം നടത്തുന്നതിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News