ICICI Bank FD Rates: ഫിക്സഡ് ഡിപ്പോസിറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് ഐസിഐസിഐ ബാങ്ക്, പുതിയ പലിശ നിരക്കുകൾ അറിയാം
ICICI Bank FD Rates: RBI അടുത്തിടെ നടന്ന പണനയ അവലോകനയോഗത്തില്‍ റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്തിയിരുന്നു. റിസര്‍വ് ബാങ്കിന്‍റെ ഈ നടപടിയോടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ കുറയും എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
Also Read:
Free LPG Cylinder: ദീപാവലി മുതൽ വർഷത്തിൽ 2 ഗ്യാസ് സിലിണ്ടർ സൗജന്യം..!!
ഐസിഐസിഐ ബാങ്ക് കൂടാതെ മറ്റ് നിരവധി സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പരിഷ്കരിച്ചിട്ടുണ്ട്. സമീപകാല ദ്വിമാസ ധനനയ പ്രഖ്യാപനത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ 6.5 ശതമാനത്തിൽ നിലനിർത്തിയതിന് ശേഷമാണ് ബാങ്കുകളുടെ ഈ നടപടി.
എന്നാല്‍, കഴിഞ്ഞ ദിവസം സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വായ്പാദാതാക്കളില്‍ ഒന്നായ ICICI Bank സ്ഥിര നിക്ഷേപ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. 2 കോടി രൂപയിൽ താഴെയുള്ള ഫിക്സഡ് ഡിപ്പോസിറ്റ് നിരക്കുകളാണ് ബാങ്ക് പുതുക്കിയത്. പുതിയ നിരക്ക് അനുസരിച്ച് സാധാരണക്കാർക്ക് 7.10 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 7.65 ശതമാനം വരെയും പലിശ ലഭിക്കും. 2 കോടി രൂപയിൽ താഴെയുള്ള ഒറ്റ നിക്ഷേപത്തിന് ബാധകമായ പുതിയ നിരക്കുകള്‍ ഒക്ടോബർ 16 മുതള്‍ പ്രാബല്യത്തില്‍ വന്നു.
2 കോടിയിൽ താഴെയുള്ള ഒറ്റ നിക്ഷേപംത്തിന് ICICI Bank നല്‍കുന്ന പുതിയ പലിശ നിരക്ക് ഇപ്രകാരമാണ്...
ജനറൽ മുതിർന്ന പൗരൻ
7 ദിവസം മുതൽ 14 ദിവസം വരെ 3.00% 3.50%
15 ദിവസം മുതൽ 29 ദിവസം വരെ 3.00% 3.50%
30 ദിവസം മുതൽ 45 ദിവസം വരെ 3.50% 4.00%
46 ദിവസം മുതൽ 60 ദിവസം വരെ 4.25% 4.75%
61 ദിവസം മുതൽ 90 ദിവസം വരെ 4.50% 5.00%
91 ദിവസം മുതൽ 120 ദിവസം വരെ 4.75% 5.25%
121 ദിവസം മുതൽ 150 ദിവസം വരെ 4.75% 5.25%
151 ദിവസം മുതൽ 184 ദിവസം വരെ 4.75% 5.25%
185 ദിവസം മുതൽ 210 ദിവസം വരെ 5.75% 6.25%
211 ദിവസം മുതൽ 270 ദിവസം വരെ 5.75% 6.25%
271 ദിവസം മുതൽ 289 ദിവസം വരെ 6.00% 6.50%
290 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ 6.00% 6.50%
1 വർഷം മുതൽ 389 ദിവസം വരെ 6.70% 7.20%
390 ദിവസം മുതൽ <15 മാസം വരെ 6.70% 7.20%
15 മാസം മുതൽ <18 മാസം വരെ 7.10% 7.65%
18 മാസം മുതൽ 2 വർഷം വരെ 7.10% 7.65%
2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ 7.00% 7.50%
3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ 7.00% 7.50%
5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ 6.90% #7.50%
5 വർഷം (80C FD)പരമാവധി `1.50 ലക്ഷം വരെ 7.00% 7.50%
നിരവധി സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ പരിഷ്കരിച്ചിട്ടുണ്ട്. സമീപകാല ദ്വിമാസ ധനനയ പ്രഖ്യാപനത്തിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റിപ്പോ നിരക്കുകൾ മാറ്റമില്ലാതെ 6.5 ശതമാനത്തിൽ നിലനിർത്തിയിട്ടുണ്ട്.
ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന മൂന്ന് ദിവസത്തെ MPC യോഗം ഒക്ടോബർ 4 ന് ആരംഭിച്ച് ഒക്ടോബർ 6 ന് സമാപിച്ചു. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ നിലനിർത്താൻ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചതായി എംപിസിയുടെ തീരുമാനം അറിയിച്ചുകൊണ്ട് ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.