Free LPG Cylinder: ദീപാവലി മുതൽ വർഷത്തിൽ 2 ഗ്യാസ് സിലിണ്ടർ സൗജന്യം..!!

Free LPG Cylinder:  കഴിഞ്ഞ നിയമസഭ  തിരഞ്ഞെടുപ്പ് സമയത്ത്, ബിജെപി അതിന്‍റെ പ്രകടനപത്രികയിൽ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ സ്ത്രീകൾക്ക് 2 സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയാണ് ദീപാവലി മുതല്‍ ആരംഭിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 04:01 PM IST
  • ഇത്തവണത്തെ ദീപാവലി മുതല്‍ സൗജന്യ ഗ്യാസ് സിലിണ്ടര്‍ പദ്ധതി ആരംഭിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം.
Free LPG Cylinder: ദീപാവലി മുതൽ വർഷത്തിൽ 2 ഗ്യാസ് സിലിണ്ടർ സൗജന്യം..!!

Free LPG Cylinder: ഈ വര്‍ഷം ദീപാവലി മുതല്‍ ഉത്തര്‍ പ്രദേശിലെ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്‍റെ വക സമ്മാനം. അതായത്, ഉത്തര്‍ പ്രദേശിലെ യോഗി സര്‍ക്കാര്‍ ദീപവലി മുതല്‍ ഒരു പുതിയ പദ്ധതി  ആരംഭിക്കാൻ പോകുന്നു. ഈ പദ്ധതിയുടെ കീഴില്‍ സ്ത്രീകള്‍ക്ക് 2 ഗ്യാസ് സിലിണ്ടർ സൗജന്യമായി ലഭിക്കും. 

Also Read:  MP Assembly Election 2023: കര്‍ണാടക ആവര്‍ത്തിക്കാന്‍.... മോഹന വാഗ്ദാനങ്ങളുമായി മധ്യ പ്രദേശില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി 

ഇത്തവണത്തെ ദീപാവലി മുതല്‍ സൗജന്യ ഗ്യാസ് സിലിണ്ടര്‍ പദ്ധതി ആരംഭിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍  കൈക്കൊണ്ട തീരുമാനം. കഴിഞ്ഞ നിയമസഭ  തിരഞ്ഞെടുപ്പ് സമയത്ത്, ബിജെപി അതിന്‍റെ പ്രകടനപത്രികയിൽ അധികാരത്തിലേറി ഒരു വർഷത്തിനുള്ളിൽ സ്ത്രീകൾക്ക് 2 സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയാണ് ദീപാവലി മുതല്‍ ആരംഭിക്കുന്നത്.

Also Read:  Kashmir News: 75 വർഷങ്ങള്‍ക്ക് ശേഷം കശ്മീരിലെ ശാരദാ ക്ഷേത്രത്തിൽ നവരാത്രി പൂജ 
 
ഈ പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി യുപി ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങള്‍ വകുപ്പുതല ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ഈ പദ്ധതി എത്രയും വേഗം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ദീപാവലിക്കും ഹോളിക്കും സൗജന്യ സിലിണ്ടർ ..!!

ഉജ്ജ്വല പദ്ധതി പ്രകാരം ഇത്തവണ ദീപാവലിക്ക് സർക്കാർ ഒരു സൗജന്യ സിലിണ്ടർ ഗുണഭോക്താക്കൾക്ക് നൽകുമെന്നും ഹോളി ആഘോഷ വേളയില്‍ രണ്ടാമത്തെ സൗജന്യ സിലിണ്ടർ ലഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഈ പദ്ധതി നടപ്പാക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. 

ഉജ്ജ്വല പദ്ധതി പ്രകാരം ഉത്തർപ്രദേശിൽ 1 കോടി 75 ലക്ഷം ഗ്യാസ് കണക്ഷനുകളാണ് ഉള്ളത്. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ലഖ്‌നൗവിൽ ചേർന്ന യോഗമാണ് ഫ്രീ സിലിണ്ടര്‍ നല്‍കുന്നത് സംബന്ധിച്ച ഈ നിര്‍ണ്ണായക തീരുമാനം കൈകൊണ്ടത്. ഫുഡ് ആൻഡ് ലോജിസ്റ്റിക്സ് വകുപ്പിന്‍റെ ഈ നിർദേശത്തിന് ഉടൻ മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുകയും ദീപാവലിക്ക് മുമ്പ് സിലിണ്ടര്‍ വിതരണം പൂർത്തിയാക്കുകയും ചെയ്യും. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹോളിയിലും ദീപാവലിയിലും സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് ബിജെപി ജനക്ഷേമ പ്രമേയ കത്തിൽ പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി നടപ്പാക്കാൻ ബജറ്റിൽ 3301.74 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജനക്ഷേമകരമായ നിരവധി പദ്ധതികളാണ് യോഗിയുടെ നേതൃത്വത്തിലുള്ള ഉത്തര്‍  പ്രദേശ്‌ സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News