Garlic Price Kerala | കിലോ 300 രൂപയിലേക്ക് വെളുത്തുള്ളി വില, പൊന്നും വിലക്ക് കാരണം എന്ത്?

Garlic Price Hike Reason in Kerala: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സ്റ്റോക്ക് എത്താത്താണ്  വില കൂടാൻ കാരണമായത്. കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം വെളുത്തുള്ളി കൃഷിയെ കാര്യമായി ബാധിച്ചു

Written by - Zee Malayalam News Desk | Last Updated : Dec 5, 2023, 12:51 PM IST
  • 2,3 മാസങ്ങൾ കൊണ്ടാണ് കിലോയ്ക്ക് 250 രൂപ കടന്നത്
  • റീട്ടെയിൽ മാർക്കറ്റിൽ വെളുത്തുള്ളി കിലോ 290 ആയത് അതിവേഗത്തിലാണ്
  • മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സ്റ്റോക്ക് എത്താത്താണ് വില കൂടാൻ കാരണമായത്
Garlic Price Kerala | കിലോ 300 രൂപയിലേക്ക്  വെളുത്തുള്ളി വില, പൊന്നും വിലക്ക് കാരണം എന്ത്?

തക്കാളിക്ക് ശേഷം രാജ്യത്ത് വെളുത്തുള്ളിയുടെ വില അതിഭീകരമായി ഉയരുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. വിപണിയിലേക്ക് ആവശ്യത്തിന് വെളുത്തുള്ളി എത്താത്തതാണ് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കുന്നത്.  പ്രധാന മാർക്കറ്റുകളിൽ പലയിടത്തും ഇപ്പോഴും വെളുത്തുള്ളിക്ക് ക്ഷാമം നേരിടുന്നുണ്ട്.  ജൂലൈ വരെയും മൊത്ത കച്ചവട മാർക്കറ്റുകളിൽ വെളുത്തുള്ളി വില കിലോ 125 ആയിരുന്നു.

ഇതിന് പിന്നാലെ ആഗസ്റ്റിൽ ഇത് 150 ആയി ഉയർന്നു. എന്നാൽ പിന്നീട് വില നിയന്ത്രണ വിധേയമായതായി മാർക്കറ്റുകളിലെ വിൽപ്പനക്കാർ പറയുന്നു. 2,3 മാസങ്ങൾ കൊണ്ടാണ് കിലോയ്ക്ക് 250  രൂപ കടന്നത്.  ഇത് ഹോൾസൈയിൽ മാർക്കറ്റിലെ കാര്യമാണെങ്കിൽ റീട്ടെയിൽ മാർക്കറ്റിൽ വെളുത്തുള്ളി കിലോ 290 ആയത് അതിവേഗത്തിലാണ്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സ്റ്റോക്ക് എത്താത്താണ്  വില കൂടാൻ കാരണമായത്. കാലാവസ്ഥയിൽ ഉണ്ടായ വ്യതിയാനം വെളുത്തുള്ളി കൃഷിയെ കാര്യമായി ബാധിച്ചു. കേരളത്തിൻറെ ഇക്കണോമിക് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൻറെ കണക്ക് പ്രകാരം കഴിഞ്ഞ ഒരു വർഷത്തിൽ വില വർധിച്ച ആവശ്യ സാധനങ്ങളിൽ ഒന്നാണ് വെളുത്തുള്ളി. വില വർധന 142 ശതമാനമാണ്. മധ്യപ്രദേശ്, ഹിമാചൽ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായി വെളുത്തുള്ളി എത്തുന്നത്. തെക്ക് പടിഞ്ഞാറൻ മൺസൂണും, വെള്ളപ്പൊക്കവും ഇവിടുത്തെ കൃഷിയെ കാര്യമായി ബാധിച്ചു. ഇതാണ് ഉത്പാദനം കുറഞ്ഞതും സ്റ്റോക്ക് എത്താതിരിക്കുന്നതും.

കേരളത്തിൽ കാന്തല്ലൂർ, വട്ടവട എന്നിവിടങ്ങളിൽ മാത്രമാണ് വെളുത്തുള്ളി കൃഷിയുള്ളത്. ജിഐ ടാഗുള്ളതിനാൽ ഇവിടെ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്കാണ് വെളുത്തുള്ളി അയക്കുന്നത്. കിലോയ്ക്ക് 300 ആണ് ഇവിടുത്തെ നിരക്ക് എന്ന് കർഷകർ പറയുന്നു. അതേസമയം ജീരകവും വിലയിൽ രണ്ടാമതുണ്ട്. 100 ഗ്രാം ജീരകത്തിന് കേരളത്തിൽ വില 79.43 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News