LIC Plans: മികച്ച സാമ്പത്തിക നേട്ടം നൽകുന്ന എൽഐസിയുടെ ഏഴ് പ്ലാനുകളെ കുറിച്ച് അറിയാം

ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ പുതിയ സ്കീമുകൾ എൽഐസി അവതരിപ്പിക്കാറുണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ മികച്ച വരുമാനം ഇത് ഒരു വ്യക്തിക്ക് നൽകുന്നു. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 02:09 PM IST
  • എൽഐസിയിൽ നിക്ഷേപിക്കുമ്പോൾ ലൈഫ് കവറും ലഭ്യമാണ്.
  • ഇതിൽ നിക്ഷേപിക്കുന്ന പണം ഒരിക്കലും നമുക്ക് നഷ്ടമാകില്ല.
  • കാരണം നിക്ഷേപിക്കുന്ന പണത്തിന് സർക്കാർ പരമാധികാര ഉറപ്പ് നൽകുന്നുണ്ട്.
LIC Plans: മികച്ച സാമ്പത്തിക നേട്ടം നൽകുന്ന എൽഐസിയുടെ ഏഴ് പ്ലാനുകളെ കുറിച്ച് അറിയാം

ഭാവിയിൽ എന്താണ് സംഭവിക്കുക എന്ന് നമുക്ക് ഒരിക്കലും പറയൻ സാധിക്കില്ല. സാമ്പത്തികമായുള്ള കാര്യങ്ങളിലും അല്ലാത്തവയിലും ഒക്കെ അപ്രതീക്ഷിതമായ പലതും പംഭവിച്ചേക്കാം. അത് കൊണ്ട് നമ്മൾ എപ്പോഴും സാമ്പത്തികമായി തയാറായിരിക്കണം. ഇത്തരത്തിൽ മികച്ച സാമ്പത്തിക നേട്ടവും സുരക്ഷയും നൽകുന്ന പ്ലാനുകളാണ് എൽഐസി അവതരിപ്പിക്കുന്നത്. ഒരു ദിവസം പെട്ടെന്ന് നമ്മുടെ ജോലിയിലോ, ബിസിനസിലോ പ്രശ്നങ്ങൾ നേരിട്ടാലും ലൈഫ് ഇൻഷുറൻസ് പ്ലാനുകൾ നമുക്ക് മികച്ച നേട്ടം നൽകാം. രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയാണ് എൽഐസി.

ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ പുതിയ സ്കീമുകൾ എൽഐസി അവതരിപ്പിക്കാറുണ്ട്. കാലാവധി പൂർത്തിയാകുമ്പോൾ മികച്ച വരുമാനം ഇത് ഒരു വ്യക്തിക്ക് നൽകുന്നു. മാത്രമല്ല എൽഐസിയിൽ നിക്ഷേപിക്കുമ്പോൾ ലൈഫ് കവറും ലഭ്യമാണ്. ഇതിൽ നിക്ഷേപിക്കുന്ന പണം ഒരിക്കലും നമുക്ക് നഷ്ടമാകില്ല. കാരണം നിക്ഷേപിക്കുന്ന പണത്തിന് സർക്കാർ പരമാധികാര ഉറപ്പ് നൽകുന്നുണ്ട്. 2022ൽ നിക്ഷേപിക്കാനുള്ള ഏഴ് മികച്ച എൽഐസി പോളിസികൾ പരിചയപ്പെടാം...

ജീവൻ ലാഭ് പോളിസി

2020 ഫെബ്രുവരി ഒന്നിനാണ് ജീവൻ ലാഭ് പോളിസിക്ക് തുടക്കമിട്ടത്. ഇതൊരു നോൺ-ലിങ്ക്ഡ്, പങ്കാളിത്തം, വ്യക്തിഗത, ലൈഫ് അഷ്വറൻസ് സേവിംഗ്സ് പ്ലാനാണ്. ഇതിൽ നിങ്ങൾക്ക് ആകർഷകമായ പരിരക്ഷയ്‌ക്കൊപ്പം സേവിംഗ്‌സ് ഫീച്ചറുകളും ലഭിക്കും. പോളിസിയുടെ കാലാവധി തീരും മുൻപ് ഉടമ മരിച്ചാൽ കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കും. പോളിസി ഉടമയ്ക്ക് ഈ പദ്ധതി പ്രകാരം വായ്പയെടുക്കാനും സാധിക്കും. 16 വർഷം, 21 വർഷം, 25 വർഷം കാലാവധിയുള്ള ഈ സ്കീമിൽ നിങ്ങൾക്ക് നിക്ഷേപിക്കാം. 10 വർഷം, 15 വർഷം, 16 വർഷം എന്നിങ്ങനെയാണ് പ്രീമിയം അടയ്‌ക്കേണ്ട കാലാവധി. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിനുള്ള പ്രീമിയം പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക അടിസ്ഥാനത്തിൽ അടയ്ക്കാവുന്നതാണ്. 8 നും 59 നും ഇടയിൽ പ്രായമുള്ള ആർക്കും ഈ പദ്ധതിയിൽ നിക്ഷേപിക്കാം. ചുരുങ്ങിയത് രണ്ട് ലക്ഷം രൂപയ്ക്ക് നിങ്ങൾക്ക് ഈ സ്കീമിൽ നിക്ഷേപിക്കാം. എന്നാൽ, ഇതിന് പരമാവധി പരിധി നിശ്ചയിച്ചിട്ടില്ല. ഈ സ്കീമിലെ നിക്ഷേപത്തിന് നിങ്ങൾക്ക് ആദായ നികുതിയിൽ ഇളവും ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 20 ലക്ഷം രൂപ ലഭിക്കും. 

പ്ലാൻ നമ്പർ 936

UIN നമ്പർ 512N304V02

പുതിയ എൻഡോവ്‌മെന്റ് പ്ലാൻ

എൽഐസിയുടെ പുതിയ എൻഡോവ്‌മെന്റ് പ്ലാൻ ഒരു നോൺ-ലിങ്ക്ഡ് പ്ലാനാണ്. പരിരക്ഷയ്‌ക്കൊപ്പം സേവിംഗ്‌സ് ഫീച്ചറുകളും ഇതിൽ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ പോലിസി ഉടമയ്ക്ക് നല്ലൊരു തുക ലഭിക്കും. കൂടാതെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പോളിസി ഉടമ മരണപ്പെട്ടാൽ ഉടമയുടെ കുടുംബത്തിന് സാമ്പത്തിക പിന്തുണയും നൽകുന്നു. ഈ പദ്ധതി പ്രകാരം ഉടമയ്ക്ക് വായ്പയെടുക്കാനും സാധിക്കും. ഈ പോളിസിലെ ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 1,00,000 ആണ്.
പ്ലാൻ നമ്പർ 914

UIN നമ്പർ 512N277V02

കുറഞ്ഞ പ്രായം: 8 വയസ്

പരമാവധി പ്രായം: 55 വയസ്

പരമാവധി മെച്യൂരിറ്റി പ്രായം: 75 വയസ്

ന്യൂ ജീവൻ ആനന്ദ്

എൽഐസിയുടെ ന്യൂ ജീവൻ ആനന്ദ് പ്ലാൻ ഒരു നോൺ-ലിങ്ക്ഡ്, പങ്കാളിത്തം, വ്യക്തിഗത, ലൈഫ് അഷ്വറൻസ് പ്ലാനാണ്. പരിരക്ഷയ്‌ക്കൊപ്പം സേവിംഗ്‌സ് ഫീച്ചറുകളും ഈ പ്ലാൻ നൽകുന്നു. ഈ കോമ്പിനേഷൻ പോളിസി ഹോൾഡറുടെ ജീവിതകാലം സാമ്പത്തിക പരിരക്ഷ നൽകുന്നു. ഈ പോളിസിലെ ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 1,00,000 രൂപ ആണ്.

പ്ലാൻ നമ്പർ 915

UIN നമ്പർ 512N279V02

കുറഞ്ഞ പ്രായം: 8 വയസ്

പരമാവധി പ്രായം: 50 വയസ

പരമാവധി മെച്യൂരിറ്റി പ്രായം: 75 വയസ്

ജീവൻ ലക്ഷ്യ

എൽഐസിയുടെ ജീവൻ ലക്ഷ്യ ഒരു നോൺ-ലിങ്ക്ഡ്, വ്യക്തിഗത പ്ലാനാണ്. അത് പരിരക്ഷയ്‌ക്കൊപ്പം സേവിംഗ്‌സ് ഫീച്ചറുകളും നൽകുന്നു. ഈ പദ്ധതി പ്രകാരം പോളിസി ഉടമയ്ക്ക് വാർഷിക വരുമാന ആനുകൂല്യവും ലഭിക്കുന്നു. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ്  പോളിസി ഉടമ മരണമടഞ്ഞാൽ കുടുംബത്തിന് തുക ലഭിക്കും. പ്രത്യേകിച്ച് കുട്ടികളുടെ ആവശ്യങ്ങൾക്കായി ഈ പോളിസി സഹായകരമാണ്. പദ്ധതി പ്രകാരം ഉടമയ്ക്ക് വായ്പയെടുക്കാനും സാധിക്കും. ഈ പോളിസിലെ ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 1,00,000 രൂപ ആണ്. 18 വയസ് മുതൽ 50 വയസു വരെയുള്ളവര്‍ക്ക് ഈ പോളിസിയിൽ നിക്ഷേപിക്കാം.

- പ്ലാൻ നമ്പർ 933

- UIN നമ്പർ 512N297V02

- പരമാവധി മെച്യൂരിറ്റി പ്രായം: 65 വയസ്

ജീവൻ ഉമാംഗ് പ്ലാൻ 

എൽഐസിയുടെ ജീവൻ ഉമാംഗ് പ്ലാൻ നിങ്ങളുടെ കുടുംബത്തിന് വരുമാനവും പരിരക്ഷയും നൽകുന്നു. പോളിസിയില്‍ പെന്‍ഷന്‍ സൗകര്യം ആ​ഗ്രഹിക്കുന്നവർക്കും പോളിസി ഉടമയുടെ മരണ ശേഷം കുടുംബത്തിന് വലിയൊരു തുക പരിരക്ഷ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഈ പോളിസി തിരഞ്ഞെടുക്കാം. 90 ദിവസം പ്രായമുള്ള കുഞ്ഞ് തുടങ്ങി 55 വയസുവരെയുള്ളവർക്ക് പോളിസിയിൽ നിക്ഷേപിക്കാം. 100 വർഷത്തെ കവറേജാണ് പോളിസി നൽകുന്നത്. ഈ പോളിസിലെ ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 2 ലക്ഷം രൂപയാണ്.

- പ്ലാൻ നമ്പർ 945

- UIN നമ്പർ 512N312V02

- പ്രീമിയം അടയ്‌ക്കുന്ന കാലാവധി: 15, 20, 25, 30 വർഷം

ചിൽഡ്രൻസ് മണി ബാക്ക് പ്ലാൻ 

ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നത് വഴി കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കും. 12 വയസ് വരെയുള്ള കുട്ടികൾക്കാണ് പോളിസിയിൽ ചേരാൻ കഴിയുക. പോളിസി 25 വര്‍ഷ കാലയളവിലേക്കാണ് തയ്യാറാക്കിയിരിക്കുന്നത്. മെച്യൂരിറ്റി തുക ഗഢുക്കളായാണ് ലഭിക്കുക. കുട്ടിയ്ക്ക് 18 വയസ് പൂര്‍ത്തിയാകുമ്പോൾ ആദ്യ ഗഢു ലഭിക്കും. രണ്ടാമത്തെ ഗഢു കുട്ടിയ്ക്ക് 20 വയസ് പൂര്‍ത്തിയായതിന് ശേഷവും മൂന്നാം ഗഢു 22 വയസ് പൂര്‍ത്തിയായതിന് ശേഷവും ലഭിക്കും. അഷ്യേര്‍ഡ് തുകയുടെ 20-20 ശതമാനം മണിബാക്ക് ടാക്‌സായി പോളിസി ഉടമയ്ക്ക് ലഭിക്കും. ഒപ്പം കുട്ടിയ്ക്ക് 25 വയസ് പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കും. ശേഷിക്കുന്ന 40 ശതമാനം തുകയ്‌ക്കൊപ്പം ബോണസും ലഭിക്കും. ഈ പോളിസിലെ ഏറ്റവും ചുരുങ്ങിയ അഷ്വേര്‍ഡ് തുക 1 ലക്ഷം രൂപയാണ്.

പ്ലാൻ നമ്പർ 932

- UIN നമ്പർ 512N296V02

- പരമാവധി മെച്യൂരിറ്റി പ്രായം: 25 വയസ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News