Vastu Tips for Home Photo: മരണഭീതി, മാനസിക പിരിമുറുക്കം, ജീവിതത്തിൽ നാശം! ഇത്തരം ചിത്രങ്ങൾ വീട്ടിൽ വെക്കരുത്

Vastu Tips for Photo: ഇത് മനുഷ്യമനസ്സിൽ സ​ദാ മരണഭീതിയും, ആകുലതകളും, വിഷമങ്ങളും, ആശങ്കകളും മാത്രമാണ് ഉണ്ടാക്കുക. ഇത് വിനാശമാണ് അർത്ഥമാക്കുന്നത്. അത് വീട്ടിൽ സൂക്ഷിക്കുന്നത് സർവ്വനാശം വരുത്തി വെക്കും. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2024, 07:37 PM IST
  • വീടെന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. അതിനാൽ അത് ഭം​ഗിയാക്കി വെക്കാനായി പല അലങ്കാര വസ്തുക്കളും വീട്ടിൽ വെക്കുന്നു.
  • അതുപോലെ തന്നെ പലരുടേയും ഹോബിയാണ് വീടിന്റെ ഭം​ഗി വർദ്ധിപ്പിക്കുന്നതിനായി ചിത്രങ്ങൾ ചുമരിൽ വെക്കുന്നത്.
Vastu Tips for Home Photo: മരണഭീതി, മാനസിക പിരിമുറുക്കം, ജീവിതത്തിൽ നാശം! ഇത്തരം ചിത്രങ്ങൾ വീട്ടിൽ വെക്കരുത്

ജ്യോതിഷ ശാസ്ത്രം പോലെ തന്നെ വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ് വാസ്തു ശാസ്ത്രവും. ഒരു വ്യക്തിയുടെ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളം വാസ്തു ശാസ്ത്രത്തിൽ വിശദമാക്കിയിട്ടുണ്ട്. അപ്രകാരം മുന്നോട്ട് പോകുകയാണെങ്കിൽ ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളും ഇല്ലാതാക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. അത്തരത്തിൽ നാം പല വീടുകളിലും കാണപ്പെടുന്ന, അല്ലെങ്കിൽ വാസ്തു പ്രകാരം ദോഷം വരുത്തി വെക്കുന്ന ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. 

അതായത് വീടെന്നത് എല്ലാവരുടേയും ഒരു സ്വപ്നമാണ്. അതിനാൽ അത് ഭം​ഗിയാക്കി വെക്കാനായി പല അലങ്കാര വസ്തുക്കളും വീട്ടിൽ വെക്കുന്നു. അതുപോലെ തന്നെ പലരുടേയും ഹോബിയാണ് വീടിന്റെ ഭം​ഗി വർദ്ധിപ്പിക്കുന്നതിനായി ചിത്രങ്ങൾ ചുമരിൽ വെക്കുന്നത്. എന്നാൽ ചില ചിത്രങ്ങൾ അത്തരത്തില്‌ നമ്മൾ വീട്ടിൽ സൂക്ഷിക്കുന്നത് വീടിനും അതിൽ വസിക്കുന്നവർക്കും നാശം വരുത്തി വെക്കും. അത്തരം ചിത്രങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. 

മുങ്ങുന്ന കപ്പലിന്റെ ഫോട്ടോ

പല വീടുകളിലും കാണുന്നതാണ് വീട്ടിൽ മുങ്ങുന്ന കപ്പലിന്റെ ഫോട്ടോ വെക്കുന്നത്. വാസ്തു പ്രകാരം ഇത്തരം ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ജീവിതത്തിൽ വലിയ നാശമാണ് കൊണ്ടുവരുന്നത്. ഇത് ഒരു വ്യക്തിയുടെ മനോദൈര്യത്തെയാണ് ബാധിക്കുന്നത്. മനസ്സിൽ എപ്പോഴും സമ്മർദ്ദം ആയിരിക്കും. മാത്രമല്ല മനസ്സിൽ എപ്പോഴും മരണഭീതിയും നിലനിൽക്കും. കൂടാതെ ഇത്തരം ചിത്രങ്ങൾ തൂക്കിയിടുന്ന വീട്ടിൽ ഒരിക്കലും സമ്പത്ത് ഉണ്ടാവില്ല. 

ALSO READ: രാവിലെ ഇക്കാര്യങ്ങൾ കണികാണുന്നത് ശുഭകരം; ഭാ​ഗ്യം നിങ്ങളെ കാത്തിരിക്കുന്നു

നടരാജന്റെ ചിത്രങ്ങളും പ്രതിമകളും 

വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ ഒരിക്കലും നടരാജന്റെ ചിത്രമോ, വി​ഗ്രഹമോ സ്ഥാപിക്കരുത്. കാരണം ശിവന്റെ താണ്ഡവ ഭാവമാണിത്. ഇത് വിനാശമാണ് അർത്ഥമാക്കുന്നത്. അത് വീട്ടിൽ സൂക്ഷിക്കുന്നത് സർവ്വനാശം വരുത്തി വെക്കും. 

മഹാഭാരതത്തിന്റെ ചിത്രങ്ങൾ

മഹാഭാരതവുമായി ബന്ധപ്പെട്ട ഒരു ചിത്രങ്ങളും വീട്ടിൽ സൂക്ഷിക്കരുത്. വാസ്തു ശാസ്ത്ര പ്രകാരം ഇത്തരം ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് വീട്ടിൽ എപ്പോഴും കലഹം ഉണ്ടാക്കാൻ കാരണമാകുന്നു. മാത്രമല്ല ആ വീട്ടിൽ താമസിക്കുന്നവർ തമ്മിലുള്ള ഭിന്നത വർദ്ധിപ്പിക്കാൻ ഇത് കാരണമാക്കും. മാത്രമല്ല മഹാഭാരതത്തിന്റെ ചിത്രങ്ങൾ സൂക്ഷിക്കുന്ന വീട്ടിൽ എപ്പോഴും നെ​ഗറ്റീവ് എനർജി കടന്നു വരും എന്നും വിശ്വസിക്കപ്പെടുന്നു. മാത്രമല്ല ഇത് മനുഷ്യമനസ്സിൽ സ​ദാ മരണഭീതിയും, ആകുലതകളും, വിഷമങ്ങളും, ആശങ്കകളും മാത്രമാണ് ഉണ്ടാക്കുക. 

 (ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News