Chaitra Purnima 2024: ഉയർന്ന ശമ്പളത്തോടെ ജോലി, വീട്ടിൽ സമ്പത്ത് കുമിഞ്ഞ് കൂടും! ചൈത്രപൂർണിമ ദിനത്തിൽ ഈ കാര്യങ്ങൾ ചെയ്യൂ

Chaitra Purnima 2024 Puja Vidhi: ആചാരാനുഷ്ടാനത്തോടെയും ഭക്തിപൂർവ്വവും വേണം ചെയ്യാന്. കൂടാതെ ഒരു നെയ്യ് വിളക്ക് അതിനു മുന്നിൽ കത്തിച്ച് വെക്കണം. അത്  കയ്യിൽ പിടിച്ചു കൊണ്ട് 21 തവണ...

Written by - Zee Malayalam News Desk | Last Updated : Apr 20, 2024, 06:40 PM IST
  • ചൈത്ര പൂർണിമ ദിനത്തിൽ ശ്രീ യന്ത്രത്തെ ആരാധിക്കുക. ലക്ഷ്മി ദേവിയുടെ പ്രതീമകമായാണ് ശ്രീയന്ത്രത്തെ കണക്കാക്കുന്നത്.
  • അത്തരമൊരു സാഹചര്യത്തിൽ, ഈ ശുഭമുഹൂർത്തത്തിൽ സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയെ ആരാധിക്കുന്നത് വളരെ നല്ലതായി കണക്കാക്കുന്നു.
  • ഇതോടെ വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയെല്ലാം അവസാനിക്കും എന്നാണ് വിശ്വാസം.
Chaitra Purnima 2024: ഉയർന്ന ശമ്പളത്തോടെ ജോലി, വീട്ടിൽ സമ്പത്ത് കുമിഞ്ഞ് കൂടും! ചൈത്രപൂർണിമ ദിനത്തിൽ ഈ കാര്യങ്ങൾ ചെയ്യൂ

ചൈത്രപൂർണിമ ദിനത്തിൽ മഹാവിഷ്ണുവിനേയും ലക്ഷ്മി ദേവിയേയും ആരാധിക്കുന്നത് ജീവിതത്തിൽ ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് വിശ്വാസം. ഈ വർഷത്തെ ചൈത്രപൂർണിമ ദിനം ഏപ്രിൽ 23നാണ് ആഘോഷിക്കുന്നത്. ജ്യോതിഷത്തിൽ ഈ ദിവസത്തിന് വളരെ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ ഈ ദിവസത്തിൽ ചില പ്രത്യേക പൂജാ കർമ്മങ്ങൾ ചെയ്യുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിത്തിൽ പലവിധ ഐശ്വര്യങ്ങളും ഉണ്ടാകും എന്നാണ് വിശ്വാസം. അതേക്കുറിച്ചാണ് ഇവിടെ പറയുന്നത്. 

ചൈത്രപൂർണിമ ദിനത്തിൽ ആൽമരത്തെ ആരാധിക്കുക

ചൈത്രപൂർണിമ ദിനത്തിൽ ആൽമരത്തെ ആരാധിക്കുന്നത് ശുഭകരമായി കണക്കാക്കുന്നു. ജ്യോതിഷ പ്രകാരം ഈ ദിവസം വൈകുന്നേരം ആചാരാനുഷ്ടാനത്തോടെയും ഭക്തിപൂർവ്വവും വേണം ആൽമരത്തെ ആരാധിക്കേണ്ടത്. കൂടാതെ ഒരു നെയ്യ് വിളക്ക് അതിനു മുന്നിൽ കത്തിച്ച് വെക്കണം. അത്  കയ്യിൽ പിടിച്ചു കൊണ്ട് 21 തവണ ആ അരയാൽ മരത്തെ പ്രദക്ഷിണം വെക്കണം. 

ALSO READ: രാവിലെ ഇക്കാര്യങ്ങൾ കണികാണുന്നത് ശുഭകരം; ഭാ​ഗ്യം നിങ്ങളെ കാത്തിരിക്കുന്നു

ചൈത്രപൂർണിമ ദിനത്തിൽ ശ്രീ യന്ത്രത്തെ ആരാധിക്കുക

ചൈത്ര പൂർണിമ ദിനത്തിൽ ശ്രീ യന്ത്രത്തെ ആരാധിക്കുക. ലക്ഷ്മി ദേവിയുടെ പ്രതീമകമായാണ് ശ്രീയന്ത്രത്തെ കണക്കാക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഈ ശുഭമുഹൂർത്തത്തിൽ സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയെ ആരാധിക്കുന്നത് വളരെ നല്ലതായി കണക്കാക്കുന്നു. ഇതോടെ വീട്ടിലെ സാമ്പത്തിക പ്രതിസന്ധിയെല്ലാം അവസാനിക്കും എന്നാണ് വിശ്വാസം. കൂടാതെ ജോലി സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിടുന്നവരാണെങ്കിൽ അതെല്ലാം മാറും. പ്രമോഷൻ ലഭിക്കും. ജോലി അന്വേഷിക്കുന്നവരാണെങ്കിൽ ഉയർന്ന ശമ്പളത്തോടെ നല്ല ജോലി ലഭിക്കും. 

ചൈത്രപൂർണിമ ദിനത്തിൽ ഈ വേദമന്ത്രം ജപിക്കുക

ചൈത്രപൂർണിമ ദിനത്തിൽ  പുലർച്ചേ എഴുന്നേറ്റ് കുളിച്ച് മഹാവിഷ്ണുവിനെ ധ്യാനിക്കണം. ഇങ്ങനെ ചെയ്യുന്നത് ഒരു വ്യക്തിയുടെ മാനസിക പിരിമുറുക്കങ്ങൾ അകലും. മനസ്സിൽ സമാധാനം ഉണ്ടാകും. ഇതോടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും അവസാനിക്കും. ജ്യോതിഷ വിശ്വാസം അനുസരിച്ച് ഈ ദിനത്തിൽ 'ഓം സ്രാം ശ്രീം സ്രാം സഃ ചന്ദ്രാംസേ നമഃ' അല്ലെങ്കിൽ 'ഓം ഐൻ ക്ലീം സോമായ നമഃ' എന്ന മന്ത്രം ജപിക്കുന്നത് ജീവിത്തിൽ എല്ലാ തരത്തിലുമുള്ള ഐശ്വര്യം കൊണ്ടുവരും എന്നാണ് വിശ്വാസം.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News