Success Tips: ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദിവസവും ഓരോ ദേവീദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. ഈ ദിവസങ്ങളിൽ ഈ ദേവീദേവതകള്‍ക്കായി നടത്തുന്ന അർച്ചനകളും പ്രാര്‍ത്ഥനകളും നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കും ദുരിതങ്ങൾക്കും അറുതി വരുത്തുമെന്നാണ് വിശ്വാസം.
Also Read: Amazing Offer!! ഒരു പവന്‍ സ്വര്‍ണം വെറും 30,000 രൂപയ്ക്ക് വാങ്ങാം...!!
അതനുസരിച്ച് ബുധനാഴ്ച ഗൗരി പുത്രനായ ഗണപതിക്ക് സമർപ്പിച്ചിരിക്കുന്നു. ഈ ദിവസം ഗണപതിയെ പൂർണ്ണ ഭക്തിയോടെ ആരാധിക്കുന്നു. ഗണപതി ഭഗവാൻ ആരുടെമേല്‍ പ്രസാദിക്കുന്നുവോ ആ വ്യക്തിയുടെ ജീവിതത്തിലെ തടസ്സങ്ങൾ എല്ലാം നീങ്ങുമെന്ന് പറയപ്പെടുന്നു.
Also Read: Kitchen Vastu: അടുക്കളയിൽ സൂക്ഷിക്കുന്ന ഈ വസ്തുക്കൾ വീടിന് ദോഷം
നമുക്കറിയാം, ഏത് ആരാധനയിലും ആദ്യം ആരാധിക്കുന്നത് ഗണപതിയെയാണ്. ഗണപതി എവിടെയുണ്ടോ അവിടെ ലക്ഷ്മീദേവിയും ഐശ്വര്യവും കുടികൊള്ളുന്നുവെന്നാണ് വിശ്വാസം.
ബുധനാഴ്ച ദിവസം സ്വീകരിയ്ക്കുന്ന ചില നടപടികളും വളരെ ഫലപ്രദമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷം നൽകുന്നു. ഗണപതിയെ വിഘ്നഹർത്ത അല്ലെങ്കില്‍ സങ്കടമോചകന്‍ എന്നാണ് വിളിക്കുന്നത്. അതായത്, നിങ്ങൾ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിൽ ബുധനാഴ്ച ഗണപതിയെ ആരാധിക്കണം. സങ്കടമോചകനായ ഗണപതി എല്ലാ പ്രശ്നങ്ങളും ദുരിതങ്ങളും അകറ്റി നിങ്ങളുടെ ജീവിതം സന്തോഷകരമാക്കി മാറ്റും.
നിങ്ങള്‍ ജീവിതത്തിൽ മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ നേരിടുകയാണ് എങ്കില്‍ ഗണപതിയെ പ്രസാദിപ്പിക്കുക, ജീവിതത്തിലെ എല്ലാ സങ്കടങ്ങളും വിഷമതകളും ഇല്ലാതാകും. ബുധനാഴ്ച നടത്തുന്ന ചില പ്രത്യേക പൂജ വിധിയിലൂടെ ഇതില്‍ നിന്നെല്ലാം മോചനം ലഭിക്കും. അതായത്, ഗണപതിയെ പ്രസാദിപ്പിക്കുക, നിങ്ങള്‍ ചെയ്യുന്ന ഈ ചെറിയ പ്രതിവിധി നിങ്ങളുടെ എല്ലാ വിഷമങ്ങളും ദുരിതങ്ങളും മാറ്റും.
അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ അറിയാം...
ഹൈന്ദവ വിശ്വാസത്തില്‍ ഏതെങ്കിലും ശുഭകാര്യങ്ങൾക്ക് മുമ്പ് ഗണപതിയെ ആരാധിക്കുന്നു. ബുധനാഴ്ച ഗണപതിയെ ആരാധിക്കുന്ന അവസരത്തില്‍ കറുകപ്പുല്ല് സമർപ്പിക്കണമെന്ന് ഓർമ്മിക്കുക. ഇതില്ലാതെ ഗണപതിയുടെ ആരാധന അപൂർണ്ണമായി കണക്കാക്കുമെന്ന് പറയപ്പെടുന്നു.
ബുധനാഴ്ച പശുവിന് പച്ചപ്പുല്ല് കൊടുക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകും.
ജ്യോതിഷ പ്രകാരം, ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധൻ ബലഹീനനാണെങ്കിൽ, ബുധനാഴ്‌ച ഒരു പാവപ്പെട്ട വ്യക്തിക്ക് പച്ചപ്പയര്‍ ദാനമായി നല്‍കുക, ഇതോടൊപ്പം ബുധനാഴ്ച പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും ഈ ദിവസം ശുഭകരമാക്കി മാറ്റും.
ബുധനാഴ്ച പ്രത്യേക ഗണപതി പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുക. നിയമപ്രകാരം ഗണപതിയെ ആരാധിക്കുകയാണെങ്കിൽ, എല്ലാ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നീങ്ങുമെന്നാണ് വിശ്വാസം.
ഗണപതിക്ക് മഞ്ഞനിറം വളരെ പ്രിയപ്പെട്ടതാണ്. അതിനാല്‍ ബുധനാഴ്ച പൂജ നടത്തുമ്പോള്‍ ഗണപതിക്ക് മഞ്ഞപ്പൂക്കൾ സമർപ്പിക്കുന്നതും ഉത്തമമാണ്.
നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് ഫലം കാണുന്നില്ല എങ്കില്‍ വിഷമിക്കേണ്ട. നിയമപ്രകാരം ഗണപതിയെ പൂജിക്കുന്നതുവഴി എല്ലാ വിഘ്നങ്ങളും മാറിക്കിട്ടും. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. ബുധനാഴ്ച ഗണപതി ക്ഷേത്രത്തിൽ മഞ്ഞ പുഷ്പങ്ങൾ, മോദക് അല്ലെങ്കില്‍ ലഡ്ഡു എന്നിവ സമർപ്പിക്കുക. ഇപ്രകാരം ചെയ്യുന്നതിലൂടെ ഗണപതി സന്തുഷ്ടനാകുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം.
ബുധനാഴ്ച ഗണപതിക്ക് പാല്‍പ്പായാസം സമർപ്പിക്കുന്നത് നിങ്ങളുടെ ജീവിത പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടാന്‍ സഹായിയ്ക്കും.
സാമ്പത്തികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ മാറിക്കിട്ടാന്‍ ബുധനാഴ്ച ഗണപതിയേയും ദുർഗ്ഗാദേവിയേയും ആരാധിക്കണം. ഇത് തികച്ചും ലാഭകരമാണ്.
മാനസിക പിരിമുറുക്കം നേരിടുന്നവര്‍ ബുധനാഴ്ച ഗണപതിയെ പൂജിക്കുക, ഇത് വ്യക്തിയുടെ എല്ലാ മാനസിക ദുരിതങ്ങളും ഇല്ലാതാക്കും.
ബുധനാഴ്ച ഗണപതിയെ ഈ മന്ത്രം കൊണ്ട് ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ വിഷമതകളും അകറ്റുന്നു. ഗണപതിയെ ആരാധിക്കുമ്പോൾ, 'ഓം ഗണപതയേ നമഃ' അല്ലെങ്കിൽ 'ശ്രീ ഗണേശായ നമഃ' എന്ന മന്ത്രം ജപിക്കുക.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. അവ സ്വീകരിക്കുന്നതിന് മുമ്പ് ഒരു വിദഗ്ദ്ധനെ സമീപിക്കുന്നത് ഉറപ്പാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...