വീട് എത്ര വലുതായാലും ശരി ഇനി ചെറിയ ഫ്ലാറ്റ് ആണേലും ശരി എല്ലാ വീടുകളിലും ദൈവത്തെ ആരാധിക്കുന്നതിനായി പ്രത്യേക പൂജമുറിയോ അല്ലെങ്കിൽ ചെറിയ അമ്പലമോ ഉണ്ടാകും. ഏത് വീട്ടിലാണോ ദിനംപ്രതി പൂജ (Worship) നടത്തുന്നത് അവിടെ സന്തോഷവും സമാധാനത്തിനും പുറമെ ഒരു പോസിറ്റീവ് ശക്തിയും (Positive Energy) ഉണ്ടാകും. വീട്ടിൽ ഇനി പൂജാമുറിക്ക് (Puja Ghar) പ്രത്യേക സ്ഥലമുണ്ടെങ്കിൽ അത് സാമ്പത്തിക അഭിവൃദ്ധി നിലനിർത്തുകയും കുടുംബാംഗങ്ങൾ തമ്മിൽ പരസ്പര ബന്ധം നിലനിർത്തുകയും ചെയ്യുന്നു. വീട്ടിൽ ഒരു പൂജമുറിയോ ആരാധനാ സ്ഥലമോ നിർമ്മിക്കുമ്പോൾ ചില പ്രധാന നിയമങ്ങൾ (Important Rules)പാലിക്കണം. എന്നാൽ ചിലപ്പോൾ വിവരങ്ങളുടെ അഭാവം മൂലം നമ്മൾക്ക് ചില തെറ്റുകൾ (Mistakes) പറ്റാം. ഇതിന്റെ അടിസ്ഥാനത്തിൽ ജീവിതത്തിൽ ചില ദോഷങ്ങൾ ഉണ്ടാകാം.
പൂജാമുറിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട നിയമങ്ങൾ
വീടിന്റെ പൂജമുറിയോ അല്ലെങ്കിൽ ആരാധനാ സ്ഥലമോ വടക്കുകിഴക്കൻ അല്ലെങ്കിൽ കിഴക്ക് ദിശയിലായിരിക്കണം. ഇവിടെ ലൈറ്റുകളുടെ ശരിയായ ക്രമീകരണം ഉണ്ടായിരിക്കണം. നല്ല വൃത്തിയോടേയും വെടിപ്പോടെയും സൂക്ഷിക്കണം. ഇക്കാര്യങ്ങളെല്ലാം നമുക്കെല്ലാവർക്കും അറിയാവുന്നതാണ് അല്ലേ. എങ്കിലും വീടിന്റെ പൂജാമുറിയിൽ എത്ര വിഗ്രഹങ്ങൾ വേണം അതും എങ്ങനെയുള്ള വിഗ്രഹങ്ങൾ ഉണ്ടായിരിക്കണം എന്നതിനെക്കുറിച്ച് നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും ആശയക്കുഴപ്പം ഉണ്ടെങ്കിൽ, അതിനെക്കുറിച്ച് ഇവിടെ വിശദീകരിക്കുന്നത് ശ്രദ്ധിക്കുക.
Also Read: മയിൽപ്പീലി വീട്ടിൽ സൂക്ഷിക്കുന്നത് വളരെ ഉത്തമം..!
ഏത് വിഗ്രഹമാണ് വീട്ടിലെ ക്ഷേത്രത്തിൽ സൂക്ഷിക്കേണ്ടത്
1. ഗണപതിയുടെ വിഗ്രഹം- ആരാധനാലയത്തിൽ ഗണേശന്റെ അതായത് ഗണപതിയുടെ വിഗ്രഹം (Lord Ganesh) സൂക്ഷിക്കുന്നത് അങ്ങേയറ്റം ശുഭമായി കണക്കാക്കപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ ശ്രദ്ധ വേണം വിഘ്നേശ്വരന്റെ വിഗ്രഹം ഒന്നോ മൂന്നോ വയ്ക്കരുത് പകരം രണ്ടെണ്ണം വയ്ക്കുക എന്നത്. ഇങ്ങനെ വയ്ക്കുന്നത് ഉത്തമമായി കണക്കാക്കുന്നു.
2. ശിവലിംഗം- ഒരു വ്യക്തിയുടെ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നത് ശിവലിംഗിന്റെ കദർശനത്തിലൂടെ കഴിയും എന്നാണ് വിശ്വാസം. എന്നാൽ വീട്ടിലെ പൂജാമുറിയിൽ ശിവലിംഗം വയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചില നിയമങ്ങൾ ഉണ്ട് അത് എല്ലാവരും പാലിക്കേണ്ടതാണ്. വീടിന്റെ പൂജാമുറിയിൽ സൂക്ഷിച്ചിരിക്കുന്ന ശിവലിംഗം പെരുവിരലിന്റെ വലുപ്പത്തേക്കാൾ വലുതായിരിക്കരുത്. കൂടാതെ ഒന്നിൽ കൂടുതൽ ശിവലിംഗം ആരാധനാലയത്തിൽ സൂക്ഷിക്കുന്നതും ഒഴിവാക്കണം.
3. ഹനുമാൻ - പൂജാമുറിയിൽ ശിവലിംഗം പോലെതന്നെ ഹനുമാന്റെ വിഗ്രഹവും (Lord Hanuman) ഒരെണ്ണമേ പാടുള്ളൂ. കൂടാതെ നിങ്ങൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഹനുമാന്റെ നിൽക്കുന്ന വിഗ്രഹത്തിന് പകരം ഹനുമാൻ ഇരിക്കുന്ന വിഗ്രഹം പൂജാമുറിയിൽ വയ്ക്കുന്നതാണ് ഉത്തമം. ഹനുമാൻ ജിയുടെ വിഗ്രഹം വീടിന്റെ മറ്റേതൊരു ഭാഗത്തും സൂക്ഷിക്കരുത്. മൂർത്തിയ്ക്ക് പകരം ചിത്രം നിങ്ങൾക്ക് തൂക്കിയിടാം.
4. ദുർഗയുടെയോ മറ്റ് ദേവിമാരുടേയോ വിഗ്രഹം- ഇനി ദേവതകളെക്കുറിച്ച് പറയുമ്പോൾ ദുർഗാദേവിയുടെയോ (Goddess Durga) അല്ലെങ്കിൽ മറ്റേതെങ്കിലും ദേവിയുടെയോ വിഗ്രഹങ്ങളുടെ എണ്ണം മൂന്നിൽ കൂടാൻ പാടില്ല. നിങ്ങൾക്ക് വേണമെങ്കിൽ പൂജമുറിയിൽ ദുർഗാദേവിയുടെയോ, ലക്ഷ്മി ദേവിയുടെയോ 2 അല്ലെങ്കിൽ 4 വിഗ്രഹങ്ങൾ വയ്ക്കാം.
5. ശാന്തമായ വിഗ്രഹം- ജ്യോതിഷമനുസരിച്ച് ഏതെങ്കിലും ദൈവത്തിന്റെ ശാന്തമായ വിഗ്രഹങ്ങൾ മാത്രമേ വീടിന്റെ പൂജാമുറിയിൽ സൂക്ഷിക്കാൻ പാടുള്ളൂവെന്നാണ്. ഭഗവാൻ ശിവന്റെ നടരാജരൂപം, ദുർഗ്ഗാ ദേവിയുടെ കാളി രൂപം എന്നിവ പൂജാമുറിയിൽ സൂക്ഷിക്കരുത് എന്നാണ് വിശ്വാസം.
ആസ്ട്രോയുമായി ബന്ധപ്പെട്ട മറ്റ് ലേഖനങ്ങൾ വായിക്കാൻ ഇവിടെ കിക്ക് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...