Navpancham Yog: 300 വർഷങ്ങൾക്ക് ശേഷം അപൂർവ്വ യോഗം; ഈ രാശിക്കാരുടെ തലവര മാറി മറിയും, സമ്പത്തിൽ ആറാടും!

Navpancham Rajyog: ജ്യോതിഷ പ്രകാരം ഈ സമയത്ത് സൂര്യൻ, ചൊവ്വ, വ്യാഴം എന്നിവ വളരെ ശുഭകരമായ സ്ഥാനത്താണ്.  ഇവ ഒരുമിക്കുമ്പോൾ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ 4 രാശിക്കാർക്ക് വൻ ധന വർഷമാണ് ഉണ്ടാകുന്നത്.  

Written by - Ajitha Kumari | Last Updated : Apr 3, 2023, 12:25 PM IST
  • 300 വർഷങ്ങൾക്ക് ശേഷം അപൂർവ്വ യോഗം
  • ജ്യോതിഷ പ്രകാരം സൂര്യൻ, ചൊവ്വ, വ്യാഴം എന്നിവ വളരെ ശുഭകരമായ സ്ഥാനത്താണ്
  • ഇവ ഒരുമിക്കുമ്പോൾ നവപഞ്ചമ രാജയോഗം സൃഷ്ടിക്കും
Navpancham Yog: 300 വർഷങ്ങൾക്ക് ശേഷം അപൂർവ്വ യോഗം; ഈ രാശിക്കാരുടെ തലവര മാറി മറിയും, സമ്പത്തിൽ ആറാടും!

Surya Mangal Guru Making Navpancham Yog: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ നിരവധി ശുഭ, അശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇതിന്റെ ഫലം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ഈ സമയത്ത് സൂര്യൻ, ചൊവ്വ, വ്യാഴം എന്നിവ വളരെ സവിശേഷമായ സ്ഥാനത്താണ് നിൽക്കുന്നത്.  ഇവ ഒരുമിച്ച് നവപഞ്ചമ രാജയോഗം സൃഷ്ടിക്കും. ജ്യോതിഷികൾ പറയുന്നതനുസരിച്ച് ഈ 3 ഗ്രഹങ്ങളുടെ ഒരുമിക്കൽ 300 വർഷങ്ങൾക്ക് ശേഷം ശക്തമായ നവപഞ്ചമ രാജയോഗം സൃഷ്ടിക്കുമെന്നാണ്. ഇത് ചില രാശിക്കാർക്ക് തൊഴിൽ-ബിസിനസ്സുകളിൽ വളരെയധികം പുരോഗതിയും ധനവും നൽകും.  ഇത് ഏത് രാശിയിലെ ആളുകളുടെ ഭാഗ്യം തെളിയിക്കുമെന്ന് നമുക്ക് കാണാം.

Also Read: Mahalaxmi Rajyog: 72 മണിക്കൂറിനുള്ളിൽ സൃഷ്ടിക്കും മഹാലക്ഷ്മി രാജയോഗം; ഈ രാശിക്കാരുടെ ഖജനാവ് ധനം കൊണ്ട് നിറയും! 

 

മേടം (Aries): നവപഞ്ചമ രാജയോഗം മേടം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. പ്രത്യേകിച്ച് തൊഴിലിന്റെ കാര്യത്തിൽ ഈ രാശിക്കാർക്ക് ശക്തമായ നേട്ടങ്ങൾ ലഭിക്കും. ജോലിയിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും. വരുമാനവും വർദ്ധിക്കും. പുതിയ ജോലി തുടങ്ങാൻ നല്ല സമയം. ധന ഗുണമുണ്ടാകും. ജീവിതത്തിൽ സന്തോഷം വർദ്ധിക്കും.

മിഥുനം (Gemini): മിഥുനം രാശിക്കാരുടെ ബുദ്ധിമുട്ടേറിയ സമയം ഇനി മുതൽ മാറും.  കരിയറിലും നല്ല സമയം ആരംഭിക്കും. ജോലിയിൽ പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കും. വരുമാനം വർധിക്കും. പ്രതീക്ഷിക്കാത്തിടത്തു നിന്നും ധനനേട്ടം ഉണ്ടാകും.  കുടുംബജീവിതവും നല്ലതായിരിക്കും. ആളുകൾക്ക് നിങ്ങളിൽ മതിപ്പുണ്ടാകും.

Also Read: Shukra gochar 2023: ഏപ്രിൽ 6 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും; ശുക്ര കൃപയാൽ ലഭിക്കും വാൻ ധനലാഭം! 

കർക്കടകം (Cancer): നവപഞ്ചമ രാജയോഗം കർക്കടക രാശിക്കാരുടെ വ്യക്തിത്വത്തിൽ ആകർഷണീയത വർദ്ധിപ്പിക്കും.  ഇത് നിങ്ങൾക്ക് സന്തോഷം നൽകും. നിങ്ങളുടെ ഏത് വലിയ ആഗ്രഹവും നിറവേറ്റും. സാമ്പത്തിക നേട്ടങ്ങളും കരിയറിലെ പുരോഗതിയും ലഭിക്കുന്നതിനുള്ള ശക്തമായ അവസരമുണ്ട്.

കന്നി (Virgo): നവപഞ്ചമ രാജയോഗം കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി കൊണ്ടുവരും. പുതിയ വരുമാന സ്രോതസ്സുകൾ രൂപപ്പെടും.  ഒരു യാത്രയ്ക്ക് സാധ്യത.  വീട്ടിൽ വിലയേറിയ എന്തെങ്കിലും വാങ്ങാം. കുടുംബത്തിൽ മംഗളകരമായ ചില സംഭവങ്ങൾ നടന്നേക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News